കൊടും ചൂടില്‍ കമ്പിളി പുതപ്പ് വേണം; മഞ്ഞുകാലത്ത് തിന്നാന്‍ ഐസും : ഇത് എന്തൊരു മനുഷ്യനാണ്

സാന്ദ്രം എന്ന പേരില്‍ അറിയപ്പെടുന്ന ഡിയോറി ഗ്രാമവാസിയാണ് എല്ലാവര്‍ക്കും കൗതുകമാകുന്നത്
കൊടും ചൂടില്‍ കമ്പിളി പുതപ്പ് വേണം; മഞ്ഞുകാലത്ത് തിന്നാന്‍ ഐസും : ഇത് എന്തൊരു മനുഷ്യനാണ്

ന്യൂഡല്‍ഹി:  ചുട്ടുപൊളളുന്ന ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളെ കുറിച്ച് കേള്‍ക്കുമ്പോള്‍ മനസില്‍ ഓടിയെത്തുന്ന ചില ചിത്രങ്ങളുണ്ട്. വരണ്ടുണങ്ങിയ ഗ്രാമങ്ങളുടെയും സൂര്യാഘാതമേറ്റ് ആളുകള്‍ മരിച്ചുവീഴുന്നതിന്റെ ദൃശ്യങ്ങളാണ് ഇതില്‍ പ്രധാനം. ശൈത്യകാലം വന്നാലും വ്യത്യസ്തമല്ല. ശൈത്യകാലത്തിന്റെ എല്ലാ തീവ്രതയും ഉത്തരേന്ത്യയില്‍ പ്രതിഫലിക്കും.എല്ലാ ഋതുഭേദങ്ങളും അതിന്റെ അങ്ങേയറ്റത്തെ ത്രീവ്രതയില്‍ പ്രകടമാകുന്നു എന്ന് സാരം. പ്രകൃതിയുടെ മാറ്റങ്ങള്‍ക്കനുസരിച്ച് മനുഷ്യരിലും ആ മാറ്റങ്ങള്‍ കാണാം. 

എന്നാല്‍ ഹരിയാനയിലെ മഹേന്ദ്രഗഢില്‍ നിന്നുളള കാഴ്ചകള്‍ വ്യത്യസ്തമാണ്. സാന്ദ്രം എന്ന പേരില്‍ അറിയപ്പെടുന്ന ഡിയോറി ഗ്രാമവാസിയാണ് എല്ലാവര്‍ക്കും കൗതുകമാകുന്നത്. അസഹനീയമായ ചൂടില്‍ കമ്പിളി പുതപ്പും ധരിച്ചാണ് ഇദ്ദേഹത്തിന്റെ നടപ്പ്. അടുപ്പുകൂട്ടി ചൂട് പിടിക്കുന്നതും കാണാം. കാലങ്ങളായി ഇത് കണ്ട് ശീലിച്ച നാട്ടുകാര്‍ക്ക് ഇതില്‍ പുതുമയല്ല. എന്നാല്‍ ആദ്യമായി പ്രദേശത്ത് വരുന്നവരില്‍ ഇത് കൗതുകം ജനിപ്പിക്കുമെന്നത് ഉറപ്പാണ്.

ശൈത്യകാലത്തും ഇദ്ദേഹം വ്യത്യസ്തനാണ്. മഞ്ഞുകാലത്ത് ഐസ് തിന്നുന്നത് ആര്‍ക്കും ഓര്‍ക്കാനെ പറ്റില്ല. എന്നാല്‍ സാന്ദ്രത്തിന് ഇത് പുത്തരിയില്ല. മഞ്ഞ് കാലത്ത് ഐസ് തിന്നാനും ആശാന്‍ റെഡിയാണ്. ഇയാളുടെ കുട്ടിക്കാലം മുതല്‍ ഇതാണ് തങ്ങള്‍ കണ്ടുശീലിച്ചതെന്ന് ഗ്രാമവാസികള്‍ പറയുന്നു.

വേനല്‍ക്കാലത്ത് അന്തരീക്ഷ ഊഷ്മാവ് വര്‍ധിക്കുന്നതിന് അനുസരിച്ച് മനുഷ്യ ശരീരത്തിലും അത് പ്രതിഫലിക്കും. ചൂട് ശരീരത്തില്‍ തങ്ങി നില്‍ക്കുമെന്നാണ് വൈദ്യശാസ്ത്രം പറയുന്നത്. ശൈത്യകാലത്തും കാലാവസ്ഥ മാറ്റത്തിനനുസരിച്ചുളള വ്യത്യാസങ്ങള്‍ ശരീരത്തില്‍ ദൃശ്യമാകും. എന്നാല്‍ സാന്ദ്രത്തിന്റെ ശരീരോഷ്മാവില്‍ വരുന്ന മാറ്റങ്ങളാണ് ഇതിന് കാരണമെന്നാണ് മെഡിക്കല്‍ വിദഗ്ധര്‍ പറയുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com