ഹിജാബ് നേരെയിടാത്തത് ചോദ്യം ചെയ്തു: ക്ഷുഭിതയായ യുവതി പ്രതികരിച്ചതിങ്ങനെ

ഹിജാബ് നേരെയിടാത്തത് ചോദ്യം ചെയ്തു: ക്ഷുഭിതയായ യുവതി പ്രതികരിച്ചതിങ്ങനെ

സ്ത്രീകള്‍ക്കെതിരെ മോറല്‍ പൊലീസിങ് നടത്താന്‍ ആളുകള്‍ക്ക് പ്രത്യേക താല്‍പര്യമാണ്.

സ്ത്രീകള്‍ക്കെതിരെ മോറല്‍ പൊലീസിങ് നടത്താന്‍ ആളുകള്‍ക്ക് പ്രത്യേക താല്‍പര്യമാണ്. അത് ഇന്ത്യയിലായാലും ഇറാനിലായാലും വലിയ വ്യത്യാസമൊന്നുമില്ല. സ്വന്തം ഇഷ്ടത്തിന് ജീവിക്കുന്ന സ്ത്രീകള്‍ എപ്പോഴും ഇത്തരം ചോദ്യം ചെയ്യലുകള്‍ക്ക് വിധേയരായിക്കൊണ്ടേയിരിക്കും. മിക്ക സ്ത്രീകളും ഇത്തരം ചോദ്യം ചെയ്യലുകളെ പാടേ അവഗണിക്കുകയാണ് ചെയ്യാറ്. 

എന്നാല്‍ ഇവിടെയൊരു ഇറാനിയന്‍ യുവതിയുടെ മോറല്‍ പൊലീസിങ്ങിനെതിരെയുള്ള വ്യത്യസ്തമായ പ്രതികരണം കണ്ടാല്‍ കാണുന്നവരുടെ ചുണ്ടില്‍ ചിരിപൊട്ടും. തല പകുതി മൂടിയ രീതിയില്‍ ഇരിക്കുന്ന യുവതിയോട് പര്‍ദ ധരിച്ചെത്തിയ മറ്റൊരു സ്ത്രീ ഹിജാബ് നേരെയിടാന്‍ ആവശ്യപ്പെട്ടു. മറുപടിയും ആക്ഷനും ചോദ്യം ചെയ്തയാളെ ശെരിക്കും ഞെട്ടിച്ചു കാണും. 'നിങ്ങളാരാ' എന്ന് ചോദിച്ച് കൊണ്ട് തന്റെ തലയിലെ ഹിജാബ് വലിച്ച് താഴെയിടുകയായിരുന്നു ആ ഇറാനിയന്‍ യുവതി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com