ആങ്ങളവണ്ടിയുടെ കരുതലിന്റെ കഥ അനുജത്തി സ്വന്തം ശബ്ദത്തില്‍ പറയുന്നു

പാതിരാത്രിയില്‍ വിജനമായ സ്റ്റോപ്പില്‍ ഇറങ്ങേണ്ടിവന്ന പെണ്‍കുട്ടിക്ക് കാവലിരുന്ന കെഎസ്ആര്‍ടിസി ബസിന്റെ വാര്‍ത്ത കുറച്ചു ദിവസങ്ങളായി സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപക ചര്‍ച്ചാവിഷയമാണ് 
ആങ്ങളവണ്ടിയുടെ കരുതലിന്റെ കഥ അനുജത്തി സ്വന്തം ശബ്ദത്തില്‍ പറയുന്നു

പാതിരാത്രിയില്‍ വിജനമായ സ്റ്റോപ്പില്‍ ഇറങ്ങേണ്ടിവന്ന പെണ്‍കുട്ടിക്ക് കാവലിരുന്ന കെഎസ്ആര്‍ടിസി ബസിന്റെ വാര്‍ത്ത കുറച്ചു ദിവസങ്ങളായി സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപക ചര്‍ച്ചാവിഷയമാണ്. മലയാളികള്‍ക്ക് ആനവണ്ടിയോടുള്ള സ്‌നേഹം ഇരട്ടിപ്പിക്കാന്‍ കാരണമായ സംഭവം. കെഎസ്ആര്‍ടിസി ജീവനക്കാരുടെ കരുതലിനെക്കുറിച്ച് പെണ്‍കുട്ടി തന്നെ ഫെയ്‌സ്ബുക്കില്‍ കുറിപ്പെഴുതിയതോടെയാണ് സംഭവം നാട്ടില്‍ പാട്ടായത്. ഇതോടെ കെഎസ്ആര്‍ടിസിക്ക് അഭിനന്ദനങ്ങളുടെ പ്രവാഹമായിരുന്നു. ഇപ്പോള്‍ സ്വന്തം ശബ്ദത്തില്‍ത്തന്നെ സംഭവത്തെക്കുറിച്ച് വിവരിക്കുയാണ് ആതിര. 

ഏകദേശം ഒരുമണിയോടെ ബസ് ശങ്കരമംഗലം സ്‌റ്റോപ്പിലെത്തി. നന്നായി  മഴ പെയ്യുന്നുണ്ടായിരുന്നു. സാധാരണപോലെ ഞാന്‍ ബസില്‍ നിന്നിറങ്ങി. പൊലീസ് സ്‌റ്റേഷന് സമീപമാണ് എന്നെ ഇറക്കിയത്. സാധാരണ കുറച്ചുകൂടി മുന്നോട്ടുള്ള ക്ഷേത്രത്തിന് സമീപമാണ് ബസ് നിര്‍ത്താറുള്ളത്. ബസില്‍ നിന്നിറങ്ങി ഫോണില്‍ അനിയനെ വിളിക്കാന്‍ ശ്രമിച്ച് ഞാന്‍ മുന്നോട്ട് നടക്കുന്നു. അപ്പോഴാണ് ബസ് പതിയെ തന്റെ പിന്നാലെ വരുന്നുണ്ടെന്ന്  മനസിലാകുന്നത്. സാധാരണ ആളിറങ്ങി കഴിഞ്ഞാല്‍ ബസ് വേഗം പോകുകയാണ് പതിവ്. എനിക്കരികിലേക്ക് ചേര്‍ത്ത് നിര്‍ത്തിയ ബസിനുള്ളില്‍ നിന്നും കണ്ടക്ടര്‍  ചോദിച്ചു. എവിടെയാണ് വിടേണ്ടത്? റോഡ് ഡൈസിലാണ് വീടെങ്കില്‍ അവിടെ വിടാം. കുട്ടി വണ്ടിയില്‍ കയറൂ.

എന്റെ അനിയന്‍ ഇപ്പോഴെത്തും സര്‍, നിങ്ങള്‍ പൊയ്‌ക്കോളൂ. മഴയായത് കൊണ്ടാണ് അവന്‍ വൈകുന്നതെന്ന് തോന്നുന്നു. ഇപ്പോഴെത്തും നിങ്ങള്‍ പൊയ്‌ക്കോളൂവെന്ന് മറുപടി നല്‍കി. പക്ഷേ തനിച്ചാക്കി പോകാന്‍ അവര്‍ കൂട്ടാക്കിയില്ല. അനിയന്‍ വരട്ടെ, എന്നിട്ട് ഞങ്ങള്‍ പോകാമെന്ന് ബസ് ജീവനക്കാര്‍ ഉറപ്പിച്ചു, മറ്റു യാത്രക്കാരും ശരിവച്ചു. പത്തുമിനിറ്റോളം ആനവണ്ടി അവള്‍ക്കുവേണ്ടി പെരുമഴയത്ത് റോഡരുകില്‍ കാവല്‍ കിടന്നു. അപ്പോഴേക്കും അനിയന്‍ എത്തി.  റെയില്‍കോട്ട് ഇടാന്‍ വഴിയരികില്‍ നിര്‍ത്തിയതാണ് അവന്‍ വൈകാന്‍ കാരണം. പിന്നെ നിര്‍ത്താതെ പെയ്യുന്ന മഴയും. സാര്‍, ഇതെന്റെ അനിയന്‍ ഉണ്ണി, ഇനി നിങ്ങള്‍ പൊയ്‌ക്കോളൂവെന്ന് പറഞ്ഞു. ബൈക്കില്‍ കയറി യാത്ര തിരിക്കുന്നതുവരെ ആങ്ങളവണ്ടി അവിടെത്തന്നെ കാവല്‍ കിടന്നു. 

അന്നുരാത്രിനടന്ന സംഭവങ്ങള്‍ ആതിര തന്നെ വിവരിക്കുന്ന വിഡിയോ ആനവണ്ടി ബ്ലോഗ് എന്ന പേജില്‍ പങ്കുവച്ചിട്ടുണ്ട്. ആ വീഡിയോ കാണാം:
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com