ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ കേറാന്‍ റെഡിയായി ഇന്ത്യയുടെ ചിമ്പാന്‍സി മുത്തശ്ശി റീത്ത

ഇന്ത്യയിലുള്ള ഏറ്റവും പ്രായം കൂടിയ ചിമ്പാന്‍സിയായ റീത്ത ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ പേരുകുറിക്കാനൊരുങ്ങുന്നു
ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ കേറാന്‍ റെഡിയായി ഇന്ത്യയുടെ ചിമ്പാന്‍സി മുത്തശ്ശി റീത്ത

ന്യൂഡല്‍ഹി: ഇന്ത്യയിലുള്ള ഏറ്റവും പ്രായം കൂടിയ ചിമ്പാന്‍സിയായ റീത്ത ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ പേരുകുറിക്കാനൊരുങ്ങുന്നു. 58കാരിയായ റീത്ത ഇന്ത്യയിലെയും ഏഷ്യയിലെയും തന്നെ ഏറ്റവും പ്രായമേറിയ ചിമ്പാന്‍സിയാണെന്നാണ് മൃഗശാല അധികൃതര്‍ അവകാശപ്പെടുന്നത്. 

റീത്തയുടെ 58-ാം പിറന്നാള്‍ അതിഗംഭീരമായി ആഘോഷിച്ചതിന് പിന്നാലെയാണ്  ലിംക ബുക്കില്‍ ഇടം കണ്ടെത്താനുള്ള പരിശ്രമങ്ങള്‍ മൃഗശാല  അധികൃതര്‍ ആരംഭിച്ചത്. റെക്കോര്‍ഡ് നേട്ടം പ്രഖ്യാപിക്കുന്നതിനായുള്ള അവസാനഘട്ട നടപടികള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും ഈ  വര്‍ഷം ഓക്ടോബറില്‍ ഇതുസംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് ലിംക ഭാരവാഹികള്‍ നല്‍കുമെന്നും അധികൃതര്‍ പറയുന്നു. റീത്ത ലിംക ബുക്കില്‍ ഇടം കണ്ടെത്തുന്നതോടെ ലിംക ബുക്ക് എന്ന നേട്ടം സ്വന്തമാക്കുന്ന ഇന്ത്യയിലെ ആദ്യ മൃഗശാലയാകും ഡല്‍ഹിയിലെ സുന്ദര്‍നഗറിലുള്ള മൃഗശാല.  

1960ല്‍ ആംസ്റ്റര്‍ഡാമില്‍ ജനിച്ച റീത്ത നാലു വയസ്സുള്ളപ്പോഴാണ് ഇന്ത്യയിലെത്തിയത്. കൊറ്റി വര്‍ഗത്തില്‍പ്പെട്ട പക്ഷികളെ കൈമാറിയതിന് പകരമായാണ് റീത്ത ഇവിടെയെത്തിയത്. പെട്ടെന്നു ഇണങ്ങുന്ന തരക്കാരിയായ റീത്തയുടെ പെരുമാറ്റം 'പക്വമതിയായ സ്ത്രീ'യെ പോലെയാണെന്നാണ്  മൃഗശാല അധികൃതര്‍ പറയുന്നത്. 

ലണ്ടനിലെ മൃഗശാലയില്‍വെച്ച് റീത്ത നാലു കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയിരുന്നു. പക്ഷേ ഒന്നുപോലും ജീവിച്ചിരിപ്പില്ല. 1985 മുതല്‍ 2006 വരെ പഞ്ചാബിലെ മൃഗശാലയിലും റീത്ത താമസിച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com