ലക്ഷക്കണക്കിനു കോടിയുടെ ആണവോര്‍ജം തേടി ഇന്ത്യ ചന്ദ്രനിലേക്ക്; ഐഎസ്ആര്‍ഒയുടെ അസാധാരണ ദൗത്യം ഒക്ടോബറില്‍ 

ലക്ഷക്കണക്കിനു കോടിയുടെ ആണവോര്‍ജം തേടി ഇന്ത്യ ചന്ദ്രനിലേക്ക്; ഐഎസ്ആര്‍ഒയുടെ അസാധാരണ ദൗത്യം ഒക്ടോബറില്‍ 
ലക്ഷക്കണക്കിനു കോടിയുടെ ആണവോര്‍ജം തേടി ഇന്ത്യ ചന്ദ്രനിലേക്ക്; ഐഎസ്ആര്‍ഒയുടെ അസാധാരണ ദൗത്യം ഒക്ടോബറില്‍ 

ന്ദ്രോപരിതലത്തില്‍ ആണവോര്‍ജ ഉത്പാദനത്തിനുള്ള സാധ്യതകള്‍ തിരഞ്ഞ് ഇന്ത്യന്‍ ബാഹ്യാകാശ ഗവേഷണ കേന്ദ്രത്തിന്റെ ദൗത്യം. വിജയകരമായാല്‍ ലോകത്തിന്റെ ഊര്‍ജ ഭാവിയെത്തന്നെ മാറ്റിമറിക്കുന്ന ദൗത്യത്തിനാണ് ഐഎസ്ആര്‍ഒ ഒരുങ്ങുന്നത്.

ചന്ദ്രോപരിതലത്തില്‍ ആണവ ഇന്ധനമായ ഹീലിയം-3 കണ്ടെത്താനാവുമോയെന്നാണ് ഐഎസ്ആര്‍ഒ പരിശോധിക്കുന്നത്. ഒപ്പം ജലത്തിന്റെ സാന്നിധ്യമുണ്ടോയെന്നും അന്വേഷിക്കും. ഇതിനായി ഐഎസ്ആര്‍ഒയുടെ ഗവേഷണ പേടകം ഒക്ടോബറില്‍ ചന്ദ്രനെ ലക്ഷ്യമാക്കി യാത്രതിരിക്കും.

ഹീലിയം-3 ഇതുവരെ ഭൂമിയില്‍ മാത്രമാണ് കണ്ടെത്തിയിട്ടുള്ളത്. ചന്ദ്രോപരിതലത്തെക്കുറിച്ചുള്ള ഇതുവരെയുള്ള അറിവു വച്ച് ഹീലിയം-3 ഉണ്ടാവാനുള്ള സാധ്യത പരിഗണിച്ചാണ് ഐഎസ്ആര്‍ഒ ദൗത്യം രൂപപ്പെടുത്തിയിരിക്കുന്നത്. ഇതു വിജയിച്ചാല്‍ 250 വര്‍ഷത്തേക്കു ലോകത്തിന്റെ ഊര്‍ജ ആവശ്യം നിറവേറ്റാനുതകുന്ന ഇന്ധനം ചന്ദ്രനിലുണ്ടാവുമെന്നാണ് ശാസ്ത്രജ്ഞര്‍ കണക്കാക്കുന്നത്. ലക്ഷക്കണക്കിനു കോടി ഡോളറിന്റെ ഇന്ധന ശേഖരം വരുമിത്.

ബാഹ്യാകാശ ഗവേഷണത്തില്‍ ഇന്ത്യയുടെ സ്ഥാനം മുന്‍നിരയില്‍ അടയാളപ്പെടുത്തുന്നതായിരിക്കും  ഒക്ടോബറിലെ ദൗത്യമെന്ന് ഐഎസ്ആര്‍ഒ അധികൃതര്‍ പറയുന്നു. യുഎസ്, ചൈന, റഷ്യ, ജപ്പാന്‍, റഷ്യ എന്നിവയുമായുള്ള മത്സരത്തില്‍ ഇന്ത്യയെ അത് മുന്‍പന്തിയില്‍ എത്തിക്കും. സ്‌പെയ്‌സ് സ്റ്റേഷന്‍ സ്ഥാപിക്കുന്നത് ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ ബാഹ്യാകാശ പദ്ധതിയുടെ നിര്‍ണായകമായ ചുവടുവയ്പാവും ഇതെന്നാണ് ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടുന്നത്. 

ഇതുവരെ ആരും എത്തിയിട്ടില്ലാത്ത, ചന്ദ്രോപരിതലത്തിന്റെ തെക്കന്‍ ഭാഗത്ത് ലാന്‍ഡ് ചെയ്യാനാണ് ഐഎസ്ആര്‍ഒ ശ്രമിക്കുന്നത്. ചന്ദ്രനെക്കുറിച്ചുള്ള അതി നിര്‍ണായക വിവരങ്ങള്‍ ഈ ദൗത്യത്തിലൂടെ ലഭിക്കുമെന്നാണ് ദൗത്യം രൂപകല്‍പ്പന ചെയ്യുന്നവരുടെ പ്രതീക്ഷ.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com