വൈദ്യശാസ്ത്രം തുണച്ചു;  നീണ്ട 32 വര്‍ഷങ്ങള്‍ക്ക് ശേഷം ഗുല്‍നോറ ഇരുന്നു, സമാധാനത്തോടെ

അഞ്ചാം വയസ്സിലാണ് അടുക്കളയിലെ സ്റ്റൗവില്‍ നിന്നും പടര്‍ന്ന തീ ഗുല്‍നോറയുടെ സ്വപ്‌നങ്ങള്‍ക്ക് മേലെ നിഴലുകള്‍ വീഴ്ത്തിയത്. നീണ്ട പതിനെട്ട് മാസക്കാലം ആശുപത്രിയില്‍ ഒരേ കിടപ്പ്
 വൈദ്യശാസ്ത്രം തുണച്ചു;  നീണ്ട 32 വര്‍ഷങ്ങള്‍ക്ക് ശേഷം ഗുല്‍നോറ ഇരുന്നു, സമാധാനത്തോടെ

ന്യൂഡല്‍ഹി: വൈദ്യശാസ്ത്രം തുണച്ചപ്പോള്‍ ഗുല്‍നോറയെന്ന താഷ്‌കെന്റുകാരി ചെറു പുഞ്ചിരിയോടെ സോഫയിലേക്ക് അമര്‍ന്നിരുന്നു.ഗുരുതരമായി തീപ്പൊള്ളലേറ്റതിനെ തുടര്‍ന്ന് ഇരിക്കാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു ഗുല്‍നോറ. ന്യൂഡല്‍ഹിയിലെ അപ്പോളോ ആശുപത്രിയില്‍ നടത്തിയ ശസ്ത്രക്രിയയെ തുടര്‍ന്നാണ് ഗുല്‍നോറയ്‌ക്ക്  ഇരിക്കാന്‍ സാധിച്ചത്.  

അഞ്ചാം വയസ്സിലാണ് അടുക്കളയിലെ സ്റ്റൗവില്‍ നിന്നും പടര്‍ന്ന തീ ഗുല്‍നോറയുടെ സ്വപ്‌നങ്ങള്‍ക്ക് മേലെ നിഴലുകള്‍ വീഴ്ത്തിയത്. നീണ്ട പതിനെട്ട് മാസക്കാലം ആശുപത്രിയില്‍ ഒരേ കിടപ്പ് . ഇതിനിടയില്‍ അഞ്ച് വലിയ ശസ്ത്രക്രിയകള്‍, പക്ഷേ കുഞ്ഞുഗുല്‍നോറയുടെ മുറിവുണങ്ങിയില്ല.നീണ്ട 32 വര്‍ഷവും വീട്ടുകാര്‍ ഗുല്‍നോറയ്‌ക്കൊപ്പം നിന്നു. എട്ടാം വയസ്സുമുതല്‍ അവര്‍ സ്‌ക്കൂളില്‍ പോകാന്‍ തുടങ്ങി. മറ്റു കുട്ടികളെല്ലാം ഇരുന്ന് പഠിച്ചപ്പോള്‍ വേദനാ സംഹാരികളും കഴിച്ച് ഗുല്‍നോറ നിന്നും കിടന്നും പഠനം പൂര്‍ത്തിയാക്കി.

 ആറുമാസം മുന്‍പാണ് ന്യൂഡല്‍ഹിയിലെ അപ്പോളോ ആശുപത്രിയില്‍ കുറച്ചുകൂടി മെച്ചപ്പെട്ട ചികിത്സ ലഭിക്കുമെന്ന് അവര്‍ അറിഞ്ഞത്. പക്ഷേ ഇനിയും ചികിത്സിക്കുവാന്‍ പണം ഉണ്ടായിരുന്നില്ല. താഷ്‌കെന്റിലെ സുമനസ്സുകളുടെ സഹായത്തോടെ ഗുല്‍നോറ ഇന്ത്യയിലേക്ക് വന്നു.മുറിവുകള്‍ കരിഞ്ഞുവെന്നും രണ്ട് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയാണ് വേണ്ടി വന്നതെന്നും ഡോക്ടര്‍ നൂറെയ്‌സ്ദാന്‍ പറഞ്ഞു.മെയ് 31 നായിരുന്നു ശസ്ത്രക്രിയ നടത്തിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com