താരമായി 'ഓഫീസര്‍ പോഞ്ചോ'; പൊലീസ് നായയുടെ ജീവന്‍രക്ഷാപ്രവര്‍ത്തനം വൈറല്‍

നിന്ന നില്‍പ്പില്‍ പരിശീലകന്‍ നിലത്തേക്ക് കുഴഞ്ഞൊരു വീഴ്ച . ഒരു മിനിറ്റ് പോലും വൈകിയില്ല' ഓഫീസര്‍ പോഞ്ചോ' ഓടിയെത്തി. പരിശീലകന്റെ നെഞ്ചില്‍ ഇടിച്ച് ശ്വാസഗതി വീണ്ടെടുക്കാന്‍
താരമായി 'ഓഫീസര്‍ പോഞ്ചോ'; പൊലീസ് നായയുടെ ജീവന്‍രക്ഷാപ്രവര്‍ത്തനം വൈറല്‍

മാഡ്രിഡ്: നിന്ന നില്‍പ്പില്‍ പരിശീലകന്‍ നിലത്തേക്ക് കുഴഞ്ഞൊരു വീഴ്ച . ഒരു മിനിറ്റ് പോലും വൈകിയില്ല' ഓഫീസര്‍ പോഞ്ചോ' ഓടിയെത്തി. പരിശീലകന്റെ നെഞ്ചില്‍ ഇടിച്ച് ശ്വാസഗതി വീണ്ടെടുക്കാന്‍ പണിപ്പെടുന്ന പോഞ്ചോ ഇടയ്ക്കിടെ മുഖത്തിനടുത്തെത്തി ശ്വാസം പോയിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതും കാണാം. പോഞ്ചോയുടെ ഇടി കൊണ്ടിട്ടാവണം പോലീസ് ട്രെയിനര്‍ വേഗം ചാടിയെഴുന്നേറ്റ് അഭിനന്ദിക്കാനും മറന്നില്ല. 

ട്രെയിനിങ്ങിനിടെ കുഴഞ്ഞുവീണതായി അഭിനയിച്ച പരിശീലകന് അടിയന്തരജീവന്‍രക്ഷാ പ്രവര്‍ത്തനം നടത്തി താരമായിരിക്കുകയാണ് 'ഓഫീസര്‍ പോഞ്ചോ' യെന്ന  പൊലീസ് നായ. മാഡ്രിഡ് മുനിസിപ്പല്‍ പൊലീസാണ് വൈറലായി മാറിയ ഈ വീഡിയോ പങ്കുവച്ചത്.

നിങ്ങളെക്കാള്‍ നിങ്ങളെ സ്‌നേഹിക്കുന്ന ഒരാളെയേ ഈ ലോകത്ത് കണ്ടെത്താന്‍ കഴിയൂ, അത് നായയാണ് എന്ന അടിക്കുറിപ്പോടെയാണ് മാഡ്രിഡ് പൊലീസ് ഈ വീഡിയോ പങ്കുവച്ചത്.2.2 മില്യനിലധികം ആളുകളാണ് വീഡിയോ ഇതിനകം കണ്ടത്.ഹൃദയാഘാതം ഉണ്ടാകുന്നവര്‍ക്ക് നല്‍കുന്ന സിപിആര്‍ നായകള്‍ എങ്ങനെ നല്‍കുമെന്ന് താന്‍ അത്ഭുതപ്പെട്ടുവെന്ന് ട്വിറ്ററില്‍ ഒരാള്‍ കുറിച്ചു. മറ്റൊള്‍ വരുന്നത് വരെ നല്‍കാമല്ലോ എന്നായിരുന്നു അതിന് ലഭിച്ച മറുപടി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com