കംപ്യൂട്ടറില്‍ പേരന്റല്‍ കണ്‍ട്രോള്‍ ഇട്ടാല്‍ നിങ്ങളുടെ കുട്ടികള്‍ അശ്ലീലചിത്രങ്ങള്‍ കാണില്ലെന്നാണോ? നിങ്ങള്‍ക്ക് തെറ്റി 

വീട്ടില്‍ ഒരു കൗമാരക്കാരന്‍ മാത്രമേ ഉള്ളെങ്കിലും ഭീമമായ ചിലവ് വഹിച്ച്  ഇന്റര്‍നെറ്റ് ഫില്‍റ്ററിങ് മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുന്ന രക്ഷിതാക്കള്‍ നിരവധിയാണ്‌ 
കംപ്യൂട്ടറില്‍ പേരന്റല്‍ കണ്‍ട്രോള്‍ ഇട്ടാല്‍ നിങ്ങളുടെ കുട്ടികള്‍ അശ്ലീലചിത്രങ്ങള്‍ കാണില്ലെന്നാണോ? നിങ്ങള്‍ക്ക് തെറ്റി 

പേരന്റല്‍ കണ്‍ട്രോള്‍ പോലെയുള്ള ഇന്റര്‍നെറ്റ് ഫില്‍റ്ററിംഗ് മാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ചാല്‍ കുട്ടികള്‍ അശ്ലീല സൈറ്റുകളില്‍ കയറുന്നതും അശ്ലീലചിത്രങ്ങള്‍ കാണുന്നതും തടയാമെന്നാണ് നിങ്ങള്‍ കരുതുന്നതെങ്കില്‍ അത് തെറ്റായ ധാരണയാണെന്നാണ് പുതിയ പഠനം തെളിയിക്കുന്നത്. ഇന്റര്‍നെറ്റ് ഫില്‍റ്ററിങ് ഓപ്ഷനുകള്‍ ധാരാളമുണ്ടെങ്കിലും അവ ഫലപ്രദമാണെന്നത് സംബന്ധിച്ച് വ്യക്തമായ തെളിവുകളൊന്നും ഇതുവരെ ലഭ്യമല്ലെന്നാണ് പഠനത്തില്‍ ഗവേഷകര്‍ പറയുന്നത്. ബ്രിട്ടനിലെ ഒക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയിലെ ഗവേഷകരാണ് പഠനം നടത്തിയിരിക്കുന്നത്. 

ഇന്റര്‍നെറ്റ് ഫില്‍റ്ററിങ്ങിന്റെ കാര്യക്ഷമത ഒരു പ്രധാന ഘടകമാണെന്നും ഗവേഷകര്‍ പറയുന്നു. ഇത്തരം മാര്‍ഗങ്ങള്‍ ലഭ്യമാണെങ്കിലും ഇത് നിര്‍മിക്കുന്നതും പരിപാലിക്കുന്നതുമെല്ലാം ചിലവേറിയതാണെന്നും ഇവര്‍ പറയുന്നു. എളുപ്പമാര്‍ഗ്ഗങ്ങളിലൂടെ ഇത്തരം സേവനങ്ങള്‍ ഉപയോഗപ്പെടുത്തുന്നതുകൊണ്ട് പ്രയോജനമില്ലെന്നും പുതിയ സാങ്കേതികവിദ്യകള്‍ അടിക്കടി അവതരിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നതിനാല്‍ നിങ്ങളുടെ ശ്രമങ്ങള്‍ നിഷ്പ്രയാസം മറികടക്കാന്‍ കുട്ടികള്‍ക്ക് കഴിയുമെന്നും ഗവേഷകര്‍ ചൂണ്ടികാട്ടുന്നു. 

വീട്ടില്‍ ഒരു കൗമാരക്കാരന്‍ മാത്രമേ ഉള്ളെങ്കിലും ഭീമമായ ചിലവ് വഹിച്ച് ഇത്തരം ഫില്‍റ്ററിങ് മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുന്ന രക്ഷിതാക്കള്‍ നിരവധിയാണെന്ന് ഗവേഷകര്‍ പറയുന്നു. എങ്കില്‍തന്നെയും ഇവ ശരിയായി പരിപാലിച്ചില്ലെങ്കില്‍ യാതൊരു പ്രയോജനവും ഉണ്ടാകില്ലെന്നാണ് പഠനത്തില്‍ പറയുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com