ഇനി സാധനങ്ങള്‍ ഉരുളക്കിഴങ്ങ് ബാഗില്‍ വാങ്ങാം; ചൂട് പ്രശ്‌നമല്ല; മണ്ണിലും വെള്ളത്തിലും അലിയും 

പ്ലാസ്റ്റിക്ക് കാരി ബാഗുകള്‍ക്ക് പകരം ഉരുളക്കിഴങ്ങ് ഉത്തരമാണെന്ന് തെളിയിച്ചിരിക്കുകയാണ് ബംഗളൂരു ആസ്ഥാനമായിട്ടുള്ള എന്‍വി ഗ്രീന്‍ എന്ന കമ്പനി
ഇനി സാധനങ്ങള്‍ ഉരുളക്കിഴങ്ങ് ബാഗില്‍ വാങ്ങാം; ചൂട് പ്രശ്‌നമല്ല; മണ്ണിലും വെള്ളത്തിലും അലിയും 

രുളക്കിഴങ്ങ് കഴിക്കാന്‍ മാത്രമല്ല മറ്റ് പലതിനും ഉപയോഗിക്കാമെന്ന് പറഞ്ഞാല്‍ ചിലപ്പോള്‍ നിങ്ങള്‍ നെറ്റി ചുളിച്ചേക്കാം. പക്ഷേ സംഗതി സത്യമാണ്. വര്‍ത്തമാന കാലത്തെ വലിയൊരു ഭീഷണിയായ പ്ലാസ്റ്റിക്ക് കാരി ബാഗുകള്‍ക്ക് പകരം ഉരുളക്കിഴങ്ങ് ഉത്തരമാണെന്ന് തെളിയിച്ചിരിക്കുകയാണ് ബംഗളൂരു ആസ്ഥാനമായിട്ടുള്ള എന്‍വി ഗ്രീന്‍ എന്ന കമ്പനി. ഉരുളക്കിഴങ്ങുപയോഗിച്ച് കാരി ബാഗുകള്‍ നിര്‍മിച്ചാണ് കമ്പനി ശ്രദ്ധേയമാകുന്നത്. 

പ്ലാസ്റ്റിക്കിന്റെ ഉപയോഗം ഇല്ലാതാക്കുക ലക്ഷ്യമിട്ടാണ് കമ്പനി ഇത്തരമൊരു പരീക്ഷണത്തിന് മുതിര്‍ന്നത്. സംഗതി ഇപ്പോള്‍ വിജയത്തിലെത്തിയിരിക്കുകയാണ്. ക്ഷേത്ര നഗരമായ തിരുപ്പതിയിലാണ് ഇത് ആദ്യമായി വില്‍പ്പനയ്ക്ക് എത്തുന്നത്. ഒക്ടോബര്‍ രണ്ടിന് ഗാന്ധി ജയന്തി ദിനത്തില്‍ ബാഗുകളുടെ വിതരണം ആരംഭിക്കും. സ്വച്ഛ് ഭാരത് മിഷനുമായി ചേര്‍ന്നാണ് കമ്പനി വില്‍പ്പന ആരംഭിക്കുന്നത്.  

ഉരുളക്കിഴങ്ങും സസ്യ എണ്ണയും മറ്റ് ജൈവ വസ്തുക്കളും ഒപ്പം കപ്പപ്പൊടി ചേര്‍ത്ത പശയും ഉപയോഗിച്ചാണ് ഈ ബാഗിന്റ നിര്‍മാണം. മണ്ണിലും വെള്ളത്തിലും എളുപ്പത്തില്‍ അലിയും എന്നത് മാത്രമല്ല ഇതിന്റെ ഗുണം എന്ന് കമ്പനി അവകാശപ്പെടുന്നു. ചൂടുള്ള വസ്തുക്കള്‍ പ്ലാസ്റ്റിക്കിനോട് ചേരുന്നത് അര്‍ബുദത്തിന് വരെ കാരണമാകുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ഈ ഭയത്തിനും ഇത്തരം ബാഗുകള്‍ പരിഹാരമാകും. പ്ലാസ്റ്റിക്ക് കാരി ബാഗുകള്‍ മണ്ണില്‍ അലിയാന്‍ വര്‍ഷങ്ങളെടുക്കുമ്പോള്‍ ഉരുളക്കിഴങ്ങ് ബാഗുകള്‍ മാസങ്ങള്‍ക്കൊണ്ട് തന്നെ മണ്ണില്‍ ചേരുന്നു. മണ്ണില്‍ അലിയുന്ന ജൈവ വസ്തുക്കള്‍ ഉപയോഗിച്ച് കാരി ബാഗുകള്‍ നിര്‍മിച്ച് നേരത്തെയും ശ്രദ്ധ നേടിയ കമ്പനിയാണ് എന്‍വിഗ്രീന്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com