ഇന്ത്യയില്‍ നിന്നും ചോക്ലേറ്റ് അപ്രത്യക്ഷമായാല്‍ ഉത്തരവാദി നിങ്ങള്‍ മാത്രമാണ്!

ഇന്ത്യയില്‍ നിന്നും ചോക്ലേറ്റ് അപ്രത്യക്ഷമായാല്‍ ഉത്തരവാദി നിങ്ങള്‍ മാത്രമാണ്!

2050 ആകുമ്പോഴേക്ക് ഇന്ത്യക്കാര്‍ക്ക് ചോക്ലേറ്റ് കണികാണാന്‍ പോലും കിട്ടില്ലെന്നാണ് പഠന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. കൊക്കോയുടെ ഉത്പാദനം ഗണ്യമായി കുറയുന്നതാണ് ചോക്ലേറ്റ് തീര്‍ന്നു പോയേക്കാമെന്ന

ന്യൂഡല്‍ഹി: സന്തോഷം പങ്കുവയ്ക്കാന്‍ ചോക്ലേറ്റ് കിട്ടാതെ വരുന്ന അവസ്ഥയുണ്ടാകുന്നത് ആലോചിക്കാനാകുമോ? എന്നാലിനി ഓരോ കഷ്ണം ചോക്ലേറ്റ് അകത്താക്കുമ്പോഴും ആ ചിന്ത ഉണ്ടാകണം. 2050 ആകുമ്പോഴേക്ക് ഇന്ത്യക്കാര്‍ക്ക് ചോക്ലേറ്റ് കണികാണാന്‍ പോലും കിട്ടില്ലെന്നാണ് പഠന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

കൊക്കോയുടെ ഉത്പാദനം ഗണ്യമായി കുറയുന്നതാണ് ചോക്ലേറ്റ് തീര്‍ന്നു പോയേക്കാമെന്ന മുന്നറിയിപ്പുകള്‍ക്ക് പിന്നില്‍. കാലാവസ്ഥ വ്യതിയാനത്തെ തുടര്‍ന്ന് ആഗോള വ്യാപകമായി കൊക്കോയുടെ ഉത്പാദനത്തില്‍ വലിയ കുറവാണ് ഉണ്ടായത്. 

 പ്രതിവര്‍ഷം 120ഗ്രാം ചോക്ലേറ്റെങ്കിലും ഇന്ത്യക്കാര്‍ അകത്താക്കുന്നുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ലോകത്തിലെ തന്നെ വളര്‍ന്നുകൊണ്ടിരുക്കുന്ന ചോക്ലേറ്റ് മാര്‍ക്കറ്റുകളില്‍ മുന്‍പന്തിയിലാണ് രാജ്യം. മുപ്പത് വര്‍ഷങ്ങള്‍ക്കുള്ളില്‍ കൊക്കോ തന്നെ ഭൂമുഖത്ത് നിന്നും അപ്രത്യക്ഷമായേക്കുമെന്നാണ് പഠന റിപ്പോര്‍ട്ടുകള്‍ പറയുന്നത്. കൊക്കോയുടെ ഉത്പാദനം കുത്തനെയിടിഞ്ഞതിനെ തുടര്‍ന്ന് കൊക്കോയ്ക്ക് പകരം ഉപയാഗിക്കാന്‍ കഴിയുന്ന വസ്തുക്കള്‍ക്കായുള്ള അന്വേഷണത്തിലാണ് വന്‍കിട ചോക്ലേറ്റ് കമ്പനികള്‍.  പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ കൊക്കോ കൃഷി നടത്തിവന്നിരുന്ന ഭൂരിഭാഗം സ്ഥലങ്ങളും കൊക്കോകൃഷിക്ക് അനുയോജ്യമല്ലാതെയായി മാറി.വിപണിയിലേക്ക് എത്തുന്ന കൊക്കോയുടെ 70 ശതമാനവും ആഫ്രിക്കയില്‍ നിന്നുമാണ് വരുന്നത്. 

അതേസമയം ലാഭം കൊയ്യാനുള്ള ചോക്ലേറ്റ് കമ്പനികളുടെ വ്യാജപ്രചരണിതെന്നാണ് ചോക്ലേറ്റ് പ്രേമികള്‍ പറയുന്നത്. 

 കണക്കുകള്‍ ഇങ്ങനെയാണെങ്കിലും ഇന്ത്യയില്‍ കൊക്കോ കൃഷി വ്യാപകമായിട്ടുണ്ടെന്നാണ് കര്‍ഷകര്‍ പറയുന്നത്. ചൂട് കൂടുമ്പോള്‍ കൊക്കോ ഉത്പാദനം കുറയുമെന്നും മഴ പതിവിലും കൂടുതല്‍ കിട്ടിയാലും ഇതേ പ്രശ്‌നം ഉണ്ടാകാമെന്നും അവര്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com