ആള് എലുമ്പനാണെങ്കിലെന്താ വെള്ളം ശുദ്ധീകരിക്കാനുള്ള കഴിവുവരെയുണ്ട്; മുരിങ്ങയുടെ മഹത്വം നിങ്ങള്‍ കാണാനിരിക്കുന്നതേയൊള്ളൂ

യുഎസിലെ ഗവേഷകര്‍ നടത്തിയ പരീക്ഷണത്തിലൂടെയാണ്‌ മുരിങ്ങയില്‍ ഒളിഞ്ഞിരിക്കുന്ന കഴിവിനെക്കുറിച്ച് ലോകം അറിഞ്ഞത്
ആള് എലുമ്പനാണെങ്കിലെന്താ വെള്ളം ശുദ്ധീകരിക്കാനുള്ള കഴിവുവരെയുണ്ട്; മുരിങ്ങയുടെ മഹത്വം നിങ്ങള്‍ കാണാനിരിക്കുന്നതേയൊള്ളൂ

മുരിങ്ങയുടെ പോഷകഗുണത്തെക്കുറിച്ച് എല്ലാവര്‍ക്കും അറിയാമായിരിക്കും. എന്നാല്‍ ഇതില്‍ മാത്രം ഒതുങ്ങുന്നതല്ല മുരിങ്ങയുടെ മഹത്വം. കോടിക്കണക്കിന് ജനങ്ങള്‍ക്ക് ശുദ്ധജലം എത്തിക്കാന്‍ മുരിങ്ങ കാരണമാകുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. മലിനമായ ജലം ശുദ്ധിയാക്കാനുള്ള കഴിവ് നമ്മുടെ തൊടിയില്‍ വളരുന്ന മുരിങ്ങയ്ക്കുണ്ട്. 

യുഎസിലെ ഗവേഷകര്‍ നടത്തിയ പരീക്ഷണത്തിലൂടെയാണ്‌ മുരിങ്ങയില്‍ ഒളിഞ്ഞിരിക്കുന്ന കഴിവിനെക്കുറിച്ച് ലോകം അറിഞ്ഞത്. കുറഞ്ഞ ചെലവില്‍ ജലം ശുദ്ധീകരിക്കാന്‍ മുരിങ്ങയ്ക്ക് കഴിവുണ്ടെന്നാണ് ശാസ്ത്രം തെളിയിച്ചിരിക്കുന്നത്. കുറഞ്ഞ ചെലവില്‍ ജലം ശുദ്ധീകരിക്കുന്നതിനായി കാര്‍നഗി മെലന്‍ സര്‍വകലാശാലയിലെ ഗവേഷകര്‍ കണ്ടെത്തിയ എഫ് സാന്‍ഡ് എന്ന മിശ്രിതത്തിലെ പ്രധാന ഘടകമാണ് മുരിങ്ങയില്‍ നിന്നുള്ള പ്രോട്ടീന്‍ 

മലിനജലത്തിലെ ദോഷകരമായ സൂഷ്മാണുക്കളെ നശിപ്പിക്കാനും കലങ്ങിയ വെള്ളം തെളിയിച്ചെടുക്കാനും എഫ് സാന്‍ഡ് സഹായിക്കും. വികസ്വര രാജ്യങ്ങളിലെ കോടിക്കണക്കിന് ജനങ്ങള്‍ നേരിടുന്ന ജലദൗര്‍ലഭ്യം പരിഹരിക്കാന്‍ ഈ ചെലവ് കുറഞ്ഞ മാര്‍ഗം സഹായകമാകുമെന്നാണ് പ്രതീക്ഷ. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com