വര്‍ഗീയത തുലയട്ടെ...: ജീവന്‍ പോകുന്നതിന് മുമ്പ് അഭിമന്യു കോറിയിട്ട വാക്കുകള്‍ വിവാഹ ക്ഷണക്കത്തിലും

കൂത്തുപറമ്പ് ആമ്പിലാട് റിജിന്‍ രാജാണ് തന്റെ വിവാഹക്ഷണക്കത്ത് വര്‍ഗീയതക്കെതിരായ പ്രചാരണായുധമാക്കിയിരിക്കുന്നത്.
വര്‍ഗീയത തുലയട്ടെ...: ജീവന്‍ പോകുന്നതിന് മുമ്പ് അഭിമന്യു കോറിയിട്ട വാക്കുകള്‍ വിവാഹ ക്ഷണക്കത്തിലും

വര്‍ഗീയത തുലയട്ടെ... ക്യാമ്പസ് ഫ്രണ്ടിന്റെ കൊലക്കത്തിക്ക് ഇരയായി  ജീവന്‍ പോകുന്നതിന്  മുമ്പ് മഹാരാജാസ് കോളജിലെ എസ്എഫ്‌ഐ നേതാവ് അഭിമന്യു എഴുതിവച്ച വാക്കുകളാണ്. കേരളമാകെ ഈ വാക്കുകള്‍ തീപോലെ പടര്‍ന്നുപിടിച്ചിരിക്കുകയാണ്. കലാലയങ്ങളിലും ചുവരുകളിലും വാഹനങ്ങളിലും എല്ലാം ആ വാക്കുകള്‍ വര്‍ഗീയവാദികള്‍ക്കെതിരെ വിരല്‍ചൂണ്ടി നിലകൊള്ളുന്നു. വിവാഹ ക്ഷണക്കത്തില്‍പ്പോലും അഭിമന്യുവിന്റെ ഈ വാക്കുകള്‍ ഇപ്പോള്‍ ഇടംപിടിച്ചിരിക്കുകയാണ്. കൂത്തുപറമ്പ് ആമ്പിലാട് റിജിന്‍ രാജാണ് തന്റെ വിവാഹക്ഷണക്കത്ത് വര്‍ഗീയതക്കെതിരായ പ്രചാരണായുധമാക്കിയിരിക്കുന്നത്. വര്‍ഗീയത തുലയട്ടേ എന്നുമാത്രമല്ല,സിപിഎമ്മിന്റെ കണ്ണൂരിലെ നേതാക്കളായ കാരായി ചന്ദ്രശേഖരന്റെയും കാരായി രാജന്റെയും ചിത്രങ്ങള്‍ കൂടി ചേര്‍ത്തിട്ടുണ്ട് കത്തില്‍. 

അഭിമന്യുവിനെ കുത്തിയ കത്തി മതേതരത്വം മനസ്സില്‍ സൂക്ഷിക്കുന്ന ഓരോ മലയാളിയുടെയുംം നെഞ്ചിലോണ് തളച്ചുകയറിയത്. വര്‍ഗീയതയെ ചെറുക്കുക എന്നത് ഓരോ ഇടുപക്ഷക്കാരന്റെയും കടമയാണ്. അതാണ് ഞാന്‍ നിര്‍വഹിക്കുന്നത്. പോസ്റ്ററൊട്ടിക്കലും പൊതുയോഗങ്ങള്‍ നടത്തുകയും മാത്രമല്ല ആശയ പ്രചാരണത്തിനുള്ള മാര്‍ഗം. വിവാഹ ക്ഷണക്കത്തുക്കളും അതിനായി ഉപയോഗിക്കാം, അതില്‍ തെറ്റൊന്നും ഞാന്‍ കാണുന്നില്ല. ഓരോ നിമിഷവും രാഷ്ട്രീയ ജീവിയായി തന്നെ ജീവിച്ചുതീര്‍ക്കാനാണ് തീരുമാനം- റിബിന്‍ പറയുന്നു. 

വിവഹാത്തില്‍ പോലും രാഷ്ട്രീയം കലര്‍ത്തിയെന്ന് എതിര്‍ക്കുന്നവര്‍ ഒരുപാടുണ്ട്. വധുവിന് പോലും ആദ്യം അംഗീകരിക്കാന്‍ ബുദ്ധിമുട്ടാണ്ടായിരുന്നുവെന്ന് റിജിന്‍ പറയുന്നു. ആമ്പിലാട് പ്രണതോസ്മിയില്‍ രാജീവന്‍, രേഖ ദമ്പതികളുടെ മകന്‍ റിജിന്‍ രാജ് ടി.കെ സെപ്റ്റംബര്‍ 9നാണ് വിവാഹിതനാകുന്നത്. ദൃശ്യയാണ് റിജിന്റെ വധു.പാര്‍ട്ടി കുടുംബമാണ് റിജിന്റെത്. ആമ്പിലാട് ബ്രാഞ്ച് കമ്മിറ്റി അംഗം കൂടിയാണ് റിജിന്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com