മരം മുറിക്കാനെത്തിയ മനുഷ്യരെ തന്നാലാവും വിധം പ്രതിരോധിക്കുന്ന ഓറങ്ങൂട്ടാന്‍ നൊമ്പരക്കാഴ്ചയാകുന്നു 

സ്വന്തം ആവാസവ്യവസ്ഥയ്ക്ക് ഭീഷണിയാകുകയും അതിനെ തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്താല്‍ ആരായാലും പ്രതികരിക്കും.
മരം മുറിക്കാനെത്തിയ മനുഷ്യരെ തന്നാലാവും വിധം പ്രതിരോധിക്കുന്ന ഓറങ്ങൂട്ടാന്‍ നൊമ്പരക്കാഴ്ചയാകുന്നു 

സ്വന്തം ആവാസവ്യവസ്ഥയ്ക്ക് ഭീഷണിയാകുകയും അതിനെ തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്താല്‍ ആരായാലും പ്രതികരിക്കും. ഈ ഓറങ്ങൂട്ടാനും അത്രയെ ചെയ്തുള്ളു. അതിന്റെ സ്വാഭാവികമായ വാസസ്ഥലത്തെ നശിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ സധൈര്യം പല്ലും നഖവും ഉപയോഗിച്ച് എതിര്‍ത്തു.

ഇന്തോനേഷ്യയിലെ വനമേഖലയിലാണ് സംഭവം. വനപ്രദേശത്ത് മരം വീണ് പരിക്കേറ്റ ഓറങ്ങൂട്ടാനെ കൊണ്ടുപോകാന്‍ ബുള്‍ഡോസറുമായി വന്ന ആളുകളെ തന്നാലാവും വിധം തടയാന്‍ ശ്രമിച്ച് അടി വാങ്ങുന്ന ഇതിനെ കണ്ടാല്‍ മനസലിവുള്ള ആര്‍ക്കും സങ്കടം വരും.

വനനശീകരണത്തെ കുറിച്ച് ആഗോളതലത്തില്‍ ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കെ ഇത്തരം വീഡിയോകള്‍ കാണുന്നത് സങ്കടകരമാണ്. ലോക പരിസ്ഥിതി ദിനത്തിന്റെ അന്നാണ് ഇന്റര്‍നാഷനല്‍ ആനിമല്‍ റെസ്‌ക്യൂവിന്റെ ഫേസ്ബുക്ക് പേജില്‍ ഈ വീഡിയോ പ്രത്യക്ഷപ്പെട്ടത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com