ഉച്ചഭക്ഷണത്തിന് 3മിനിറ്റ് നേരത്തെയിറങ്ങി; 64കാരന്റെ ഹാഫ് ഡേ സാലറി കട്ട്  

ഏഴ് മാസത്തിനിടയില്‍ ഇയാള്‍ 26തവണ ഉച്ചഭക്ഷണത്തിന് മൂന്ന് മിനിറ്റ് നേരത്തെയിറങ്ങിയിരുന്നെന്ന് കമ്പനി കണ്ടത്തുകയായിരുന്നു
ഉച്ചഭക്ഷണത്തിന് 3മിനിറ്റ് നേരത്തെയിറങ്ങി; 64കാരന്റെ ഹാഫ് ഡേ സാലറി കട്ട്  

പ്പാനില്‍ നിശ്ചിതസമയം പാലിക്കാതെ ഉച്ചഭക്ഷണത്തിനായി മൂന്നുമിനിറ്റ് നേരത്തെയിറങ്ങിയ ജീവനക്കാരനില്‍ നിന്ന് കമ്പനി പിഴ ഈടാക്കി. സ്ഥിരമായി ഉച്ചഭക്ഷണത്തിന് നേരത്തെയിറങ്ങുന്നത് പതിവാക്കി കണ്ടതിനാലാണ് ഇയാളുടെ ശമ്പളത്തില്‍ നിന്ന് തുക ഈടാക്കാന്‍ കമ്പനി തീരുമാനിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ഏഴ് മാസത്തിനിടയില്‍ ഇയാള്‍ 26തവണ ഉച്ചഭക്ഷണത്തിന് മൂന്ന് മിനിറ്റ് നേരത്തെയിറങ്ങിയിരുന്നെന്ന് കമ്പനി കണ്ടത്തുകയായിരുന്നു. 12നും ഒരുമണിക്കും ഇടയിലാണ് ഉച്ചഭക്ഷണത്തിനുള്ള സമയം അനുവദിച്ചിട്ടുള്ളതെന്നും ഇത് പാലിക്കാതെ ജീവനക്കാരന്‍ മൂന്ന് മിനിറ്റ് നേരത്തെ ഇറങ്ങുകയായിരുന്നെന്നുമാണ് ജപ്പാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഭക്ഷണം വാങ്ങിവരാനാണ് 64കാരനായ ഇദ്ദേഹം ഈ സമയം ഉപയോഗപ്പെടുത്തിയിരുന്നെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. 

ജപ്പാനിലെ ജലവിതരണ വിഭാഗത്തില്‍ ജോലി ചെയ്യുന്ന ഇയാള്‍ക്ക് കമ്പനിയുടെ നിയമം തെറ്റിച്ചതുമൂലം ശിക്ഷയായി പകുതി ദിവസത്തെ ശമ്പളം നഷ്ടമായി. ജീവനക്കാര്‍ തങ്ങളുടെ തൊഴിലില്‍ പൂര്‍ണ്ണശ്രദ്ധ നല്‍കണമെന്ന് ജപ്പാനിലെ പൊതുസേവനനിയമത്തില്‍ പറയുന്നുണ്ടെന്നും ഇത് ലംഘിച്ചതിനാലാണ് ശിക്ഷാനടപടിയെന്നുമാണ് കമ്പനിയുടെ വിശദീകരണം. ആറ് മാസത്തിനിടെ 55മണിക്കൂര്‍ ഇയാള്‍ അവധി എടുത്തിട്ടുണ്ടെന്നും കമ്പനി ചൂണ്ടികാട്ടുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com