അയാളൊരു വികാരമാണ്, സര്‍വ്വവ്യാപിയാണ്...;മലയാളികളുടെ 'ചെ'പ്രമത്തെക്കുറിച്ച് ശ്രീലങ്കന്‍ യുദ്ധഫോട്ടോഗ്രാഫര്‍ പറയുന്നതിങ്ങനെ 

വിപ്ലവ നായകന്‍ ചെ ഗുവേരയുടെ ജന്‍മദിനത്തില്‍ മലയാളികളുടെ ചെഗുവേര പ്രേമത്തെക്കുറിച്ച് പറഞ്ഞ് ശ്രീലങ്കന്‍ യുദ്ധ ഫോട്ടോഗ്രാഫര്‍ സൗന്തിയാസ് അമരദാസ് 
അയാളൊരു വികാരമാണ്, സര്‍വ്വവ്യാപിയാണ്...;മലയാളികളുടെ 'ചെ'പ്രമത്തെക്കുറിച്ച് ശ്രീലങ്കന്‍ യുദ്ധഫോട്ടോഗ്രാഫര്‍ പറയുന്നതിങ്ങനെ 

വിപ്ലവ നായകന്‍ ചെ ഗുവേരയുടെ ജന്‍മദിനത്തില്‍ മലയാളികളുടെ ചെഗുവേര പ്രേമത്തെക്കുറിച്ച് പറഞ്ഞ് ശ്രീലങ്കന്‍ യുദ്ധ ഫോട്ടോഗ്രാഫര്‍ സൗന്തിയാസ് അമരദാസ്. താന്‍ പകര്‍ത്തിയ ശ്രീലങ്കന്‍ യുദ്ധചിത്രങ്ങളുടെ പ്രദര്‍ശനത്തിനായി കേരളത്തിലെത്തിയപ്പോള്‍ പകര്‍ത്തിയ ചിത്രം പങ്കുവച്ചാണ് അമരദാസ് മലയാളികളുടെ ചെ പ്രേമത്തെക്കുറിച്ച് പറഞ്ഞിരിക്കുന്നത്. കേരളത്തിലുള്ള ചെയുടെ ചിത്രങ്ങളില്‍ കൂടുതലും അതിമനോഹരമാണെന്ന് അമരദാസ് പറയുന്നു. 

കേരളത്തെയും ചെ ഗുവേരയേയും ഒരുപാട് ഇഷ്ടമാണ് എന്ന് അമരദാസ് പറയുന്നു. ചെ ഗുവേരയും അദ്ദേഹത്തിന്റെ ആദര്‍ശങ്ങളും അത്രമേല്‍ നെഞ്ചിലേറ്റിയ കേരളത്തിലെ ജനങ്ങളോട് എന്നും ആദരമാണെമന്ന് അമരദാസ് സമകാലിക മലയാളത്തോട് പറഞ്ഞു.

അമരദാസ് ചെയുടെ ചിത്രത്തിന് മുന്നില്‍
 

കേരളത്തില മുക്കിനും മൂലയ്ക്കും ചെയുണ്ട്. വീടുകളിലും കടകളിലും കോളജുകളിലും...അയാളൊരു വികാരമാണ്,സര്‍വ്വവ്യാപിയാണ്... ആ ചിത്രങ്ങള്‍ കണ്ടപ്പോള്‍ വല്ലാതെ സന്തോഷം തോന്നിയിരുന്നു. സ്വന്തം വീട്ടുകാരനെപ്പോലെയാണ് ഇവിടുത്തെ ജനങ്ങള്‍ ചെയെ നെഞ്ചില്‍ കൊണ്ടുനടക്കുന്നത്. ഓരോ വീഴ്ചയില്‍ നിന്നും കരകയറാന്‍ കേരള ജനതയെ പ്രാപ്തമാക്കുന്നതില്‍ തീര്‍ച്ചയായും ചെയെക്കുറിച്ചുള്ള ചിന്തകളുണ്ടാകും-അമരദാസ് പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com