ലോകത്തിലെ ഏറ്റവും പഴക്കമേറിയ നിറം ഏതാണ്?  ഉത്തരം സഹാറ മരുഭൂമിയില്‍!

കൃത്യമായി പറഞ്ഞാല്‍ സഹാറ മരുഭൂമിയുടെ അടിവാരത്ത് നിന്നുമുള്ള പാറക്കഷ്ണങ്ങളില്‍ നിന്നാണ് നിറം വേര്‍തിരിച്ചെടുത്തത്. നൂറ്റിയൊന്ന് കോടി വര്‍ഷത്തിലധികം പഴക്കമുണ്ട് പിങ്ക് നിറത്തിനെന്നാണ്
 ലോകത്തിലെ ഏറ്റവും പഴക്കമേറിയ നിറം ഏതാണ്?  ഉത്തരം സഹാറ മരുഭൂമിയില്‍!

 മെല്‍ബണ്‍: കണ്ണില്‍ കുത്തുന്ന നിറം എന്നും പറഞ്ഞ് കടുത്ത പിങ്ക് നിറത്തെ ദൂരെ നിര്‍ത്താന്‍ വരട്ടെ. നിറങ്ങളുടെ കൂട്ടത്തില്‍ കാര്‍ന്നോരുടെ സ്ഥാനം പിങ്കിനാണ് എന്നാണ് ശാസ്ത്രലോകത്തിന്റെ ഏറ്റവും പുതിയ കണ്ടെത്തല്‍. പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ നിന്നുമാണ് പിങ്കിന്റെ ഈ വകഭേദത്തെ കണ്ടെത്തിയത്. കൃത്യമായി പറഞ്ഞാല്‍ സഹാറ മരുഭൂമിയുടെ അടിവാരത്ത് നിന്നുമുള്ള പാറക്കഷ്ണങ്ങളില്‍ നിന്നാണ് നിറം വേര്‍തിരിച്ചെടുത്തത്. നൂറ്റിയൊന്ന് കോടി വര്‍ഷത്തിലധികം പഴക്കമുണ്ട് പിങ്ക് നിറത്തിനെന്നാണ് ഓസ്‌ട്രേലിയന്‍ നാഷ്ണല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള വിദഗ്ധ സംഘം അഭിപ്രായപ്പെടുന്നത്. 

 പുരാതന സമുദ്രം നിലനിന്നിരുന്ന കാലത്ത് പാറകളില്‍ പറ്റിപ്പിടിച്ച് വളര്‍ന്നിരുന്ന ചെടികളില്‍ ഉണ്ടായിരുന്ന ഹരിത കണങ്ങള്‍ക്ക് രൂപഭേദം വന്നതാണ് വാം ഇതെന്നാണ് കരുതുന്നത്. നൂറ് കോടി വര്‍ഷങ്ങള്‍ക്ക് മുമ്പ് സൈനോ ബാക്ടീരിയകള്‍ സമുദ്രത്തിനടിയില്‍ ധാരാളം ഉണ്ടായിരുന്നു എന്ന് പഠനങ്ങളില്‍ നിന്നും തെളിഞ്ഞിരുന്നു. 65 കോടി വര്‍ഷങ്ങള്‍ക്ക് മുമ്പ് സമുദ്രങ്ങളിലെ സൈനോബാക്ടീരിയകള്‍ നശിച്ചുവെന്നും പിന്നീട് ആല്‍ഗകളുടെ സാന്നിധ്യം വര്‍ധിച്ചുവെന്നുമാണ് ശാസ്ത്രീയ പഠനങ്ങള്‍ പറയുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com