പതിമൂന്നാം തീയതി, വെളളിയാഴ്ച: ദുശ്ശകുനമോ ദുരന്തമോ?, ചര്‍ച്ചകള്‍ നിലയ്ക്കുന്നില്ല

ഒരു വര്‍ഷത്തില്‍ ശരാശരി രണ്ടു പ്രാവശ്യമാണ് 13 എന്ന തീയതി വെളളിയാഴ്ചകളില്‍ വരുന്നത്
പതിമൂന്നാം തീയതി, വെളളിയാഴ്ച: ദുശ്ശകുനമോ ദുരന്തമോ?, ചര്‍ച്ചകള്‍ നിലയ്ക്കുന്നില്ല

ന്ന് friday 13th. നിര്‍ഭാഗ്യങ്ങളുടെയും ദുരന്തങ്ങളുടെയും ദിനമായാണ് ലോകം ഈ ദിവസത്തെ വിശേഷിപ്പിക്കുന്നത്. ഹോളിവുഡ് ചിത്രങ്ങളിലുടെയും പുസ്തകങ്ങളിലുടെയും അടുത്തറിഞ്ഞ ഈ ദിവസത്തെ പേടിസ്വപ്‌നമായി കാണുന്നവര്‍ നിരവധി.  ഒരു വര്‍ഷത്തില്‍ ശരാശരി രണ്ടു പ്രാവശ്യമാണ് 13 എന്ന തീയതി വെളളിയാഴ്ചകളില്‍ വരുന്നത്. 

ബൈബിളില്‍ യേശുവിനെ ഒറ്റുകൊടുത്ത യൂദാസുമായി ബന്ധപ്പെട്ടാണ് 13 എന്ന സംഖ്യ ദുശ്ശകുനമായി മാറിയത്. യേശുവിന്റെ അന്ത്യ അത്താഴത്തില്‍ ശിക്ഷ്യനായ യൂദാസ് മേശയില്‍ യേശുവില്‍ നിന്നും പതിമൂന്ന് സ്ഥാനം അകലെയാണ് ഇരുന്നത്. യേശുവിനെ കുരിശിലേറ്റിയ ദിനമായ വെളളിയാഴ്ചയും  13-ാം തീയതിയും ഒരുമിച്ച്് വരുന്നതിനെ അതുകൊണ്ടുതന്നെ ഭയത്തോടെയാണ് ഒരു വിഭാഗം ആളുകള്‍ കാണുന്നത്. ഇതിന് പുറമേ നിരവധി ദുരന്തങ്ങള്‍ക്കും ഈ ദിനം സാക്ഷ്യവഹിച്ചതും കൂട്ടിവായിക്കുന്നവര്‍ ഉണ്ട്. 2017ലെ പാരീസ് ആക്രമണം, 1974ലെ സൂര്യഗ്രഹണം, 1997ല്‍ ഡല്‍ഹിയിലെ ഉപഹാര്‍ സിനിമ തിയേറ്ററിലുണ്ടായ തീപിടുത്തം തുടങ്ങി നിരവധി ദുരന്തങ്ങള്‍ ഈ ദിനത്തിന്റെ അപലക്ഷണം ചൂണ്ടിക്കാണിക്കാന്‍ അന്ധവിശ്വാസികള്‍ തെളിവായി നിരത്തുന്നു. ഇന്ന് നടക്കുന്ന ഭാഗിക സൂര്യഗ്രഹണവും ദുശ്ശകുനമായാണ് ഇവര്‍ കാണുന്നത്.

ഇംഗ്ലണ്ട് പോലുളള യൂറോപ്യന്‍ രാജ്യങ്ങള്‍ ഈ ദിനത്തെ ഏറെ ഭീതിയോടെയാണ് കാണുന്നത്. ഈ ദിനത്തില്‍ നിരത്തുകളില്‍ ആളുകള്‍ കുറയുന്നത് ഇംഗ്ലണ്ടില്‍ സര്‍വസാധാരണമാണ്. ഭയം കാരണം രാജ്യത്തെ 72 ശതമാനം നിരത്തുകളും ഒഴിഞ്ഞുകിടക്കുമെന്നതാണ് സാരം.   ഇതിനെ എത്രമാത്രം ഭയത്തോടെയാണ് ജനങ്ങള്‍ കാണുന്നത് എന്ന് എയര്‍പോര്‍ട്ടുകളില്‍ പോയാലും പ്രതിഫലിക്കും.

അന്ധവിശ്വാസങ്ങളെ ചുറ്റിപറ്റി ജീവിതം നയിക്കുന്ന ജനതയായാണ് ഇംഗ്ലീഷുകാരെ വിശേഷിപ്പിക്കുന്നത്. ഈ ദിനത്തില്‍ കോണിയുടെ ചുവട്ടിലുടെ പോകാതിരിക്കാന്‍ ബ്രിട്ടണ്‍ നിവാസികള്‍ ശ്രമിക്കുമെന്നത് വസ്്തുതയാണ്. കത്തി പോലെയുളള മാരാകായുധങ്ങള്‍ പരമാവധി ഒഴിവാക്കാന്‍ ശ്രമിക്കും. മേശയ്ക്ക് മുകളില്‍ ഒരു ജോഡി ഷൂവില്‍ ഒരെണ്ണം മാത്രം കാണപ്പെടുന്നത് ഉള്‍പ്പെടെ പലതിനെയും ഭയത്തോടെയാണ് ഇംഗ്ലീഷ് ജനത കാണുന്നത്. കണ്ണാടി ഉടയാതിരിക്കാനും , ഉപ്പ് വിതറാതിരിക്കാനും , വീട്ടിനകത്ത് കുട നിവര്‍ത്താതിരിക്കാനും ബ്രീട്ടിഷ് ജനത ശ്രമിക്കുന്നതെല്ലാം ഈ നാട്ടുകാര്‍ക്ക് വലിയ അത്ഭുതമല്ല.

നിര്‍ഭാഗ്യം നിറഞ്ഞ ദിവസമായത് കൊണ്ട് പുതിയതായി ഒന്നും തുടങ്ങാന്‍ ഇംഗ്ലണ്ടിലെ പലരും ഈ ദിനം തെരഞ്ഞെടുക്കാറില്ല. ഭവന ഇന്‍ഷുറന്‍സ് ക്ലെയിം ചോദിച്ചുവരുന്നവര്‍ പോലും തീരെ കുറവാണെന്ന് ഇന്‍ഷുറന്‍സ് ഏജന്റുമാര്‍ സാക്ഷ്യപ്പെടുത്തുന്നു. വീടുമാറാനും , യാത്ര ചെയ്യാനും, നിക്ഷേപം നടത്താനും ഈ ദിനം തെരഞ്ഞെടുക്കില്ല എന്നതാണ് മറ്റൊരു സുപ്രധാന കാര്യം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com