കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് രാജശലഭത്തിന്റെ ജീവനെടുക്കുമോ? ആശങ്കയോടെ ശാസ്ത്രലോകം

കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്റെ അളവ് ഇങ്ങനെ വര്‍ധിച്ചാല്‍ രാജശലഭമെന്ന മനോഹരികളായ പൂമ്പാറ്റ വര്‍ഗ്ഗം ഭൂമിയില്‍ നിന്ന് അപ്രത്യക്ഷമാകുമെന്നാണ് ശാസ്ത്രലോകത്ത് നിന്നുള്ള ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍
കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് രാജശലഭത്തിന്റെ ജീവനെടുക്കുമോ? ആശങ്കയോടെ ശാസ്ത്രലോകം

വാഷിംഗ്ടണ്‍:  കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്റെ അളവ് ഇങ്ങനെ വര്‍ധിച്ചാല്‍ രാജശലഭമെന്ന മനോഹരികളായ പൂമ്പാറ്റ വര്‍ഗ്ഗം ഭൂമിയില്‍ നിന്ന് അപ്രത്യക്ഷമാകുമെന്നാണ് ശാസ്ത്രലോകത്ത് നിന്നുള്ള ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. 
രാജശലഭം എന്നറിയപ്പെടുന്ന മൊണാര്‍ക്ക് പൂമ്പാറ്റകള്‍ കൂട് വയ്ക്കുന്നത് പാല്‍പ്പായല്‍ച്ചെടിയുടെ ഇലകളിലാണ്. ഈ ഇലകളാണ് മറ്റ് ജീവികളില്‍ നിന്നും രാജശലഭത്തെ സംരക്ഷിക്കുന്നതും പുഴുവായിരിക്കുമ്പോള്‍ ഭക്ഷണമാകുന്നതും.
അന്തരീക്ഷത്തിലെ കാര്‍ബണ്‍ഡൈ ഓക്‌സൈഡ് വര്‍ധിച്ചത്

പാല്‍പ്പായല്‍ച്ചെടിയുടെ വളര്‍ച്ചയെ ദോഷകരമായി ബാധിച്ചതോടെയാണ് ഇതിനെ ആശ്രയിച്ചു കഴിയുന്ന ദേശാടനപൂമ്പാറ്റയായ രാജശലഭത്തിന്റെ നിലനില്‍പ്പും അപകടത്തിലായിരിക്കുന്നത്. ഈ ഇലകള്‍ക്കുള്ള ഔഷധഗുണങ്ങളെ കാര്‍ബണ്‍ഡൈ ഓക്‌സൈഡ് ഇല്ലാതാക്കുന്നതായി പഠനത്തില്‍ കണ്ടെത്തിയിരുന്നു. 
വടക്കേ അമേരിക്കയില്‍ തണുപ്പ് കാലം ആരംഭിക്കുന്നതോടെയാണ് രാജശലഭം  നാടുചുറ്റല്‍ ആരംഭിക്കുന്നത്. 3200 കിലോമീറ്ററുകളോളം ഇവ സഞ്ചരിക്കുമെന്നാണ് കണക്ക്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com