രണ്ട് ആണുങ്ങള്‍ ചുംബിക്കുമ്പോള്‍ ഇന്‍സ്റ്റഗ്രാമിനെന്താ: പിന്‍വലിച്ച ഫോട്ടോ പുനസ്ഥാപിച്ച് മാപ്പു പറഞ്ഞു

ഒരു ഫോട്ടോ പിന്‍വലിച്ച് പുലിവാലു പിടിച്ചിരിക്കുകയാണ് പ്രമുഖ ഫോട്ടോ അപ്‌ലോഡിങ് ആപ്ലിക്കേഷനായ ഇന്‍സ്റ്റഗ്രാം.
രണ്ട് ആണുങ്ങള്‍ ചുംബിക്കുമ്പോള്‍ ഇന്‍സ്റ്റഗ്രാമിനെന്താ: പിന്‍വലിച്ച ഫോട്ടോ പുനസ്ഥാപിച്ച് മാപ്പു പറഞ്ഞു

മൂഹമാധ്യമങ്ങള്‍ ഇപ്പോള്‍ മനുഷ്യരുടെ ജീവിതത്തിന്റെ ഭാഗമായി. പല വിപ്ലവപരമായ മുന്നേറ്റങ്ങളും ആശയങ്ങളും അവിടെ അംഗീകരിക്കപ്പെടുകയും വിമര്‍ശിക്കപ്പെടുകയും ചെയ്യുന്നുണ്ട്. എന്നാല്‍ ചില ഫോട്ടോകളും കുറിപ്പുകളുമെല്ലാം ഇത്തരത്തിലുള്ള മാധ്യമങ്ങള്‍ പോസ്റ്റ് ചെയ്തവരുടെ അനുമതിയില്ലാതെ പിന്‍വലിക്കാറുണ്ട്.

അത്തരത്തില്‍ ഒരു ഫോട്ടോ പിന്‍വലിച്ച് പുലിവാലു പിടിച്ചിരിക്കുകയാണ് പ്രമുഖ ഫോട്ടോ അപ്‌ലോഡിങ് ആപ്ലിക്കേഷനായ ഇന്‍സ്റ്റഗ്രാം. ലണ്ടനിലെ ഫോട്ടോഗ്രഫറായ സ്റ്റെല്ല ആസിയ കൊസോനി പോസ്റ്റ് ചെയ്ത ഒരു ഫോട്ടോയാണ് ഇന്‍സ്റ്റഗ്രാം പിന്‍ വലിച്ചത്. രണ്ട് ഗേ പാര്‍ട്‌ണേഴ്‌സ് ചുംബിക്കുന്ന ചിത്രമായിരുന്നു പോസ്റ്റ് ചെയ്തിരുന്നത്. സമൂഹത്തിന്റെ സദാചാരബോധത്തെ ലംഘിച്ചു എന്ന് കാണിച്ചാണ് ഇന്‍സ്റ്റഗ്രാം ഫോട്ടോ നീക്കം ചെയ്തത്.

എന്നാല്‍ ഇന്‍സ്റ്റഗ്രാമിന്റെ ഈ നടപടിക്കെതിരെ വിവിധ മേഘലകളില്‍ നിന്നായി വലിയ തോതില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു വന്നു. കമ്പനിയുടെ ഹോമോഫോബിക് ബോധമാണ് ഈ നടപടിയിലൂടെ പുറത്തു വന്നതെന്ന് മിക്കവരും ചൂണ്ടിക്കാട്ടി. ഇത് ഏത് ബോധത്തെയാണ് ലംഘിക്കുന്നത്, പെണ്ണുങ്ങള്‍ തമ്മില്‍ ചുംബിച്ചാല്‍ ഫോട്ടോ പിന്‍വലിക്കുമോ എന്നിങ്ങനെ നിരവധി ചോദ്യങ്ങള്‍ നേരിട്ട കമ്പനി അവസാനം മാപ്പു പറഞ്ഞ് ഫോട്ടോ പുനസ്ഥാപിക്കുകയായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com