ക്യാമറ കണ്ടപ്പോള്‍ വീരത്തം കാട്ടാന്‍ പെരുമ്പാമ്പിനെ കഴുത്തിലിട്ടു; പാമ്പ് വനപാലകന്റെ കഴുത്തില്‍ പിടിമുറുക്കി; വീഡിയോ കാണാം

പാമ്പിനെ പിടിക്കുന്നതു കാണാന്‍ ആളു കൂടിയതോടെ തന്റെ കേമത്തം കാണിക്കാനായി ഉദ്യോഗസ്ഥന്‍ പാമ്പിനെ എടുത്ത് കഴുത്തിലിട്ടു
ക്യാമറ കണ്ടപ്പോള്‍ വീരത്തം കാട്ടാന്‍ പെരുമ്പാമ്പിനെ കഴുത്തിലിട്ടു; പാമ്പ് വനപാലകന്റെ കഴുത്തില്‍ പിടിമുറുക്കി; വീഡിയോ കാണാം

കൊല്‍ക്കത്ത; വന്യ മൃഗങ്ങള്‍ക്കൊപ്പം  ഫോട്ടോ എടുത്ത് ആളാവാന്‍ നോക്കുന്നവര്‍ ഈ വീഡിയോ കാണുന്നത് നല്ലതായിരിക്കും. ആളാവാന്‍ നോക്കിയ വനപാലകന്‍ വമ്പന്‍ മലമ്പാമ്പിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ക്യാമറ കണ്ട് കേമത്തം കാണിക്കാന്‍ പാമ്പിനെ എടുത്ത് തോളത്ത് ഇട്ട ഫോറസ്റ്റ് റെഞ്ചറിനാണ് മുട്ടന്‍ പണി കിട്ടിയത്. ആളുകളുടെ ബഹളവും ക്യാമറയും ഫഌഷും കൂടിയായപ്പോള്‍ വനപാലകന്റെ കഴുത്തില്‍ മലമ്പാമ്പ് ചുറ്റി പിടിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന മറ്റൊരു ഉദ്യോഗസ്ഥന്റെ സഹായത്തിലാണ് പാമ്പിന്റെ പിടിയില്‍ നിന്ന് വനപാലകന്‍ രക്ഷപ്പെട്ടത്. 

ആടുകളെ കൊന്നു തിന്നുന്ന മലമ്പാമ്പുകളെ പടികൂടാനാണ് ഫോറസ്റ്റ് റേഞ്ചര്‍ പശ്ചിമ ബംഗാളിലെ ജല്‍പായ്ഗുരിയിലെത്തിയത്. പിടികൂടിയ ഉടന്‍ പാമ്പിനെ ചാക്കിനുള്ളിലാക്കി കൊണ്ടു പോവുകയാണ് പതിവു രീതി. ഇവയെ പിന്നീട് കാട്ടിനുള്ളിലേക്ക് വിടും. എന്നാല്‍ പാമ്പിനെ പിടിക്കുന്നതു കാണാന്‍ ആളു കൂടിയതോടെ തന്റെ കേമത്തം കാണിക്കാനായി ഉദ്യോഗസ്ഥന്‍ പാമ്പിനെ എടുത്ത് കഴുത്തിലിട്ടു. 

ചുറ്റും കൂടി നില്‍ക്കുന്നവരുടെ ക്യാമറയ്ക്ക് മുന്നില്‍ പോസ് ചെയ്യുന്നതും എന്‍ഡി ടിവി പുറത്തുവിട്ട വീഡിയോയില്‍ കാണാം. 40 കിലോ ഭാരവും 18 അടിനീളവുമുള്ള പെരുമ്പാമ്പിനെയാണ് പിടികൂടിയത്. വലത്തേകൈകൊണ്ട് പാമ്പിന്റെ തല ഭാഗം പിടിച്ച് ശരീരഭാഗം കഴുത്തിനുമുകളില്‍ കിടത്തി വാലറ്റം ഇടത്തേ തോളിനു മുകളിലുമാക്കി കിടത്തി. കുറച്ചു നേരം അനക്കമില്ലാതെ കിടന്ന പാമ്പ് പിന്നീട് തനിസ്വഭാവം പുറത്തെടുത്തു. ആദ്യം കഴുത്തില്‍ ചെറിയ രീതിയില്‍ പിടിമുറുക്കി. പിന്നീടും ഫോട്ടോ എടുപ്പ് തുടര്‍ന്നതോടെ പാമ്പ് ശരീരത്തില്‍ ചുറ്റിപ്പിടിക്കുകയായിരുന്നു. ഇതുകണ്ട് കൂടിനിന്നിരുന്നവര്‍ ഭയന്നോടി. ഒടുവില്‍ യൂണിഫോമിലല്ലാത്ത മറ്റൊരു വനം വകുപ്പുദ്യോഗസ്ഥന്‍ സഹായത്തിനായി ചെന്നതോടെയാണ് പാമ്പ് വീണ്ടും റേഞ്ചറുടെ നിയന്ത്രണത്തിലായത്. സംഭവത്തില്‍ വനംവകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com