പെണ്ണുങ്ങളെ, ഹിമാലയത്തിലേക്ക് ഒരു ബുള്ളറ്റ് യാത്ര എന്നുവെച്ചാല്‍ ദാ ഇത്രയേയുള്ളൂ; വഴി ഈ പെണ്‍കുട്ടികള്‍ പറഞ്ഞുതരും 

18 വയസ് മാത്രമാണ് ഇവരുടെ പ്രായം. 16 ദിവസം കൊണ്ട് 7000 കിലോമീറ്റര്‍ ദൂരം യാത്ര ചെയ്താണ് ഇവര്‍ തങ്ങളുടെ ലക്ഷ്യത്തിലേക്ക് എത്തിയത്
പെണ്ണുങ്ങളെ, ഹിമാലയത്തിലേക്ക് ഒരു ബുള്ളറ്റ് യാത്ര എന്നുവെച്ചാല്‍ ദാ ഇത്രയേയുള്ളൂ; വഴി ഈ പെണ്‍കുട്ടികള്‍ പറഞ്ഞുതരും 

ന്‍ഫി മരിയ ബേബി എന്ന ചാലക്കുടിക്കാരിയുടെ ഫേയ്‌സ്ബുക് പേജില്‍ അടിമുടി ബുള്ളറ്റ് മയമാണ്. ബുള്ളറ്റിനൊപ്പമുള്ള ചിത്രങ്ങളും വീഡിയോകളും കൊണ്ട് നിറച്ച ആ പ്രൊഫൈലിന്റെ ഉടമ അത്ര ചില്ലറക്കാരിയല്ല. ഹിമാലയത്തിലേക്ക് ബുള്ളറ്റില്‍ യാത്ര പോയി തിരിച്ചെത്തിയ രണ്ട് പെണ്‍ നക്ഷത്രങ്ങളില്‍ ഒരാള്‍. മറ്റൊരാള്‍ അനഘ. ചെറുപ്പം മുതല്‍ ബുള്ളറ്റിന്റെ ശബ്ദത്തെ നെഞ്ചോട് ചേര്‍ത്ത ഈ ചുണക്കുട്ടികള്‍ പെണ്ണുങ്ങളെകൊണ്ട് കഴിയാത്തതായി ഒന്നുമില്ലെന്ന് തെളിയിച്ചിരിക്കുകയാണ്. 

18 വയസ് മാത്രമാണ് ഇവരുടെ പ്രായം. 16 ദിവസം കൊണ്ട് 7000 കിലോമീറ്റര്‍ ദൂരം യാത്ര ചെയ്താണ് ഇവര്‍ തങ്ങളുടെ ലക്ഷ്യത്തിലേക്ക് എത്തിയത്. പെണ്‍കുട്ടികളല്ലേ? നിങ്ങളെക്കൊണ്ടാവുമോ ഹിമാലയം വരെ ബുള്ളറ്റില്‍ യാത്ര ചെയ്യാന്‍ എന്ന് സംശയം പ്രകടിപ്പിച്ചവര്‍ക്കെല്ലാമുള്ള മറുപടിയായിരുന്നു അനഘയുടേയും ആന്‍ഫിയുടേയും യാത്ര. പ്ലസ് ടു വിന് പഠിക്കുമ്പോഴാണ് ബുള്ളറ്റില്‍ ഒരു ഹിമാലയന്‍ യാത്രയെക്കുറിച്ച് ഇവര്‍ ചിന്തിക്കുന്നത്. തങ്ങളുടെ സ്വപ്‌നത്തിന് വീട്ടുകാര്‍ ഫുള്‍ സപ്പോര്‍ട്ട് നല്‍കിയതോടെ യാത്രയ്ക്ക് തുടക്കമായി. ജൂണ്‍ രണ്ടിന് ഡല്‍ഹിയില്‍ നിന്നാണ് യാത്ര ആരംഭിച്ചത്. 

ഹിമാലയന്‍ യാത്രയെക്കുറിച്ചുള്ള തെളിവിനായി ക്യാമറാമാനേയും കൂടിയാണ് ഈ മിടുക്കികള്‍ യാത്ര പോയത്. ഞങ്ങള്‍ തിരിച്ചു വരുമ്പോള്‍  ആളുകള്‍ ചോദിക്കും നിങ്ങള്‍ ഹിമാലയത്തില്‍ പോയതിന് എന്താണ് തെളിവെന്ന്? അതുകൊണ്ടാണ് കൂടെ ഒരു ക്യാമറാമാനേയും കൊണ്ടുപോകാന്‍ അവര്‍ തീരുമാനിച്ചത്. അങ്ങനെ രണ്ട് ബുള്ളറ്റുകളിലായി അവരുടെ യാത്ര ആരംഭിച്ചു. കൂടെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ മറ്റൊരു വണ്ടിയില്‍ ക്യാമറാമാനും. 

സ്ത്രീസുരക്ഷാ യാത്ര എന്ന സന്ദേശവുമായിട്ടായിരുന്നു ആന്‍ഫിയും അനഘയും ബുള്ളറ്റില്‍ കുതിച്ചത്. എന്നാല്‍ അത്ര എളുപ്പമായിരുന്നില്ല ഇവരുടെ യാത്ര. മഞ്ഞുരുകി കുത്തിയൊലിച്ചു വരുന്ന വെള്ളം. കൊടും തണുപ്പ്, ശ്വാസമെടുക്കാന്‍ പോലും പ്രയാസപ്പെട്ടു. വലിയ കുഴികളില്‍ മറിഞ്ഞു വീണു. ഒരു പരിചയമില്ലാത്ത ആളുകള്‍ സഹായത്തിനെത്തിയെന്നും അവര്‍ പറയുന്നു. ദുര്‍ഘടമായ വഴികളെ കീഴടക്കി തങ്ങളുടെ യാത്രയെ കളിയാക്കിയവര്‍ക്ക് മറുപടി നല്‍കിയിരിക്കുകയാണ് ഈ പെണ്‍പുലികള്‍.

ഞങ്ങള്‍ക്ക് ഹിമാലയന്‍ യാത്ര വിജയകരമായി പൂര്‍ത്തിയാക്കാന്‍ സാധിച്ചെങ്കില്‍ ആര്‍ക്കും അസാധ്യമായി ഒന്നുമില്ലെന്ന സന്ദേശം പകരുകയായിരുന്നു ലക്ഷ്യം. ഞങ്ങളുടെ യാത്രയെക്കുറിച്ച് അറിഞ്ഞ് ഒരാള്‍ക്കെങ്കിലും ഊര്‍ജം ലഭിച്ചാല്‍ അതാണ് ഏറ്റവും വലിയ സന്തോഷമെന്നാണ് ഇരുവരും പറയുന്നത്. മുരിങ്ങൂര്‍ ആറ്റപ്പാടം എലുവത്തിങ്കല്‍ വീട്ടില്‍ ബേബി- മിനി ദമ്പതികളുടെ മകളായ ആന്‍ഫി കൊയമ്പത്തൂരില്‍ ബിബിഎ ഏവിയേഷന്‍ മാനേജ്‌മെന്റ് വിദ്യാര്‍ത്ഥിയാണ്. ചാലക്കുടി തൊഴുത്തുപ്പറമ്പില്‍ മണിക്കുട്ടന്റെയും സജിതയുടേയും മകളാണ് ഗ്രാഫിക് ഡിസൈന്‍ വിദ്യാര്‍ത്ഥിയായ അനഘ.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com