പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ ഇനി ബാത്ടബുകള്‍ ഉണ്ടാകില്ല: കാരണം ശ്രീദേവിയുടെ മരണമോ..!!!

പഞ്ചനക്ഷത്ര ഹോട്ടലുകളിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്നായ ബാത്ടബ് എന്ന ആഢംബര സൗകര്യം ഇനി അവിടെ ഉണ്ടാകില്ല.
പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ ഇനി ബാത്ടബുകള്‍ ഉണ്ടാകില്ല: കാരണം ശ്രീദേവിയുടെ മരണമോ..!!!

മുംബൈ: പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ പോയി താമസിക്കാറുള്ള ആളാണ് നിങ്ങളെങ്കില്‍ അടുത്ത ഹോട്ടല്‍താമസത്തില്‍ നിങ്ങള്‍ ഞെട്ടും. പഞ്ചനക്ഷത്ര ഹോട്ടലുകളിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്നായ ബാത്ടബ് എന്ന ആഢംബര സൗകര്യം ഇനി അവിടെ ഉണ്ടാകില്ല. കുളിക്കണമെങ്കില്‍ ഷവറെ കാണു.

നടി ശ്രീദേവിയുടെ മരണം ദുബൈയിലെ ഹോട്ടലിലെ ബാത്ടബിലാണ് നടന്നതെങ്കിലും ഇന്ത്യയിലെ ഹോട്ടലുകളിലാണ് ഇപ്പോള്‍ ഈ ഭേദഗതി വരുന്നത്. താജ്, ഒബ്‌റോയ്, ഐടിസി തുടങ്ങിയ വന്‍കിട ഹോട്ടലുകളില്‍ നിന്നെല്ലാം ബാത്ടബ് ഒഴിവാക്കിത്തുടങ്ങി. ചുരുങ്ങിയ സമയത്തേക്ക് മുറി എടുക്കുന്നവര്‍ ബാത്ടബില്‍ വിശാലമായി കുളിക്കാന്‍ തയാറാകുന്നില്ല. അവര്‍ ഷവറിന് താഴെ കുളിച്ച് പോകാന്‍ താല്‍പര്യപ്പെടുന്നു എന്നാണ് ഇതിന് കാരണമായി ഹോട്ടലുടമകള്‍ പറയുന്നത്.

മാത്രമല്ല, ബാത്ടബിലെ കുളിക്ക് 370 ലിറ്റര്‍ വെള്ളം വേണ്ടി വരുമ്പോള്‍ ഷവറില്‍ 70 ലിറ്റര്‍ മതിയെന്നും ഹോട്ടലുടമകള്‍ പരിഗണിച്ചിട്ടുണ്ട്. ഒബ്‌റോയിയുടെ 30 ഹോട്ടലുകളില്‍ നഗരത്തിനോട് ചേര്‍ന്നുള്ളവയില്‍ പത്ത് ശതമാനം ഹോട്ടലുകളില്‍ മാത്രമേ ബാത്ടബ് ഉപയോഗിക്കുന്നുള്ളുവത്രേ. ബിസിനസ് കേന്ദ്രങ്ങളായ ബെംഗളൂരുവിലെ നോവോടെല്‍, മുംബൈയിലെ താജ് വിവാന്ത എന്നിവടങ്ങളിലെല്ലാം ആളുകള്‍ ഷവര്‍ ഉപയോഗിക്കുന്നുവെന്നാണ് വിലയിരുത്തല്‍. അതേസമയം വിനോദസഞ്ചാരികള്‍ അധികമായെത്തുന്ന ജയ്പൂര്‍ ഫെയര്‍മൗണ്ട്, കുമരകത്തെ താജ് എന്നിവടങ്ങളില്‍ നിന്ന് ബാത്ടബ് ഒഴിവാക്കില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com