പച്ചക്കറി തോട്ടത്തിലേക്ക് പോയ സ്ത്രീ തിരിച്ചു വന്നില്ല; കണ്ടെത്തിയത് പെരുമ്പാമ്പിന്റെ വയറ്റില്‍

ഇര വിഴുങ്ങിയ സംതൃപ്തിയില്‍ അനങ്ങാനാവാതെ കിടക്കുകയായിരുന്നു പെരുമ്പാമ്പ്
പച്ചക്കറി തോട്ടത്തിലേക്ക് പോയ സ്ത്രീ തിരിച്ചു വന്നില്ല; കണ്ടെത്തിയത് പെരുമ്പാമ്പിന്റെ വയറ്റില്‍

ജക്കാര്‍ത്ത; കാണാതായ സ്ത്രീയ്ക്ക് വേണ്ടിയുള്ള അന്വേഷണം അവസാനം ചെന്ന് നിന്നത് പെരുമ്പാമ്പിന്റെ വയറ്റില്‍. ഇന്തോനേഷ്യയിലെ മുനയിലുള്ള പെര്‍സ്യാപന്‍ ലവേല എന്ന ഗ്രാമത്തിലാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. പച്ചക്കറി തോട്ടത്തിലേക്ക് പോയ 54 കാരിയായ വാ ടിബ പിന്നീട് തിരിച്ചുവന്നില്ല. തുടര്‍ന്ന് വീട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയതാവട്ടെ ആഴ് മീറ്റര്‍ നീളമുള്ള വമ്പന്‍ പെരുമ്പാമ്പ്. 

വാ ടിബയെ കാണാതായ സ്ഥലത്തിന് സമീപത്തുനിന്നാണ് പാമ്പിനെ കണ്ടെത്തിയത്. ഇര വിഴുങ്ങിയ സംതൃപ്തിയില്‍ അനങ്ങാനാവാതെ കിടക്കുകയായിരുന്നു പെരുമ്പാമ്പ്. വാ ടിബയെ പെരുമ്പാമ്പ് വിഴുങ്ങിയിട്ടുണ്ടാവുമെന്ന് പ്രദേശവാസികള്‍ക്ക് സംശയം തോന്നി. തുടര്‍ന്ന് പാമ്പിനെ കൊന്ന് വയറു കീറി നോക്കിയപ്പോള്‍ വാ ടിബയുടെ മൃതശരീരം കണ്ടെത്തുകയായിരുന്നു. 

ചൊവ്വാഴ്ച തോട്ടത്തില്‍ പോയി മടങ്ങി വരാത്തതിനെ തുടര്‍ന്ന് പ്രദേശവാസികളും വീട്ടുകാരും ഉള്‍പ്പെടെ നൂറോളം പേരാണ് ഇവര്‍ക്ക് വേണ്ടി തിരച്ചില്‍ നടത്തിയത്. ടിബയുടെ ചെരുപ്പ് കിടന്നിരുന്ന സ്ഥലത്ത് നിന്ന് 30 മീറ്റര്‍ നീങ്ങിയാണ് പാമ്പിനെ കണ്ടെത്തിയത്. പാമ്പുകളുടെ വീട് എന്ന പേരില്‍ അറിയപ്പെടുന്ന പാറക്കെട്ടുകളുള്ള മലഞ്ചെരുവിലാണ് തോട്ടം സ്ഥിതിചെയ്യുന്നത്. സാധാരണ ഇന്തോനേഷ്യയില്‍ ആറ് മീറ്ററോളം നീളം വരുന്ന പെരുമ്പാമ്പുകളാണ് കണ്ടുവരുന്നത്. പാമ്പുകള്‍ മൃഗങ്ങളെ ആക്രമിക്കാറുണ്ടെങ്കിലും മനുഷ്യനെ വിഴുങ്ങുന്നത് വളരെ വിരളമായാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com