ദിവസവും ഡോണള്‍ഡ് ട്രംപിനെ ദൈവമായി പൂജിക്കുന്ന ഒരു ഇന്ത്യന്‍ കര്‍ഷകന്‍ 

 പൂക്കളും പൂജയ്ക്കുപയോഗുക്കുന്ന വിളക്കുകളുമൊക്കെയുപയോഗിച്ച് ദൈവങ്ങള്‍ക്കൊപ്പം അലങ്കരിച്ചാണ് ട്രംപിന്റെ ചിത്രവും ബുസ്സാ കൃഷ്ണ എന്ന 31കാരന്‍ ആരാധിക്കുന്നത് 
ദിവസവും ഡോണള്‍ഡ് ട്രംപിനെ ദൈവമായി പൂജിക്കുന്ന ഒരു ഇന്ത്യന്‍ കര്‍ഷകന്‍ 

'ലോകത്തെ ഏറ്റവും ശക്തനായ നേതാവ് ഡോണള്‍ഡ് ട്രംപ് ആണ്. വേള്‍ഡ് റെസ്ലിങ് ഫെഡറേഷനില്‍ അദ്ദേഹം പങ്കെടുക്കുമ്പോള്‍ മുതല്‍ അദ്ദേഹം വളരെ ശക്തനായിരുന്നു', അമേരിക്കന്‍ പ്രസിഡന്റിനെ ദൈവമായിക്കണ്ട് ഹിന്ദുദൈവങ്ങള്‍ക്കൊപ്പം വീട്ടിലെ പൂജാമുറിയില്‍ പൂജിക്കുന്ന തെലുങ്കാന സ്വദേശിയുടെ വാക്കുകളാണിത്. 

ബുസ്സാ കൃഷ്ണ എന്ന 31കാരന്റെ പൂജാമുറിയില്‍ കൃഷ്ണനൊപ്പം ഡൊണാള്‍ഡ് ട്രംപിന്റെ ചിത്രവുമുണ്ട്. പൂക്കളും പൂജയ്ക്കുപയോഗുക്കുന്ന വിളക്കുകളുമൊക്കെയുപയോഗിച്ച് ദൈവങ്ങള്‍ക്കൊപ്പം അലങ്കരിച്ചാണ് ട്രംപിന്റെ ചിത്രവും ഇയാള്‍ ആരാധിക്കുന്നത്. 

കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ ടെക്കി  ശ്രീനിവാസ് കുച്ച്‌ബോട്‌ലയെ യുഎസ് നേവി ഉദ്യോഗസ്ഥന്‍ കൊലപ്പെടുത്തിയതു മുതലാണ് താന്‍ ട്രംപിനെ ആരാധിക്കാന്‍ തുടങ്ങിയതെന്നാണ് ഇയാള്‍ പറയുന്നത്. ഈ സംഭവം തന്നെ വളരെയധികം വിഷമിപ്പിച്ചിരുന്നെന്നും നമുക്ക് ട്രംപിനോടുള്ള സ്‌നേഹവും അടുപ്പവും പ്രകടിപ്പിച്ചാല്‍ മാത്രമേ ഇന്ത്യക്കാരുടെ മഹത്വം ട്രംപിന് മനസിലാകുകയുള്ളു എന്നുമാണ് ബുസ്സാ കൃഷ്ണയുടെ വാക്കുകള്‍. തന്റെ പ്രാര്‍ത്ഥനകള്‍ ഒരു നാള്‍ ട്രംപിനരികില്‍ എത്തുമെന്ന പ്രതീക്ഷയിലാണ് അദ്ദേഹത്തെ ആരാധിക്കാന്‍ തുടങ്ങിയതെന്നും ഇയാള്‍ പറയുന്നു. 


 
ട്രംപിന്റെ ചിത്രങ്ങള്‍ക്കൊപ്പം നിന്നുകൊണ്ടുള്ള ഫോട്ടോകള്‍ പങ്കുവയ്ക്കുന്ന ഒരു ഫേസ്ബുക്ക് പേജും ഇയാള്‍ക്കുണ്ട്. തന്റെ ഈ പ്രവര്‍ത്തികളെ ആരും ഗൗരവമായി എടുത്തില്ലെന്നും ഭ്രാന്താണെന്ന് പറഞ്ഞ് കളിയാക്കുകയായിരുന്നെന്നും ഇയാള്‍ പറയുന്നു. എന്നാല്‍ ഈ മാസം 19-ാം തിയതി ട്രംപ് ഇയാള്‍ക്കായി  ട്വിറ്ററില്‍ ഒരു സന്ദേശം കുറിച്ചിരുന്നെന്ന് ബുസ്സാ കൃഷ്ണ അവകാശപ്പെടുന്നു. ഇന്ത്യയില്‍ നിന്നുള്ള ക്രിഷ് തന്റെ വളരെയടുത്ത സുഹൃത്താണെന്നും ഉടനെ തമ്മില്‍ കാണുമെന്നും ട്വീറ്റില്‍ കുറിച്ചതായാണ് ഇയാള്‍ അവകാശപ്പെടുന്നത്. എന്നാല്‍ ഇത്തരത്തിലുള്ള ട്വീറ്റൊന്നും ട്രംപിന്റെ ട്വിറ്റര്‍ പേജില്‍ കാണാന്‍ സാധിക്കുന്നില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com