യു ട്യൂബില്‍ ഏത് വീഡിയോ വേണമെങ്കിലും കാണാം; ഇനി മുതല്‍ സെര്‍ച്ച് ഹിസ്റ്ററി കാണില്ല

യു ട്യൂബിലൂടെ കാണുന്ന വീഡിയോ ഇനി മറ്റൊരാള്‍ക്ക് കണ്ടെത്താന്‍ സാധിക്കില്ല
യു ട്യൂബില്‍ ഏത് വീഡിയോ വേണമെങ്കിലും കാണാം; ഇനി മുതല്‍ സെര്‍ച്ച് ഹിസ്റ്ററി കാണില്ല

യു ട്യൂബിലൂടെ കാണുന്ന വീഡിയോ ഇനി മറ്റൊരാള്‍ക്ക് കണ്ടെത്താന്‍ സാധിക്കില്ല. ഇന്‍കൊഗ്‌നിറ്റോ പ്രൈവറ്റ് ബ്രൗസിങ് മോഡ് യു ട്യൂബ് അവതരിപ്പിച്ചു. യു ട്യൂബിലൂടെ നമ്മള്‍ ബ്രൗസ് ചെയ്യുന്ന കാര്യങ്ങളൊന്നും ശേഖരിച്ചു വെക്കില്ല എന്നതാണ് ഇതിന്റെ പ്രത്യേകത. നിലവില്‍ ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് ഈ സൗകര്യം ലഭിക്കും. ക്രോമില്‍ ഉപയോഗിക്കുന്ന ഇന്‍കോഗ്‌നിറ്റോ മോഡിനോട് സമാനമാണ് പുതിയ അപ്‌ഡേറ്റും. 13.25.56 വെര്‍ഷന്‍ അപ്‌ഡേറ്റ് ചെയ്താലാണ് ഈ സൗകര്യം ലഭിക്കുക. 

സാധാരണ മോഡില്‍ കാണുന്ന വീഡിയോകളൊക്കെ സെര്‍ച്ച് ഹിസ്റ്ററിയില്‍ ഉണ്ടാകാറുണ്ട്. ഗൂഗിള്‍ ക്രോമിലും മറ്റ് ബ്രൗസര്‍ ആപ്പുകളിലും ഈ സൗകര്യം നേരത്തെ ലഭ്യമാണ്. ഇന്‍കൊഗ്നിറ്റോ പ്രൈവറ്റ് ബ്രൗസിങ് മോഡ് വരുന്നതോടെ ഇത് ഇല്ലാതാകും. 

ആപ്ലിക്കേഷനില്‍ മുകളില്‍ വലത് ഭാഗത്തായി കാണുന്ന പ്രൊഫൈല്‍ ചിത്രം ടാപ്പ് ചെയ്ത് അക്കൗണ്ട് സെറ്റിങ്‌സ് തിരഞ്ഞെടുക്കുമ്പോള്‍ അവിടെ ഇന്‍കൊഗ്‌നിറ്റോ മോഡ് ആക്റ്റിവേറ്റ് ചെയ്യാനുള്ള ഓപ്ഷനുണ്ടാകും. മുമ്പ് സൈന്‍ഔട്ട് ബട്ടന്‍ ഉണ്ടായിരുന്ന സ്ഥലത്താണ് ഇപ്പോള്‍ ഓണ്‍ ഇന്‍കോഗ്‌നിറ്റോ ഓപ്ഷന്‍ കാണുക. ആക്ടിവേറ്റ് ചെയ്ത ശേഷം ഈ മോഡില്‍ നിന്ന് പുറത്തുകടക്കുമ്പോള്‍ സെര്‍ച്ച് വിവരങ്ങളെല്ലാം നീക്കം ചെയ്യപ്പെടുമെന്ന മുന്നറിയിപ്പ് ലഭിക്കും. ഈ മോഡില്‍ സബ്‌സ്‌െ്രെകബേഴ്‌സിനെ കാണാനും സാധിക്കില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com