ചിഹ്നഭാഷയറിയാവുന്ന ഗൊറില്ല 46-ാം വയസില്‍ ഓര്‍മയായി 

ലോകത്തെ ഏറ്റവും ബുദ്ധിയുള്ള ഗോറില്ലകളിലൊന്നായ കോകോ ഉറക്കത്തിനിടെയില്‍ ചത്തതായി റിപ്പോര്‍ട്ട്
ചിഹ്നഭാഷയറിയാവുന്ന ഗൊറില്ല 46-ാം വയസില്‍ ഓര്‍മയായി 

ലോകത്തെ ഏറ്റവും ബുദ്ധിയുള്ള ഗോറില്ലകളിലൊന്നായ കോകോ ഉറക്കത്തിനിടെയില്‍ ചത്തതായി റിപ്പോര്‍ട്ട്. കാലിഫോര്‍ണിയയിലെ സാന്‍ ക്രൂസ് താഴ്വരയിലുള്ള ഗൊറില്ല ഫൗണ്ടേഷനില്‍ വച്ചായിരുന്നു കോകോ
യുടെ അന്ത്യം.

സാന്‍ ഫ്രാന്‍സിസ്‌കോ മൃഗശാലയില്‍ ജനിച്ച കോകോയെ ഡോ. ഫ്രാന്‍കിന്‍ പാറ്റേര്‍സണ്‍ ആണ് ചിഹ്നഭാഷ പഠിപ്പിച്ചത്. ഭാഷ വശത്താക്കാനുള്ള കോകോയുടെ കഴിവും മറ്റുള്ളവരോട് കോകോ കാണിച്ചിരുന്ന സഹാനുഭൂതിയും നിരവധി ആളുകളുടെ പ്രീതിനേടിയിരുന്നു. നാഷണല്‍ ജിയോഗ്രഫിയിലും നിരവധി ഡോക്യുമെന്ററിയിലും കോകോയെകുറിച്ചുള്ള വിവരണങ്ങള്‍ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്.

കോകോയോടുള്ള ആദരസൂചകമായി ചിഹ്നഭാഷയ്ക്കായി ഒരു ആപ്ലിക്കേഷന്‍ അവതരിപ്പിച്ച് അതിന് കോകോ എന്ന് പേര് നല്‍കുമെന്ന് ഗൊറില്ല ഫൗണ്ടേഷന്‍ അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com