ഗോവിന്ദ സ്‌റ്റൈലില്‍ അധ്യാപകന്റെ ഡാന്‍ഡ്; ഈ വീഡിയോ കണ്ടാല്‍ നിങ്ങളും ഡാന്‍സ് കളിച്ചുപോകും

ഭാര്യയ്‌ക്കൊപ്പം നിന്നുകൊണ്ട് മനോഹരമായി ഡാന്‍സ് ചെയ്യുന്ന അദ്ദേഹത്തെ പ്രശംസിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്
ഗോവിന്ദ സ്‌റ്റൈലില്‍ അധ്യാപകന്റെ ഡാന്‍ഡ്; ഈ വീഡിയോ കണ്ടാല്‍ നിങ്ങളും ഡാന്‍സ് കളിച്ചുപോകും

ഴിഞ്ഞ രണ്ട് ദിവസമായി സോഷ്യല്‍ മീഡിയ ഒരു ഡാന്‍സ്‌കാരന്റെ പുറകെയാണ്. ഒരു കല്യാണ വേദിയില്‍ നിന്ന് ഗോവിന്ദ സ്‌റ്റൈലില്‍ ഡാന്‍സ് ചെയ്യുന്ന 46 കാരനായ അധ്യാപകന്റെ പുറകെ. ഈ ഡാന്‍സ് കണ്ടാല്‍ ഡാന്‍സ് കളിക്കാന്‍ അറിയില്ലെന്ന് ചിന്തിച്ചിരിക്കുന്നവര്‍ക്ക് പോലും ഡാന്‍സ് കളിക്കാന്‍ തോന്നും. ഡാന്‍സിന്റെ വീഡിയോ വൈറലായതോടെ സോഷ്യല്‍ മീഡിയയില്‍ താരമായിരിക്കുകയാണ് സഞ്ജീവ് ശ്രിവാസ്തവ. 

വാട്ട്‌സ്ആപ്പില്‍ പറന്നു നടക്കുകയായിരുന്ന വീഡിയോ ഗൗതം ത്രിവേദി എന്ന വ്യക്തിയാണ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. യുനെസ്‌കോ തെരഞ്ഞെടുത്ത ഏറ്റവും മികച്ച വെഡിങ് പെര്‍ഫോര്‍മന്‍സ് എന്ന അടിക്കുറിപ്പോടെയായിരുന്നു വീഡിയോ പോസ്റ്റ് ചെയതത്. ഈ പോസ്റ്റ് വൈറലായതോടെ ഡാന്‍സ് കളിക്കുന്ന അങ്കിളിനെ തേടി നടക്കുകയായിരുന്നു സോഷ്യല്‍ മീഡിയ. ഭാര്യയ്‌ക്കൊപ്പം നിന്നുകൊണ്ട് മനോഹരമായി ഡാന്‍സ് ചെയ്യുന്ന അദ്ദേഹത്തെ പ്രശംസിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. 

അപ്രതീക്ഷിതമായി തന്നെ തേടിയെത്തിയ അംഗീകാരത്തിന്റെ സന്തോഷത്തിലാണ് ഭോപ്പാലിലെ സ്വകാര്യ എന്‍ജിനീയറിങ് സ്ഥാപനത്തിലെ ഇലക്ട്രോണിക്  അസിസ്റ്റന്റ് പ്രൊഫസറായ സഞ്ജീവ് ശ്രിവാസ്തവ. ഡാന്‍സിലൂടെ പ്രശസ്തനാവണമെന്ന ചെറുപ്പത്തിലെ ആഗ്രഹം ഇപ്പോഴാണ് യാഥാര്‍ത്ഥ്യമായതെന്ന് അദ്ദേഹം പറഞ്ഞു. തന്റെ ഫോണ്‍ നിര്‍ത്താതെ അടിച്ചുകൊണ്ടിരിക്കുകയാണെന്നും അപരിചിതര്‍ പോലും ഡാന്‍സിനെ പ്രശ്‌സിച്ച് വിളിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. മേയ് 12 ന് ഭാര്യ സഹോദരന്റെ വിവാഹത്തിനാണ് ശ്രീവാസ്തവ ഭാര്യ അഞ്ജലിക്കൊപ്പം ഡാന്‍സ് ചെയ്തത്. ഇതിന്റെ വീഡിയോ എടുത്ത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ആള്‍ക്ക് നന്ദി പറയുകയാണ് ഈ അധ്യാപകന്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com