നാലായിരം കൊല്ലത്തിനപ്പുറത്തുനിന്ന്‌ ടൈം മെഷീനില്‍ എത്തിയതാണെന്ന് ഇംഗ്ലിഷുകാരന്‍; വെറും തള്ളല്ല, ഇയാള്‍ നുണപരിശോധനയും ജയിച്ചു! 

ഭൂമി കൂടുതല്‍ കൂടുതല്‍ ചൂടുനിറഞ്ഞ സ്ഥലമായി മാറുമെന്നും ആഗോളതാപനം ഭൂമിയിലുള്ളവരുടെ ജീവന് വലിയ ഭീഷണിയായിരിക്കുമെന്നും ഒലിവര്‍ പറയുന്നു
നാലായിരം കൊല്ലത്തിനപ്പുറത്തുനിന്ന്‌ ടൈം മെഷീനില്‍ എത്തിയതാണെന്ന് ഇംഗ്ലിഷുകാരന്‍; വെറും തള്ളല്ല, ഇയാള്‍ നുണപരിശോധനയും ജയിച്ചു! 

താന്‍ നാല് സഹസ്രാബ്ദങ്ങള്‍ക്കപ്പുറത്തു നിന്ന് ടൈം മെഷീനിലെത്തിയതാണെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയ ജയിംസ് ഒലിവര്‍ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. എന്നാല്‍ ആര്‍ക്കും എന്തും പറയാമെന്ന് വിധിയെഴുതി ഒലിവറെ പരിഹസിച്ചവര്‍ അറിയുക, ഇയാള്‍ നുണപരിശോധനയും വിജയിച്ചിരിക്കുന്നു!. 

ഇംഗീഷ് സംസാരിക്കുമെങ്കിലും താന്‍ ഭൂമിയില്‍ നിന്നല്ലെന്നാണ് ഒലിവര്‍ അവകാശപ്പെടുന്നത്. ബിര്‍മിങ്ഹാം ഉച്ചാരണത്തില്‍ സംസാരിക്കുന്ന ഒലിവര്‍ എവിടെനിന്നുള്ള ടൈം മെഷീനിലാണെത്തിയത് എന്ന ചോദ്യത്തിന് ഉത്തരം പറയാന്‍ തയ്യാറായിരുന്നില്ല. നുണപരിശോധനയുടേതെന്ന നിലയില്‍ പുറത്തുവിട്ട വീഡിയോയിലാണ് ഇക്കാരങ്ങള്‍ അടങ്ങിയിരിക്കുന്നത്. 

ഭൂമി കൂടുതല്‍ കൂടുതല്‍ ചൂടുനിറഞ്ഞ സ്ഥലമായി മാറുമെന്നും ആഗോളതാപനം ഭൂമിയിലുള്ളവരുടെ ജീവന് വലിയ ഭീഷണിയായിരിക്കുമെന്നും ഒലിവര്‍ പറയുന്നു. മുന്നിലുള്ള പ്രതിസന്ധികളോട് പൊരുതാന്‍ കഴിയണമെങ്കില്‍ അമേരിക്ക പാരിസ് കരാറില്‍ വീണ്ടും ഭാഗമാകണമെന്നും ഇയാള്‍ പറയുന്നു. എന്നാല്‍ അടുത്ത യുഎസ് പ്രസിഡന്റ് ആരായിരിക്കുമെന്നതുപോലുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ ഒലിവര്‍ന് സാധിച്ചില്ല. നുണപരിശോധന ഫലത്തില്‍ ഇയാള്‍ എല്ലാ ചോദ്യങ്ങള്‍ക്കും സത്യസന്ധമായി ഉത്തരം നല്‍കിയതായാണ് തെളിഞ്ഞത്. 

ഈ ലോകത്തുള്ള ആളുകളുമായി കണ്ടുമുട്ടുന്നതിനെ അന്യഗ്രഹജീവികളെ കണ്ടുമുട്ടി എന്നാണ് ഒലിവര്‍ പറയുന്നത്. 'ഏലിയന്‍ എന്ന വാക്കിനര്‍ത്ഥം ഈ ലോകത്തിന് പുറത്തുള്ള ആളുകള്‍ എന്നാണല്ലോ. അങ്ങനെ നോക്കുമ്പോള്‍ ഞാന്‍ അത്തരത്തിലുള്ളവരെ കണ്ടുമുട്ടിയിട്ടുണ്ട്. ഇപ്പോഴും ഒരാളെ കണ്ടുമുട്ടി. എനിക്ക് അത്തരത്തിലുള്ള ചില സുഹൃത്തുക്കളുമുണ്ട്. അവരെല്ലാവരും എന്നോട് നന്നായി തന്നെയാണ് പെരുമാറുന്നത്. എന്റെ ഏറ്റവും അടുത്ത സുഹൃത്ത് മറ്റൊരു ഗാലക്‌സിയില്‍ നിന്നുള്ളയാളാണ്', ഒലിവര്‍ അഭിമുഖത്തില്‍ പറഞ്ഞു.

വീഡിയോയില്‍ അഭിമുഖം നടത്തുന്ന വ്യക്തിയുടെയും ഒലിവറിന്‍രെയും മുഖം അവ്യക്തമാക്കിയാണ് ഷൂട്ട് ചെയ്തിരിക്കുന്നത്. ഇതുകൂടാതെ ചില വിചിത്രമായ എഡിറ്റിംഗ് ശ്രമങ്ങളും വീഡിയോയില്‍ കാണാം. നിര്‍മാണത്തിലെ ഇത്തരം അപാകതകള്‍ ചൂണ്ടികാട്ടി നിരവധി ആളുകളാണ് വീഡിയോയ്ക്ക് കമന്റ് ചെയ്തിട്ടുള്ളത്. ഇതോടൊപ്പം തെളിവുകളുടെ അപര്യാപ്തതയും പലരും ചൂണ്ടികാട്ടുന്നുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com