സ്മാര്‍ട്ടാകണോ? കുട്ടി ഒരു വര്‍ഷം കൂടി അധികം സ്‌കൂളില്‍ പോട്ടെ! 

അധികവര്‍ഷം സ്‌കൂളില്‍ ചിലവിടുന്നത് കുട്ടികളുടെ ഐക്യൂവില്‍ പ്രകടമായ വ്യത്യാസമുണ്ടാക്കിയെന്നാണ് പഠനത്തിലൂടെ തെളിയിച്ചിരിക്കുന്നത്
സ്മാര്‍ട്ടാകണോ? കുട്ടി ഒരു വര്‍ഷം കൂടി അധികം സ്‌കൂളില്‍ പോട്ടെ! 

സ്‌കൂളില്‍ ഒരു വര്‍ഷം കൂടുതല്‍ പഠിച്ചാല്‍ കുട്ടികള്‍ കൂടുതല്‍ അറിവുള്ളവരാകുമെന്ന് ഗവേഷകര്‍. അധികവര്‍ഷം സ്‌കൂളില്‍ ചിലവിടുന്നത് കുട്ടികളുടെ ഐക്യൂവില്‍ പ്രകടമായ വ്യത്യാസമുണ്ടാക്കിയെന്നാണ് ഇവര്‍ പഠനത്തിലൂടെ തെളിയിച്ചിരിക്കുന്നത്.  

സാധാരണ വിദ്യാര്‍ത്ഥികളില്‍ നിന്ന്  വ്യത്യസ്തമായി ഒരു വര്‍ഷം അധികം സ്‌കൂളില്‍ ചിലവിടുന്ന കുട്ടികളില്‍ 1.197മുതല്‍ 5.229വരെ ഐക്യൂ പോയിന്റ് വര്‍ദ്ധന ഉണ്ടാകുമെന്നാണ് ഗവേഷകര്‍ കണ്ടെത്തിയിട്ടുള്ളത്. അതായത് ഏകദേശം 3.394ഐക്യൂ പോയിന്റ് വര്‍ദ്ധിക്കും. 

കുട്ടികളുടെ വിദ്യാഭ്യാസ കാലഘട്ടവും അവരുടെ ബുദ്ധിശക്തിയും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നതാണെന്നു മുമ്പു പലതവണ തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. എന്നാല്‍ വിദ്യാഭ്യാസം ഐക്യൂ ഉയര്‍ത്തുന്നതാണോ അതോ ഉയര്‍ന്ന ഐക്യൂ ഉള്ളവര്‍ കൂടുതല്‍ വിദ്യനേടാന്‍ തത്പരരായിരിക്കും എന്നുള്ളതാണോ ഇതിന്റെ യഥാര്‍ത്ഥ കാരണം എന്നത് സംബന്ധിച്ച് ഇതുവരെ പഠനങ്ങള്‍ പുറത്തുവന്നിട്ടുണ്ടായിരുന്നില്ല. 

കൂടുതല്‍ കാലം പഠനത്തിനായി ചിലവിടുന്നവരുടെ ഐക്യൂ എത്രനാള്‍ ഈ നിലവാരത്തില്‍ തുടരും എന്ന കണ്ടെത്തലാണ് കൂടുതല്‍ ആശ്ചര്യപ്പെടുത്തിയതെന്ന് ഗവേഷകര്‍ പറയുന്നു. പഠനത്തില്‍ പങ്കെടുത്ത 70ഉം 80ഉം വയസ്സ് പ്രായമായവരില്‍ പോലും ഇതിന്റെ പ്രതിഫലനങ്ങള്‍ ഉണ്ടെന്ന് കണ്ടെത്താനായെന്നാണ് ഇവര്‍ അവകാശപ്പെടുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com