അങ്ങനെ കഷ്ടപ്പെട്ട് ആനയമ്മയും കുഞ്ഞും കരകയറി: സത്യമംഗലം കാട്ടില്‍ കുഴിയില്‍ വീണ പിടിയാനയുടെയും കുട്ടിയാനയുടെയും വീഡിയോ

സ്വന്തം ജീവന്‍ തന്നെ അപകടത്തിലായാലും അമ്മ കുഞ്ഞിനെ രക്ഷിച്ചിരിക്കും.
അങ്ങനെ കഷ്ടപ്പെട്ട് ആനയമ്മയും കുഞ്ഞും കരകയറി: സത്യമംഗലം കാട്ടില്‍ കുഴിയില്‍ വീണ പിടിയാനയുടെയും കുട്ടിയാനയുടെയും വീഡിയോ

മ്മയ്ക്ക് കുഞ്ഞിനോട് ഉണ്ടാകുന്നത്ര നിസ്വാര്‍ത്ഥമായ സ്‌നേഹം ലോകത്തെവിടെ നിന്നും കാണാന്‍ പറ്റില്ല. മനുഷ്യര്‍ മാത്രമല്ല, ലോകത്തില്‍ സകല ജീവജാലങ്ങളും അങ്ങനെയായിരിക്കും. സ്വന്തം ജീവന്‍ തന്നെ അപകടത്തിലായാലും അമ്മ കുഞ്ഞിനെ രക്ഷിച്ചിരിക്കും. അത് ലോക സത്യമാണ്. 

തമിഴ്‌നാട്ടിലെ ഈറോഡുള്ള സത്യമംഗലം കാടുകളിലാണ് അമ്മയാനയും കുട്ടിയാനയും വെള്ളം നിറഞ്ഞ പടുകുഴിയില്‍ വീണുപോയത്. 20 അടി താഴ്ചയുള്ള വെള്ളം നിറഞ്ഞ കുഴിയില്‍ നിന്ന് കരയിലേക്ക് കയറാന്‍ ആനക്കുട്ടിരക്ക് കഴിയുന്നുണ്ടായിരുന്നില്ല. പക്ഷേ പിന്നില്‍ നിന്ന് ഏറെ ശ്രമപ്പെട്ട് പിടിയാന ആനക്കുട്ടിയെ കരകയറ്റി. അതിന് ശേഷമാണ് പിടിയാന കുഴിയില്‍ നിന്നും കയറി വന്നത്. എഎന്‍ഐ ആണ് തങ്ങളുടെ ട്വിറ്റര്‍ പേജിലൂടെ ചിത്രം പുറത്തുവിട്ടത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com