ബീവറേജില്‍ ക്യൂ നില്‍ക്കണ്ട, സമയവും കളയണ്ട; മദ്യവും ഇനി 'ഹോം ഡെലിവറി' 

കടകളുടെ പ്രവര്‍ത്തന പരിമിതി മൂലം ഉപഭോക്താക്കള്‍ക്കുണ്ടാവുന്ന ബുദ്ധിമുട്ടു പരിഹരിക്കാന്‍ മദ്യം വീട്ടിലെത്തിച്ചു നല്‍കും
 ബീവറേജില്‍ ക്യൂ നില്‍ക്കണ്ട, സമയവും കളയണ്ട; മദ്യവും ഇനി 'ഹോം ഡെലിവറി' 

സ്റ്റോക്ക്ഹോം: കടകളുടെ പ്രവര്‍ത്തന പരിമിതി മൂലം ഉപഭോക്താക്കള്‍ക്കുണ്ടാവുന്ന ബുദ്ധിമുട്ടു പരിഹരിക്കാന്‍ മദ്യം വീട്ടിലെത്തിച്ചു നല്‍കാനുള്ള തയാറെടുപ്പിലാണ് സ്വീഡനിലെ ബവ്‌റിജസ് കോര്‍പറേഷന്‍ ആയ സിസ്റ്റം ബുലോഗെറ്റ്. രാജ്യത്തെ 21 മുനിസിപ്പാലിറ്റികളില്‍ 10 എണ്ണത്തില്‍ നിലവിലുള്ള ഈ സൗകര്യം മറ്റ് ഇടങ്ങളിലേക്കും വ്യാപിപ്പിക്കാനാണ് പദ്ധതിയില്‍ ഉദ്ദേശിക്കുന്നത്. 

സര്‍ക്കാര്‍ സ്ഥാപനമായ സിസ്റ്റം ബുലോഗെറ്റ് ആണ് 3.5 ശതമാനത്തില്‍ കൂടുതല്‍ ആള്‍ക്കഹോള്‍ അടങ്ങിയിട്ടുള്ള എല്ലാ മദ്യവും സ്വീഡനില്‍ വില്‍ക്കുന്നത്.  വിദൂര ഗ്രാമങ്ങളോടുള്ള വിവേചനം അവസാനിപ്പിക്കാനാണ്  ഹോം ഡെലിവറി സംവിധാനം രാജ്യമാകെ വ്യാപിപ്പിക്കുന്നത്. എന്നാല്‍ രാജ്യത്ത് മദ്യ ഉപയോ?ഗം കുറയ്ക്കാനുള്ള ലക്ഷ്യത്തോതടെയാണ് വിതരണം സര്‍ക്കാര്‍ നിയന്ത്രണത്തിലാക്കിയത് എന്ന വസ്തുത മറന്നുള്ള ഈ പുതിയ തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധവും ഉയരുന്നുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com