തടാകത്തില്‍ മാമോദീസ മുക്കി മതം മാറ്റുന്നതിനിടെ പാസ്റ്ററെ മുതല കടിച്ച് വലിച്ച് കൊണ്ടുപോയി

എത്യോപിയയിലെ മെര്‍കെബ് തബ്യ എന്ന സ്ഥലത്തായിരുന്നു അതിദാരുണമായ സംഭവം നടന്നത്.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

എത്യോപിയ: മതം മാറ്റല്‍ ചടങ്ങിനിടെ പാസ്റ്റര്‍ക്ക് ദാരുണാന്ത്യം. തെക്കന്‍ എത്യോപ്യയിലാണ് പ്രൊട്ടസ്റ്റന്റ് പാസ്റ്ററെ സമൂഹ മാമോദീസയ്ക്കിടയില്‍ മുതല പിടിച്ചത്. എണ്‍പത് പേരെ കൂട്ടത്തോടെ മതം മാറ്റുന്ന ചടങ്ങിനിടക്കായിരുന്നു പെട്ടെന്ന് മുതലയുടെ ആക്രമണമുണ്ടായത്. ഇവരെ തടാകത്തില്‍ മുക്കി മാമോദീസ നടത്തുന്നതിനിടെ ഡോകോ ഇഷേട്ട എന്ന പാസ്റ്ററെ മുതല കടിച്ച് വെള്ളത്തിലേക്ക് കൊണ്ടുപോയി. 

എത്യോപിയയിലെ മെര്‍കെബ് തബ്യ എന്ന സ്ഥലത്തായിരുന്നു അതിദാരുണമായ സംഭവം നടന്നത്. വിശ്വാസികളെ മതം മാറ്റാനായി ഇവിടുത്തെ അബായ എന്ന തടാകം പാസ്റ്റര്‍ തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യത്തെയാളെ മാമോദീസ മുക്കിയ ശേഷം രണ്ടാമത്തെയാളുടെ മാമോദിസ നടത്താന്‍ തയ്യാറെടുക്കുമ്പോഴാണ് പെട്ടെന്ന് മുതലയുടെ ആക്രമണമുണ്ടായത്. തടാകത്തില്‍ നിന്നുയര്‍ന്ന് വന്ന മുതല പാസ്റ്ററെയും കടിച്ച് വെള്ളത്തിലേക്ക് മറഞ്ഞു.

മുതയുടെ ആക്രമണത്തില്‍ പാസ്റ്ററുടെ ഒരു കാല്‍ നഷ്ടമായി. വൈകാതെ ഒരു കയ്യും പിന്‍ഭാഗവും മുതല കടിച്ചെടുത്തു. ഇതിനിടെ മാമോദീസ ചടങ്ങിനെത്തിയവര്‍ ഭയന്ന് തടാകത്തില്‍ നിന്ന് കയറി. ഈ സമയം പരിസരത്തുണ്ടായിരുന്ന മത്സ്യബന്ധനത്തിനെത്തിയവരാണ് വല വിരിച്ച് പാസ്റ്ററുടെ ശരീരം മുതല കൊണ്ടു പോകാതെ സംരക്ഷിച്ചത്. തുടര്‍ന്ന് പാസ്റ്ററുടെ ശരീരം തടാകത്തിനു പുറത്തെടുത്തപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com