നവദമ്പതികള്‍ വിവാഹത്തിനെത്തിയത് ജെസിബിയില്‍: കാരണമറിഞ്ഞാല്‍ മൂക്കത്ത് വിരല്‍ വെക്കും

ഇതുകൊണ്ടൊക്കെത്തന്നെയാണ് ഈ ദമ്പതികള്‍ തങ്ങളുടെ വിവാഹത്തിന് ജെസിബിയില്‍ കയറി വരാമെന്ന് തീരുമാനിച്ചത്.
നവദമ്പതികള്‍ വിവാഹത്തിനെത്തിയത് ജെസിബിയില്‍: കാരണമറിഞ്ഞാല്‍ മൂക്കത്ത് വിരല്‍ വെക്കും

വിവാഹം എന്നാല്‍ ഇപ്പോള്‍ ആഘോഷവും ആര്‍ഭാടവും മാത്രല്ല, സാഹസികത കൂടിയാണ്. അല്‍പസ്വല്‍പം സാഹസികതയൊന്നുമില്ലെങ്കില്‍ ഒരു ത്രില്ലില്ല എന്ന നിലപാടിലാണ് ഇപ്പോഴത്തെ ചെറുപ്പക്കാര്‍. അതുകൊണ്ടാണല്ലോ ദമ്പതികള്‍ പഴയ കാലഘട്ടത്തെ അനുസ്മരിപ്പിച്ചു കൊണ്ട് ആനപ്പുറത്തും കുതിരപ്പുറത്തുമെല്ലാം വിവാഹത്തിനെത്തുന്നത്.

ഇതുകൊണ്ടൊക്കെത്തന്നെയാണ് ഈ കന്നട ദമ്പതികള്‍ തങ്ങളുടെ വിവാഹത്തിന് ജെസിബിയില്‍ കയറി വരാമെന്ന് തീരുമാനിച്ചത്. വിവാഹവേദിയില്‍ തങ്ങളെ കാത്തു നില്‍ക്കുന്നവരുടെ മുന്നിലേക്ക് ഒരു ഗ്രാന്റ് എന്‍ട്രി നടത്താമെന്ന് കരുതിയാകാം ഇവരിങ്ങനെ ചെയ്തത്. ജെസിബിയില്‍ ബലൂണുകളും തോരണങ്ങളുമെല്ലാം വെച്ചുപിടിപ്പിച്ച് ഒരു ആഢംബര വാഹനത്തിന്റെ ലുക്ക് വരുത്താന്‍ ശ്രമിച്ചിട്ടുണ്ട്.

ഏതായാലും ഇവരുടെ വിവാഹദിനം ദമ്പതികള്‍ക്ക് ജീവിതത്തില്‍ ഒരിക്കലും മറക്കാനാവില്ല. ഇവര്‍ക്ക് മാത്രമല്ല, മറ്റുള്ളവര്‍ക്കും ഇതൊരു മറക്കാനാവാത്ത ദിവസമായിരിക്കും. ഇരുവരും സന്തോഷവും ചമ്മലും നിറഞ്ഞ ചിരിയോടെ ജെസിബിയില്‍ ഇരിക്കുന്ന വീഡിയോയും ചിത്രങ്ങളും മൂഹമാധ്യമങ്ങളില്‍ വൈറലാണിപ്പോള്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com