വിമാനത്താവളത്തിലെ വിഐപി ലോഞ്ചില്‍ അണലി: അപ്രതീക്ഷിത അതിഥിയെ കണ്ട് ഞെട്ടല്‍ മാറാതെ ആളുകള്‍

എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യാ ചെയര്‍മാന്‍ പങ്കെടുക്കുന്ന യോഗം നടക്കേണ്ടിയിരുന്ന മുറിയിലാണ് അണലിയെ കണ്ടെത്തിയത്.
വിമാനത്താവളത്തിലെ വിഐപി ലോഞ്ചില്‍ അണലി: അപ്രതീക്ഷിത അതിഥിയെ കണ്ട് ഞെട്ടല്‍ മാറാതെ ആളുകള്‍

പുതുച്ചേരി: പുതുച്ചേരി വിമാനത്താവളത്തിലെ വിഐപി ലോഞ്ചില്‍ ക്ഷണിക്കാതെ ഒരു അതിഥി എത്തി. കടുത്ത വിഷമുള്ള അണലി എന്ന ഇനത്തില്‍ പാമ്പാണ് വിഐപി ലോഞ്ചില്‍ കയറിപ്പറ്റിയത്. എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യാ ചെയര്‍മാന്‍ പങ്കെടുക്കുന്ന യോഗം നടക്കേണ്ടിയിരുന്ന മുറിയിലാണ് അണലിയെ കണ്ടെത്തിയത്.

യോഗത്തില്‍ പങ്കെടുക്കാനെത്തിയ എയര്‍ പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യാ ചെയര്‍മാന്‍ ഗുരുദാസ് മൊഹാപാത്രയാണ് മുറിയിലെ സോഫയുടെ അടിയില്‍ കിടന്ന അണലിയെ ആദ്യം കണ്ടത്. ആറടി നീളമുണ്ടായിരുന്ന പാമ്പ് ലോഞ്ചിലെ ഒരു കൗച്ചിനടിയില്‍ കിടക്കുകയായിരുന്നു. തുടര്‍ന്ന് ഗുരുദാസ് മൊഹാപാത്ര മുറിയിലെ മറ്റ് ഉദ്യോഗസ്ഥരോട് കാര്യം പറയുകയും ഉടന്‍ തന്നെ മുറിയില്‍ നിന്ന് പുറത്തു കടക്കുകയും ചെയ്തു.

തുടര്‍ന്ന് വിമാനത്താവളത്തിലെ വനിതാജീവനക്കാരില്‍ ഒരാള്‍ മോപ്പ് ഉപയോഗിച്ച് പാമ്പിനെ പുറത്താക്കാന്‍ ശ്രമിച്ചു. ഈ സമയം ഇന്ത്യന്‍ റിസര്‍വ് ബെറ്റാലിയനിലെ പൊലീസ് കോണ്‍സ്റ്റബിള്‍ തിയാഗോ സ്ഥലത്തെത്തി പാമ്പിനെ പുറത്താക്കാനുള്ള ശ്രമത്തില്‍ ജീവനക്കാരിക്കൊപ്പം ചേര്‍ന്നു. ഒടുവില്‍ തിയാഗോ പാമ്പിനെ പിടികൂടി.

ശേഷം പാമ്പിനെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറുകയും ചെയ്തു. സമീപത്തെ കുറ്റിക്കാട്ടില്‍നിന്നാകാം പാമ്പ് വിമാനത്താവളത്തിന്റെ ഉള്ളിലെത്തിയതെന്ന് വിമാനത്താവള ജീവനക്കാര്‍ അറിയിച്ചു. പാമ്പിനെ പിടികൂടിയ തിയാഗോയ്ക്ക് കാഷ് അവാര്‍ഡും ധീരതയ്ക്കുള്ള പ്രശംസാപത്രവും ഡിജിപി എസ്‌കെ ഗൗതം സമ്മാനിച്ചു. പാമ്പിനെ പുറത്താക്കാന്‍ ശ്രമിച്ച ജീവനക്കാരിയെയും ആദരിക്കുമെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com