'നമ്മുടെ പ്രണയം കാലങ്ങളെ അതിജീവിക്കട്ടെ';വിസ്‌കി ബോട്ടിലിനുള്ളില്‍ ആ പ്രണയ ലേഖനം താണ്ടിയത് മൂന്നൂറ് കിലോമീറ്റര്‍! 

ഒന്നാം വിവാഹ വാര്‍ഷിക സമ്മാനമായി  പങ്കാളിക്ക് പ്രണയലേഖനം എഴുതി ചെറിയ വിസ്‌കിക്കുപ്പിയില്‍ നിക്ഷേപിച്ച് കടലില്‍ ഒഴുക്കി വിടുകയായിരുന്നു സാറയെന്ന പ്രണയിനി
 'നമ്മുടെ പ്രണയം കാലങ്ങളെ അതിജീവിക്കട്ടെ';വിസ്‌കി ബോട്ടിലിനുള്ളില്‍ ആ പ്രണയ ലേഖനം താണ്ടിയത് മൂന്നൂറ് കിലോമീറ്റര്‍! 

സ്‌കോട്ട്‌ലന്‍ഡ്: പഴകുംതോറും മധുരമേറുന്നത് വീഞ്ഞിന് മാത്രമല്ല, കുപ്പിയിലടച്ച പ്രണയ ലേഖനത്തിന് കൂടിയാണ്. ഒന്നാം വിവാഹ വാര്‍ഷിക സമ്മാനമായി  പങ്കാളിക്ക് പ്രണയലേഖനം എഴുതി ചെറിയ വിസ്‌കിക്കുപ്പിയില്‍ നിക്ഷേപിച്ച് കടലില്‍ ഒഴുക്കി വിടുകയായിരുന്നു സാറയെന്ന പ്രണയിനി. മുന്നൂറിലധികം കിലോമീറ്ററുകള്‍ കടലിലൂടെ ഒഴുകി ഒടുവില്‍ ആ പ്രണയലേഖനം സ്‌കോട്‌ലന്‍ഡിന്റെ തെക്കന്‍ തീരത്തടിഞ്ഞു.

'ഒന്നാം വിവാഹവാര്‍ഷികം ആഘോഷിച്ചതിന്റെ ഓര്‍മ്മയ്ക്ക് ഇന്ന്  ഞാന്‍ നിങ്ങള്‍ക്കായി ഈ കത്ത് എഴുതുന്നു.നമ്മുടെ സ്‌നേഹം കാലങ്ങളെ അതിജീവിക്കട്ടെ. സ്‌കൈയിലെ കടലില്‍ നമ്മളിത് ഒഴുക്കുകയാണ് .സ്‌നേഹപൂര്‍വ്വം സാറ' എന്നാണ് പ്രണയലേഖനം അവസാനിക്കുന്നത്.

സ്‌കോട്‌ലന്‍ഡിന്റെ പടിഞ്ഞാറന്‍ തീരമായ ഐല്‍ ഓഫ് സ്‌കൈപില്‍ നിന്ന് നിക്ഷേപിച്ച ബോട്ടില്‍ ഇക്കഴിഞ്ഞ ദിവസം തെക്കന്‍ തീരമായ അയര്‍ഷ്രൈനില്‍  നിന്നും എലിസ വില്‍സണാണ് കണ്ടെടുത്തത്.സന്നദ്ധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ആഴ്ചയിലൊരിക്കല്‍ ബീച്ചില്‍ നിന്നും പ്ലാസ്റ്റികും ബോട്ടിലുകളും നീക്കം ചെയ്യാന്‍ എത്തിയതാണ് എലിസ. കാറ്റും കോളും നിറഞ്ഞ ഒരു വല്ലാത്ത ദിവസത്തിലാണ് തനിക്ക് ഈ സമ്മാനം തീരത്ത് നിന്നും കിട്ടിയതെന്ന് എലിസ പറയുന്നു. കത്തെഴുതിയ സാറയെ തിരഞ്ഞ് എലിസ തന്നെയാണ് ഈ വിവരം ലോകത്തെ അറിയിച്ചത്.

വെളുത്ത വിസ്‌കി കുപ്പിക്കുള്ളില്‍ നിക്ഷേപിച്ച ചുവന്ന പേപ്പറില്‍ തന്റെ കണ്ണ് പെട്ടെന്ന് എത്തുകയായിരുന്നു എന്നാണ് അപൂര്‍വ്വമായ സമ്മാനത്തെ കുറിച്ച് എലിസ പറയുന്നത്. കത്ത് മുഴുവനായും പുറത്ത് വിടാന്‍ എലിസ തയ്യാറായിട്ടില്ല. അവകാശി എത്തിയാലുടന്‍ കൈമാറാന്‍ അവരത് സൂക്ഷിച്ചു വച്ചിരിക്കുകയാണ്.  എന്തായാലും പ്രണയലേഖനത്തിന്റെ അവകാശി ഉടന്‍ തന്നെ പ്രത്യക്ഷപ്പെടുമെന്ന പ്രതീക്ഷയിലാണ് ലോകം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com