പണക്കാരുടെ കുട്ടികള്‍ മെലിയുന്നു; കാശില്ലാത്തവര്‍ക്ക് പൊണ്ണത്തടിയും; പുതിയ സര്‍വേ ഫലം ഭക്ഷണപ്രേമികളെ ഞെട്ടിക്കും 

സമ്പന്നരായ കുട്ടികളെക്കാള്‍ സാമ്പത്തികമായി പിന്നോക്കം നില്‍കുന്നവരാണ് അമിതവണ്ണക്കാരില്‍ കൂടുതലുമെന്ന് സര്‍വേ ഫലം
പണക്കാരുടെ കുട്ടികള്‍ മെലിയുന്നു; കാശില്ലാത്തവര്‍ക്ക് പൊണ്ണത്തടിയും; പുതിയ സര്‍വേ ഫലം ഭക്ഷണപ്രേമികളെ ഞെട്ടിക്കും 


ച്ഛനും അമ്മയും കൂടുതല്‍ സമ്പാദിക്കുന്നതിന്റെയാ, മകനെ കയറൂരി വിട്ടിട്ടാ, വീട്ടില്‍ കാശുള്ളതുകൊണ്ടല്ലെ, ജങ്ക് ഫുഡ് അകത്താക്കി പൊണ്ണതടിയന്‍മാരായ കുട്ടികളെ കാണുമ്പോഴുണ്ടാകുന്ന പതിവ് ഡയലോഗുകളാണ് ഇവ. എന്നാല്‍ ഇതൊന്നുമല്ല കാരണം എന്ന് വ്യക്തമാക്കിതരും ഇംഗ്ലണ്ടില്‍ പുറത്തുവന്ന ഒരു സര്‍വേ ഫലം. 

1980മുതല്‍ സമ്പന്നരായ കുട്ടികളെക്കാള്‍ സാമ്പത്തികമായി പിന്നോക്കം നില്‍കുന്നവരാണ് അമിതവണ്ണക്കാരില്‍ കൂടുതലുമെന്ന് സര്‍വേ ഫലം  ചൂണ്ടികാട്ടുന്നു. കഴിഞ്ഞ ഒരു ദശാബ്ദത്തിലെ കണക്കുകള്‍ പരിശോധിച്ചാല്‍ സമ്പന്നരായ കുട്ടികള്‍ കൂടുതല്‍ മെലിഞ്ഞതായും സമ്പന്നരല്ലാത്ത വിഭാഗക്കാര്‍ അമിതവണ്ണക്കാരുടെ ഗണത്തിലേക്ക് കൂടുതല്‍ എത്തിപ്പെടുകയാണെന്നും കാണാം. 

ഇംഗ്ലണ്ടിലെ കാംബര്‍വെല്‍ ഗ്രീന്‍ എന്ന സ്ഥലത്താണ് അമിതവണ്ണമുള്ള കുട്ടികള്‍ ഏറ്റവുമധികം ഉള്ളത്. ഇവിടെ പത്തും പതിനൊന്നും വയസുള്ള കുട്ടികളില്‍ പകുതിയും അമിതഭാരവും പൊണ്ണതടിയും കീഴ്‌പ്പെടുത്തിയവരാണ്. ശരാശരി ഭാരം 35 കിലോ വേണ്ടപ്പോള്‍ ഇവര്‍ക്ക് 45കിലോയ്ക്ക് മുകളിലോട്ടാണ് ഭാരം. എന്നാല്‍ കാംബര്‍വെല്‍ ഗ്രീനില്‍ നിന്ന് കുറച്ചുദൂരം സഞ്ചരിച്ചാല്‍ താരതമ്യേന കൂടുതല്‍ വരുമാനമുള്ള ഡള്‍വിച്ച് എന്ന സ്ഥലത്തെത്താം. ഇവിടുത്തെ കുട്ടികളെ നോക്കിയാല്‍ വിരലിലെണ്ണാവുന്നവര്‍ മാത്രമാണ് അമിതവണ്ണക്കാര്‍. 

ദരിദ്ര നഗരമായ കാംബര്‍വെല്ലിലെയും ആഢംബര നഗരമായ ഡള്‍വിച്ചിലെയും കാര്യം പരിശോധിച്ചാല്‍ കുട്ടികളിലെ പൊണ്ണതടി കാംബര്‍വെല്ലില്‍ പത്ത് ശതമാനത്തോളം വര്‍ദ്ധിച്ചെന്നും ഡള്‍വിച്ചില്‍ രണ്ടു ശതമാനത്തിന്റെ കുറവാണ് വന്നിട്ടുള്ളതെന്നും കാണാന്‍ കഴിയും. 

1990കള്‍ മുതല്‍ ആളുകള്‍ പൊണ്ണതടിയെക്കുറിച്ചും അതുണ്ടാക്കുന്ന ഗുരുതര പ്രശ്‌നങ്ങളെകുറിച്ചും കൂടുതല്‍ അറിവുള്ളവരായി മാറിയിരുന്നു. സമ്പന്നരും അറിവുള്ളവരുമായ ആളുകള്‍ വീട്ടിലുണ്ടാക്കുന്ന ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നതിന്റെയും സ്ഥിരമായി വ്യായാമങ്ങള്‍ ശീലമാക്കുന്നതിന്റെയും പ്രയോജനം ശരിയായി മനസിലാക്കികയും ഇത് പതിവാക്കുകയും ചെയ്തു.

സാമ്പത്തികമായി പിന്നോക്കമുള്ള ആളുകള്‍ താമസിക്കുന്ന ഇടങ്ങളിലാണ് ഫാസ്റ്റ് ഫുഡ് ശൃംഖലകളും കൂടുതല്‍ പിടിമുറുക്കുന്നതെന്ന് പഠനങ്ങള്‍ ചൂണ്ടികാട്ടുന്നു. കേംബ്രിഡ്ജ് സര്‍വകലാശാല നടത്തിയ ഗവേഷണത്തിലാണ് ഈ കണ്ടെത്തല്‍. പാവപ്പെട്ട ആളുകള്‍ ഉള്ള ഇടങ്ങളില്‍ ഫാസ്റ്റ് ഫുഡ് കേന്ദ്രങ്ങളുടെ എണ്ണം കൂടുതലാണെന്നാണ് കണ്ടെത്തല്‍. 1990നും 2008നും ഇടയിലാണ് ഫാസ്റ്റ് ഫുഡ് എന്ന പ്രവണത കൂടുതല്‍ ശക്തിപ്പെട്ടത്. താരതമ്യേന സാമ്പത്തികശേഷി അധികമില്ലാത്തവര്‍ പാര്‍ക്കുന്ന സ്ഥലങ്ങളില്‍ പതിനായിരം പേര്‍ക്ക് രണ്ട് റെസ്റ്റോറന്റ് വീതം എന്ന തലത്തിലാണ് ഫാസ്റ്റ് ഫുഡ് വ്യാപിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com