'ഞാന്‍ എച്ച്‌ഐവി ബാധിതയാണ്, എന്നെ കെട്ടിപ്പിടിക്കൂ'; അപേക്ഷയുമായി 16 കാരി തെരുവില്‍; വീഡിയോ കാണാം

പെണ്‍കുട്ടിയേയും അവളുടെ  എഴുത്തും കണ്ട് തെരുവിലൂടെ പോകുന്നവര്‍ എങ്ങനെയാണ് പ്രതികരിക്കുന്നത് എന്ന് വ്യക്തമാക്കുന്നതാണ് ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ
'ഞാന്‍ എച്ച്‌ഐവി ബാധിതയാണ്, എന്നെ കെട്ടിപ്പിടിക്കൂ'; അപേക്ഷയുമായി 16 കാരി തെരുവില്‍; വീഡിയോ കാണാം

കെട്ടിപ്പിടിച്ചാലും ഒന്നിച്ച് ഭക്ഷണം കഴിച്ചാലും രോഗം പകരില്ലെന്ന് ഉറപ്പുണ്ടെങ്കിലും ചില രോഗങ്ങള്‍ ബാധിച്ചവരെ എന്നും സമൂഹം മാറ്റിനിര്‍ത്താനാണ് ശ്രമിക്കുന്നത്. ഇതിന്റെ ഏറ്റവും വലിയ ഇരകളാണ് എച്ച്‌ഐവി രോഗം ബാധിച്ചവര്‍. എന്നാല്‍ എച്ച്‌ഐവി ബാധിതരും സമൂഹത്തിന്റെ ഭാഗമാണെന്നും അവരെ മാറ്റിനിര്‍ത്തരുതെന്നുമുള്ള സന്ദേശം പ്രചരിപ്പിക്കാന്‍ 16കാരി നടത്തിയ ശ്രമമാണ് ഇപ്പോള്‍ ലോകശ്രദ്ധ ആകര്‍ഷിക്കുന്നത്. 

ഞാന്‍ എച്ച്‌ഐവി ബാധിതയാണ്, എന്നെ കെട്ടിപ്പിടിക്കൂ എന്ന അപേക്ഷയുമായി അവള്‍ തെരുവിലേക്ക് ഇറങ്ങുകയായിരുന്നു. ഉസ്ബക്കിസ്ഥാനിലാണ് സംഭവമുണ്ടാകുന്നത്. പെണ്‍കുട്ടിയേയും അവളുടെ  എഴുത്തും കണ്ട് തെരുവിലൂടെ പോകുന്നവര്‍ എങ്ങനെയാണ് പ്രതികരിക്കുന്നത് എന്ന് വ്യക്തമാക്കുന്നതാണ് ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ. യൂണിസെഫ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്

ആളുകളുടെ ചിന്താഗതി മാറ്റണം എന്ന ഉദ്ദേശത്തോടെയാണ് അസിമ എന്ന 16കാരി ഇതിനായി ഇറങ്ങിപ്പുറപ്പെട്ടത്. കഴിഞ്ഞ പത്ത് വര്‍ഷമായി താന്‍ എച്ച്‌ഐവി രോഗബാധിതര്‍ക്കൊപ്പമാണ് ജീവിക്കുന്നതെന്നും വളരെ സന്തോഷത്തോടെയാണ് ജീവിക്കുന്നതെന്നുമാണ് വീഡിയോയില്‍ പെണ്‍കുട്ടി പറയുന്നത്. എച്ച്‌ഐവി ബാധിതര്‍ക്കൊപ്പമുള്ള ജീവിതം അപകടമല്ലെന്ന സന്ദേശമാണ് താന്‍ പകരാന്‍ ശ്രമിക്കുന്നതെന്നും അസിമ പറഞ്ഞു. 

കെട്ടിപ്പിടിക്കാനുള്ള അപേക്ഷയുമായി നില്‍ക്കുന്ന പെണ്‍കുട്ടിയെ കണ്ട് നിരവധി പേരാണ് അവളെ ആലിംഗനം ചെയ്യാന്‍ എത്തിയത്. നിറഞ്ഞ ചിരിയോടെ അവളെ ചുംബിക്കുകയും കൂൂട്ടുകൂടുകയും ചെയ്യുന്നവരുടെ വീഡിയോ വളരെ മനോഹരമാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com