ഫോട്ടോഷൂട്ടിനിടെ മരക്കൊമ്പ് ഒടിഞ്ഞ് വീണു: നവദമ്പതികളുടെ ജീവന്‍ തിരിച്ചുകിട്ടിയത് ഭാഗ്യംകൊണ്ട് മാത്രം

വിവാഹ ഫോട്ടോഷൂട്ടുകള്‍ ഇപ്പോള്‍ ഏറെ ട്രെന്‍ഡിങ് ആയി മാറിയിരിക്കുകയാണ്.
ഫോട്ടോഷൂട്ടിനിടെ മരക്കൊമ്പ് ഒടിഞ്ഞ് വീണു: നവദമ്പതികളുടെ ജീവന്‍ തിരിച്ചുകിട്ടിയത് ഭാഗ്യംകൊണ്ട് മാത്രം

വിവാഹ ഫോട്ടോഷൂട്ടുകള്‍ ഇപ്പോള്‍ ഏറെ ട്രെന്‍ഡിങ് ആയി മാറിയിരിക്കുകയാണ്. വിവാഹം പോലെത്തന്നെ പ്രാധാന്യം അതിനും ലഭിക്കുന്നുണ്ട്. സാഹസികമായ പല ഫോട്ടോഷൂട്ടുകളും നമ്മള്‍ ഇന്റര്‍നെറ്റില്‍ കണ്ടിട്ടുമുണ്ടാകും. ഈയിടെ നവദമ്പതിമാരുടെ ഫോട്ടോയെടുക്കാന്‍ ഫോട്ടോഗ്രഫര്‍ വവ്വാലിനെപ്പോലെ മരക്കൊമ്പില്‍ തൂങ്ങിക്കിടന്നത് വാര്‍ത്തയായിരുന്നു. 

ഇങ്ങനെയൊക്കെയാണെങ്കിലും ചിലപ്പോള്‍ കാര്യങ്ങള്‍ കൈവിട്ട് പോയെന്നിരിക്കും. അമേരിക്കയിലെ വിസ്‌കോന്‍സിന്‍ വെഡിങ് വീഡിയോ ഷൂട്ടിനിടെ വധൂവരന്മാര്‍ അപകടത്തില്‍നിന്നും രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. ഫോട്ടോഷൂട്ടിനിടെ ഈ ദമ്പതികള്‍ മരണത്തെ മുഖാമുഖം കണ്ടു.

വനങ്ങള്‍ നിറഞ്ഞ പ്രദേശത്ത് നവദമ്പതികള്‍ മരത്തിനു ചുവട്ടിലെ ബെഞ്ചില്‍ ഇരുന്നു സംസാരിക്കുന്നത് ചിത്രീകരിക്കുകയായിരുന്നു. ഇതിനിടയില്‍ ഇരുവരും എന്തോ ശബ്ദം കേട്ട് മുകളിലേക്ക് നോക്കിയപ്പോഴാണ് മരത്തിന്റെ കൊമ്പ് ഒടിയുന്നത് കണ്ടത്. ഉടന്‍തന്നെ ഇരുവരും അവിടെനിന്നും മാറി. നിമിഷങ്ങളുടെ വ്യത്യാസത്തില്‍ മരക്കൊമ്പ് ഇരുവരും ഇരുന്നിടത്തേക്ക് വീഴുകയും ചെയ്തു.

വിവാഹ വീഡിയോയുടെ ടീസറില്‍ ഈ ദൃശ്യവും ഉള്‍ക്കൊളളിച്ചിട്ടുണ്ട്. 'നവദമ്പതികളുടെ സ്‌നേഹം മരത്തെക്കാള്‍ ശക്തമേറിയതാണ്' എന്ന അടിക്കുറിപ്പോടെയാണ് ഫോട്ടോഷൂട്ട് ചെയ്ത കമ്പനി വീഡിയോ ഫെയ്‌സ്ബുക്കില്‍ഷെയര്‍ ചെയ്തിരിക്കുന്നത്. ജൂണ്‍ 30തിന് ആയിരുന്നു ഇവരുടെ വിവാഹം. ജൂലൈ മൂന്നിന് തന്നെ വിഡിയോ പോസ്റ്റ് ചെയ്യുകയും ചെയ്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com