ചില്ലു ജനാലകള്‍ക്കുള്ളിലൂടെ ഒരു വെള്ളച്ചാട്ടമുണ്ടായാലോ... ലോകത്തിലെ ഏറ്റവും വലിയ മനുഷ്യനിര്‍മ്മിത വെള്ളച്ചാട്ടം കാണാം (വീഡിയോ)

ചില്ലു ജനാലകള്‍ക്കുള്ളിലൂടെ ഒരു വെള്ളച്ചാട്ടമുണ്ടായാലോ... ലോകത്തിലെ ഏറ്റവും വലിയ മനുഷ്യനിര്‍മ്മിത വെള്ളച്ചാട്ടം കാണാം (വീഡിയോ)

നഗരം ഒറ്റ നോട്ടത്തില്‍ മനോഹരമായ ഒരു കാടുപോലെയാണ് താേന്നിയത്. അതിന്റെ നടുവില്‍ എന്തുകൊണ്ട് ഒരു വെള്ളച്ചാട്ടമായിക്കൂടാ എന്ന ചിന്തയാണ് ഇതിന് പിന്നിലെന്ന് ചോ പറയുന്നു.

ലമുകളിലുള്ള ഒരു നഗരം, ചുറ്റിലും മരങ്ങള്‍, അതിന്റെ ഒത്ത നടുവില്‍ തലയുയര്‍ത്തി നില്‍ക്കുന്ന പടുകൂറ്റന്‍ കെട്ടിടത്തില്‍ നിന്ന് ഒരു വെള്ളച്ചാട്ടം കൂടി ഉണ്ടെങ്കിലോ? പറഞ്ഞതത്രയും തെക്കന്‍ ചൈനയിലെ ഗുയാങ് എന്ന നഗരത്തിലെ വിശേഷമാണ്. മനുഷ്യ നിര്‍മ്മിതമായ ഏറ്റവും വലിയ വെള്ളച്ചാട്ടം ഗുയാങിലെ ലീബിയന്‍ ഇന്റര്‍നാഷ്ണല്‍ ബില്‍ഡിങിലാണ് ഉള്ളത്.350 അടി ഉയരത്തില്‍ നിന്നും ചില്ലുജനാലകള്‍ക്കിടയിലൂടെ വെള്ളച്ചാട്ടം താഴേക്ക് പതിക്കുന്നത് സുന്ദരമായ കാഴ്ച തന്നെയാണ്. 

കമ്പനി പ്രസിഡന്റായ ചോ സൊങ്‌തോയുടെ തലയിലാണ് അംബരചുംബിയായ കെട്ടിടത്തില്‍ നിന്നുള്ള വെള്ളച്ചാട്ടമെന്ന ആശയം ഉദിച്ചത്. നഗരം ഒറ്റ നോട്ടത്തില്‍ മനോഹരമായ ഒരു കാടുപോലെയാണ് താേന്നിയത്. അതിന്റെ നടുവില്‍ എന്തുകൊണ്ട് ഒരു വെള്ളച്ചാട്ടമായിക്കൂടാ എന്ന ചിന്തയാണ് ഇതിന് പിന്നിലെന്ന് ചോ പറയുന്നു. നഗരത്തിന്റെ പച്ചപ്പ് നിലനിര്‍ത്താനാണ് ശ്രമിക്കുന്നതെന്നും ചോ പറയുന്നു.

എന്നാല്‍ ചോ പറയുന്ന അത്രയും സിംപിള്‍ അല്ല ഈ മനുഷ്യനിര്‍മ്മിത വെള്ളച്ചാട്ടം പ്രവര്‍ത്തിക്കാനുള്ള ചിലവ്.നാല് വലിയ പമ്പുകള്‍ ഉപയോഗിച്ചാണ് വെള്ളം മുകളിലേക്ക് എത്തിക്കുന്നത്.വെള്ളച്ചാട്ടത്തിലൂടെ താഴേക്കെത്തുന്ന വെള്ളം ടാങ്കുകളില്‍ ശേഖരിച്ച് വീണ്ടും മുകളിലെത്തിക്കുകയാണ് ചെയ്യുന്നത്. ഒരു മണിക്കൂര്‍ വെള്ളച്ചാട്ടം പ്രവര്‍ത്തിക്കണമെങ്കില്‍ 117 ഡോളറാണ് ചിലവാകുക. അതായത് ഏകദേശം 8,000 രൂപ. അതുകൊണ്ട് തന്നെ ഇതൊരു പാഴ്ച്ചിലവാണ് ധൂര്‍ത്താണ് എന്നൊക്കെ അഭിപ്രായപ്പെടുന്നവരും ഉണ്ട്.


വേനല്‍ക്കാലത്ത് വെള്ളച്ചാട്ടം കാണുന്നത് തന്നെ കണ്ണിന് കുളിര്‍മ്മയാണ് എന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ഗുയാങ് ഇന്റര്‍നാഷ്ണല്‍ മാരത്തണിനോട് അനുബന്ധിച്ചാണ് വെള്ളച്ചാട്ടം കഴിഞ്ഞ ദിവസം പ്രവര്‍ത്തിപ്പിച്ചിരുന്നു. ബ്രസീലിലെ റിയോ ഡി ജനീറോയിലെ സോളാര്‍ സിറ്റി ടവറിലെ മൂന്ന് മീറ്റര്‍ ഉയരത്തിലുള്ള വെള്ളച്ചാട്ടമായിരുന്നു മനുഷ്യനിര്‍മ്മിതമായതില്‍ ഇതുവരേക്കും വലിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com