രാവിലെ പുട്ടിനു പകരം ഐസ്‌ക്രീം ആയാലോ? കാലത്തെ ഐസ്‌ക്രീം കഴിക്കുന്നത് നല്ലതെന്ന് വിദഗ്ധര്‍! 

പഠനത്തില്‍ പങ്കെടുത്തവരോട് ഉണര്‍ന്നെഴുനേല്‍ക്കുമ്പോള്‍ ആദ്യം ഐസ്‌ക്രീം കഴിക്കാന്‍ ആവശ്യപ്പെടുകയും പിന്നീട് ഡിജിറ്റല്‍ രീതിയിലൂടെ ഇവരുടെ മാനസികപ്രവര്‍ത്തനങ്ങള്‍ പരിശോധിക്കുകയുമായിരുന്നു
രാവിലെ പുട്ടിനു പകരം ഐസ്‌ക്രീം ആയാലോ? കാലത്തെ ഐസ്‌ക്രീം കഴിക്കുന്നത് നല്ലതെന്ന് വിദഗ്ധര്‍! 

സ്‌ക്രീം പ്രേമികള്‍ക്കുള്ള സന്തോഷവാര്‍ത്തയാണ് ജപ്പാനില്‍ നിന്നുളള ഒരു സംഘം ഗവേഷകര്‍ ഇപ്പോള്‍ പുറത്തുവിട്ടിട്ടുള്ളത്. ഐസ്‌ക്രീമുകള്‍ നിങ്ങളെ കൂടുതല്‍ കാര്യക്ഷമരാക്കുമെന്നാണ് ഇവരുടെ കണ്ടെത്തല്‍. 

ഐസ്‌ക്രീം പ്രഭാതഭക്ഷണമാക്കുന്നത് പകല്‍ സമയങ്ങളില്‍ നിങ്ങളുടെ മാനസീകപ്രവര്‍ത്തനത്തെ ഉത്തേജിപ്പിക്കുമെന്നാണ് പഠനത്തിലെ  കണ്ടെത്തല്‍. ടോക്യോയിലെ ക്യോറിന്‍ സര്‍വകലാശാലയിലെ ഗവേഷകരാണ് പഠനം നടത്തിയത്. പഠനത്തില്‍ പങ്കെടുത്തവരോട് ഉണര്‍ന്നെഴുനേല്‍ക്കുമ്പോള്‍ ആദ്യം ഐസ്‌ക്രീം കഴിക്കാന്‍ ആവശ്യപ്പെടുകയും പിന്നീട് ഡിജിറ്റല്‍ രീതിയിലൂടെ ഇവരുടെ മാനസികപ്രവര്‍ത്തനങ്ങള്‍ പരിശോധിക്കുകയുമായിരുന്നു. 

ഐസ്‌ക്രീം കഴിക്കാത്ത വ്യക്തികളുമായി താരതമ്യം ചെയ്താണ് പഠനം നടത്തിയിട്ടുള്ളത്. ഇവരില്‍ നിന്ന് വ്യത്യസ്തമായി ഐസ്‌ക്രീം കഴിക്കുന്നവര്‍ കൂടുതല്‍ വേഗത്തില്‍ വിവരങ്ങള്‍ ശേഖരിക്കാനും വേണ്ട തീരുമാനം കൈകൊള്ളാനുമുള്ള പ്രാപ്തി ഉള്ളവരായി കണ്ടെത്തിയെന്നും പഠനത്തില്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com