ബസ് സ്റ്റാന്‍ഡില്‍ മുന്നില്‍ കാര്‍ പാര്‍ക്ക് ചെയ്തു: ഉടമസ്ഥന്‍ തിരിച്ച് വന്നപ്പോള്‍ കാര്‍ ഇരിക്കുന്നത് കെട്ടിടത്തിന് മുകളില്‍

എവിടെ നിന്നാണെന്നൊന്നും വ്യക്തമാക്കാതെ ആരോ യൂടൂബില്‍ പോസ്റ്റ് ചെയ്ത ഒരു വീഡിയോ ആണിത്. 
ബസ് സ്റ്റാന്‍ഡില്‍ മുന്നില്‍ കാര്‍ പാര്‍ക്ക് ചെയ്തു: ഉടമസ്ഥന്‍ തിരിച്ച് വന്നപ്പോള്‍ കാര്‍ ഇരിക്കുന്നത് കെട്ടിടത്തിന് മുകളില്‍

വാഹനം തെറ്റായ സ്ഥലത്ത് പാര്‍ക്ക് ചെയ്ത് പോകുന്നയാളാണോ നിങ്ങള്‍? എങ്കില്‍ കുറച്ചൊന്ന് ജാഗരൂകരായിക്കോളൂ.. ചിലപ്പോള്‍ തിരിച്ചു വരുമ്പോള്‍ വാഹനം അവിടെ കണ്ടില്ലെന്ന് വരാം. പകരം വല്ല മരക്കൊമ്പിലോ ബില്‍ഡിങ്ങിന്റെ മുകളിലോ ഒക്കെയായിരിക്കും നിങ്ങളുടെ കാര്‍ പാര്‍ക്ക് ചെയ്തിട്ടുണ്ടാവുക. 

ശെരിക്കും ഉണ്ടായ സംഭവമാണിത്. ആരോ ബസ് സ്റ്റാന്‍ഡിന് നടുവിലുള്ള പാര്‍ക്കിങ് നിരോധിത മേഖലയില്‍ കാര്‍ പാര്‍ക്ക് ചെയ്ത് പോയി. യഥാസമയത്ത് അധികൃതര്‍ എത്തുകയും കൂടുതലൊന്നും പറയാന്‍ നില്‍ക്കാതെ വാഹനം ക്രെയിന്‍ കെട്ടി വലിച്ച് തൊട്ടടുത്ത ബില്‍ഡിങ്ങിന്റെ മുകളില്‍ കയറ്റി വെച്ചു. എവിടെ നിന്നാണെന്നൊന്നും വ്യക്തമാക്കാതെ ആരോ യൂടൂബില്‍ പോസ്റ്റ് ചെയ്ത ഒരു വീഡിയോ ആണിത്. 

അശ്രദ്ധമായി മറ്റുള്ളവര്‍ക്കു കൂടി ദോഷമുണ്ടാക്കുന്ന വിധത്തില്‍ വാഹനം പാര്‍ക്ക് ചെയ്ത് പോകുന്നവരെ ഒരു പാഠം പഠിപ്പിക്കാന്‍ അധികൃതര്‍ ചെയ്ത ഈ പ്രവൃത്തി അതിശയകരവുമാണ്. ഏതായാലും വീഡിയോ ഇന്റര്‍നെറ്റില്‍ വയറാലായിക്കൊണ്ടിരിക്കുകയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com