കാട്ടാന കുത്താന്‍ വന്നാലെന്ത് ചെയ്യും? ഉത്തരം ഈ ഡ്രൈവര്‍ പറയും

യാത്രയ്ക്കിടയില്‍ പാഞ്ഞടുത്ത കാട്ടാനയില്‍ നിന്ന് .യാത്രക്കാരെ രക്ഷിച്ച സൂപ്പര്‍ ഹീറോ ഇവിടുണ്ട് ദാ കണ്ടു നോക്കൂ...
കാട്ടാന കുത്താന്‍ വന്നാലെന്ത് ചെയ്യും? ഉത്തരം ഈ ഡ്രൈവര്‍ പറയും

ബന്ദിപ്പൂര്‍: ആന കുത്താന്‍ വന്നാലൊന്നും ചെയ്യണ്ട ആന ചെയ്‌തോളും എന്ന് കളിയായി പറഞ്ഞിരുന്നത് അവിടെ നില്‍ക്കട്ടെ. യാത്രയ്ക്കിടയില്‍ പാഞ്ഞടുത്ത കാട്ടാനയില്‍ നിന്ന് യാത്രക്കാരെ രക്ഷിച്ച സൂപ്പര്‍ ഹീറോ ഇവിടുണ്ട് ദാ കണ്ടു നോക്കൂ...

(കടപ്പാട് : എന്‍ഡിടിവി)

ഒരു ഹോണിന്റെ ബലത്തില്‍ ജീവിതത്തിലേക്ക് തിരിച്ചുവന്ന കഥയാണ് കര്‍ണാടകയില്‍ നിന്നും കേരളത്തിലേക്ക് വന്ന കര്‍ണാടക എസ്ആര്‍ടിസി
ബസ് യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും പറയാനുള്ളത്.ചാമരാജ നഗറില്‍ നിന്നും പുറപ്പെട്ട ബസ് ഞായറാഴ്ച പുലര്‍ച്ചയോടെ ബന്ദിപ്പൂര്‍ കടന്നപ്പോഴാണ് കാട്ടനയുടെ ആക്രമണം ഉണ്ടായത്. പാഞ്ഞടുക്കുന്ന കാട്ടാനയെ കണ്ട് ഡ്രൈവര്‍ ബസ് പിന്നോട്ട് എടുത്തെങ്കിലും കാട്ടാന പിന്‍മാറിയില്ല. ശക്തിയോടെ ഗ്ലാസില്‍ ഇടിക്കാന്‍ തുടങ്ങിയതും ഡ്രൈവര്‍ ഹോണ്‍ നീട്ടിയടിക്കാന്‍ തുടങ്ങി. മനഃധൈര്യം കൈവിടാതെയുള്ള ഡ്രൈവറുടെ ഹോണടിയിലാണ് ആന തിരികെ കാട്ടിലേക്ക് മാറിയത്. 
ജീവശ്വാസം തിരിച്ച് കിട്ടിയത് അപ്പോഴായിരുന്നുവെന്നാണ് യാത്രക്കാര്‍ പറയുന്നത്. എന്തും സംഭവിക്കാമായിരുന്ന നിമിഷങ്ങളില്‍ ഡ്രൈവര്‍ പ്രകടിപ്പിച്ച ധൈര്യം അപാരമാണെന്ന് യാത്രക്കാര്‍ പറയുന്നു. സമൂഹമാധ്യമങ്ങളില്‍ ഡ്രൈവര്‍ക്ക് അഭിനന്ദന പ്രവാഹമാണ്. യാത്രക്കാരില്‍ ഒരാള്‍ പകര്‍ത്തിയ വീഡിയോ ഇതിനകം വൈറലായിക്കഴിഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com