എഴുത്തുകാര്‍ ജനപ്രിയരാവേണ്ട; അഭിപ്രായം പറയാന്‍ ഭൂരിപക്ഷത്തെ നോക്കേണ്ടതില്ലെന്നും അരുന്ധതി റോയി 

ജനപ്രിയ എഴുത്തുകാരിയായി തുടരണമെന്ന നിര്‍ബന്ധം തനിക്കില്ലെന്ന് അരുന്ധതി റോയി. ഭൂരിപക്ഷം എതിരായതുകൊണ്ട് സ്വന്തം അഭിപ്രായം മറച്ചുവയ്ക്കുന്നതില്‍ കാര്യമില്ല.
എഴുത്തുകാര്‍ ജനപ്രിയരാവേണ്ട; അഭിപ്രായം പറയാന്‍ ഭൂരിപക്ഷത്തെ നോക്കേണ്ടതില്ലെന്നും അരുന്ധതി റോയി 

ലണ്ടന്‍: എഴുത്തുകാര്‍ ജനപ്രിയരാകേണ്ട കാര്യമില്ലെന്ന് അരുന്ധതി റോയി. ജനപ്രിയ എഴുത്തുകാരിയായി തുടരണമെന്ന നിര്‍ബന്ധം തനിക്ക് ഇല്ലെന്നും അഭിപ്രായ പ്രകടനത്തിന് ഭൂരിപക്ഷത്തെ കൂട്ടുപിടിക്കേണ്ടെതില്ലെന്നും
അവര്‍ പറഞ്ഞു.പുസ്തകം ബെസ്റ്റ് സെല്ലര്‍ പട്ടികയില്‍ കയറുന്നതിനായി പലരും മൗനം പാലിക്കുന്ന പ്രവണത തന്നെ ഭയപ്പെടുത്തുന്നുവെന്നും ഗാര്‍ഡിയന് നല്‍കിയ അഭിമുഖത്തില്‍ അവര്‍ വ്യക്തമാക്കി

തന്റെ എഴുത്ത് തന്റെ രാഷ്ട്രീയം തന്നെയാണ് മുന്നോട്ട് വയ്ക്കുന്നത്.എഴുത്തുകാര്‍ രാഷ്ട്രീയനിലപാടുകള്‍ കൈക്കൊള്ളുന്നതില്‍ വിമുഖത പ്രകടിപ്പിക്കുന്നതെന്തിനാണ് എന്ന് തനിക്ക് ഇതുവരെ മനസിലായിട്ടില്ല.പല എഴുത്തുകാര്‍ക്കും
പൊളിറ്റിക്കലാവാന്‍ ഭയമുള്ളത് പോലെ തോന്നിയിട്ടുണ്ട്. ഭൂരിപക്ഷത്തിന്റെ ഭരണമാണ് ഇന്ത്യയില്‍ എല്ലാ മേഖലയിലും നടക്കുന്നത്. ആള്‍ക്കൂട്ടം രൂപപ്പെടുകയും മനുഷ്യരെ തല്ലിക്കൊല്ലുകയും ചെയ്യുന്നു. ഒരു തരത്തില്‍ പറഞ്ഞാല്‍ മൈക്രോ ഫാസിസ്റ്റുകളായി വ്യക്തികള്‍ മാറിക്കൊണ്ടേയിരിക്കുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 

സജീവ രാഷ്ട്രീയപ്രവര്‍ത്തനവും പാര്‍ട്ടി പൊളിറ്റിക്‌സും തന്റെ ജീനില്‍ പോലും ഇല്ല. വോട്ടുനേടുന്നതിനായി മതവിശ്വാസിയായി അഭിനയിക്കേണ്ടി വരുന്നതൊന്നും ചിന്തിക്കാന്‍ പോലും കഴിയുന്നതിന് അപ്പുറമാണ്.അതുകൊണ്ട് തന്നെ അതുകൊണ്ട് തന്നെ രാഷ്ട്രീയത്തിലേക്ക് ഇറങ്ങാനോ, തിരഞ്ഞെടുപ്പില്‍ മത്സരിക്കാനോ ഒന്നും ഇല്ല. അത്തരമൊരു ചിന്ത ഉദിച്ചിട്ടുപോലുമില്ല. എഴുത്തുകാരിയായുള്ള ജീവിതത്തിന് കൃത്യവും കണിശതയുമുള്ള നിലപാടുകള്‍ ആവശ്യമാണെന്നും എഴുത്തുകാരിയുടെ റോളില്‍ താന്‍ സംതൃപ്തയാണെന്നും അവര്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com