ട്രാക്കിലേക്ക് മയില്‍ പറന്നിറങ്ങി;  മെട്രോ വെകിയത് അരമണിക്കൂര്‍

മുറിവേറ്റ് ട്രാക്കില്‍ കിടന്ന മയിലിനെ രക്ഷിക്കാന്‍ ഡല്‍ഹി മെട്രോ അരമണിക്കൂര്‍ നിര്‍ത്തിയിട്ടു. രാവിലെ 9.45 ന് മോഡല്‍ മെട്രോ സ്‌റ്റേഷനിലാണ് സംഭവം
ട്രാക്കിലേക്ക് മയില്‍ പറന്നിറങ്ങി;  മെട്രോ വെകിയത് അരമണിക്കൂര്‍

ന്യൂഡല്‍ഹി:  മുറിവേറ്റ് ട്രാക്കില്‍ കിടന്ന മയിലിനെ രക്ഷിക്കാന്‍ ഡല്‍ഹി മെട്രോ അരമണിക്കൂര്‍ നിര്‍ത്തിയിട്ടു. രാവിലെ 9.45 ന് മോഡല്‍ മെട്രോ സ്‌റ്റേഷനിലാണ് സംഭവം. ട്രാക്കില്‍ മയിലിനെ കണ്ട ഡ്രൈവര്‍ ട്രെയിന്‍ നിര്‍ത്തുകയായിരുന്നു.

അല്‍പ്പനേരം കഴിഞ്ഞിട്ടും മെട്രോ ഓടിത്തുടങ്ങാത്തതിനെ തുടര്‍ന്ന് ആളുകള്‍ അസ്വസ്ഥരായി. പിന്നീടാണ് മയില്‍ ട്രാക്കിലിറങ്ങിയതിനാലാണ്  വൈകുന്നതെന്ന് വിവരം ലഭിച്ചത്.അതിനിടയില്‍ ചിലരൊക്കെ മയിലിന്റെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു.10.15 മണിയോടെ മയിലിനെ ട്രാക്കില്‍ നിന്നും രക്ഷിച്ച് വനപാലകര്‍ക്ക് കൈമാറിയ ശേഷമാണ് മെട്രോ ഓടിത്തുടങ്ങിയത്. രാവിലെ തന്നെ മെട്രോവഴിയുള്ള ഗതാഗതം പുനഃസ്ഥാപിച്ചതായി ഡിഎംആര്‍സി അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com