സൗദിയില്‍നിന്നു വന്ന പൂച്ചയെ കസ്റ്റംസ് 'കണ്ടുകെട്ടി', അടുത്ത വിമാനത്തില്‍ തിരിച്ചയച്ചു 

സൗദിയില്‍നിന്നു വന്ന പൂച്ചയെ കസ്റ്റംസ് 'കണ്ടുകെട്ടി', അടുത്ത വിമാനത്തില്‍ തിരിച്ചയച്ചു 
സൗദിയില്‍നിന്നു വന്ന പൂച്ചയെ കസ്റ്റംസ് 'കണ്ടുകെട്ടി', അടുത്ത വിമാനത്തില്‍ തിരിച്ചയച്ചു 

നെടുമ്പാശ്ശേരി: അനുമതിയില്ലാതെ സൗദി അറേബ്യയില്‍നിന്നും കൊണ്ടുവന്ന പൂച്ചയെ കസ്റ്റംസ് കണ്ടുകെട്ടി. നാട്ടില്‍ ഇറക്കുന്നതിനുള്ള രേഖകളോ മറ്റ് അനുമതിയോ ഇല്ലാത്തതിനാല്‍ പൂച്ചയെ സൗദിയിലേക്കു തന്നെ തിരിച്ചയച്ചു.

സൗദിയില്‍ താമസിക്കുന്ന കായംകുളം സ്വദേശികളായ ദമ്പതികളാണ് വീട്ടില്‍ ഓമനിച്ചു വളര്‍ത്തുന്ന പൂച്ചയെ നാട്ടിലേക്ക് ഒപ്പം കൊണ്ടുവന്നത്. എന്നാല്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഇറങ്ങിയ ഉടന്‍ പൂച്ചയെ കസ്റ്റംസ് കണ്ടുകെട്ടുകയായിരുന്നു. ജീവനുള്ള മൃഗങ്ങളെ കൊച്ചി വിമാനത്താവളം വഴി കൊണ്ടുവരാനാവില്ലെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഉടമകളെ അറിയിച്ചു. പൂച്ചയെ മടക്കിക്കൊണ്ടുപോവാന്‍ കസ്റ്റംസ് ആവശ്യപ്പെട്ടു. ഇതിനെത്തുടര്‍ന്ന് സൗദിയിലേക്കുള്ള വിമാനത്തില്‍ പോവാനെത്തിയ സുഹൃത്തിനൊപ്പം പൂച്ചയെ  തിരിച്ചയയ്ക്കുകയായിരുന്നു.

സൗദി എയര്‍ലൈന്‍സിന്റെ വിമാനത്തില്‍ പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കിയാണ് കാര്‍ഗോയില്‍ പൂച്ചയെ കൊണ്ടുവന്നത്. എന്നാല്‍ ജീവനുള്ള മൃഗങ്ങളെ കൊച്ചി വിമാനത്താവളം വഴി കൊണ്ടുവരാന്‍ അനുമതിയില്ലെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. അനിമല്‍ ക്വാരന്റൈന്‍ ഓഫിസുകള്‍ പ്രവര്‍ത്തിക്കുന്ന മുംബൈ, ഡല്‍ഹി, കൊല്‍ക്കത്ത, ചെന്നൈ, ബംഗളൂരു, ഹൈദരാബാദ് വിമാനത്താവളങ്ങള്‍ വഴി ഇത്തരത്തില്‍ മൃഗങ്ങളെ കൊണ്ടുവരാം. ഏതു രാജ്യത്തു നിന്നാണോ മൃഗങ്ങളെ കൊണ്ടുവരുന്നത്, അവിടെനിന്നുള്ള മൃഗസംരക്ഷണ വകുപ്പിന്റെ ആരോഗ്യ സര്‍ട്ടിഫിക്കറ്റ് ഇതിനു നിര്‍ബന്ധമാണ്. ഇതൊന്നുമില്ലാതെ പൂച്ചയെ കൊണ്ടുവന്നത് വിമാനക്കമ്പനിയുടെ പിഴവ് ആണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

അനുമതിയില്ലാതെ പൂച്ചയെ കൊണ്ടുവന്നതിന് വിമാനക്കമ്പനിയില്‍നിന്ന് പിഴ ഈടാക്കിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com