ഇതെന്റെ ഭക്ഷണമാണെന്ന് ഈ എലിയോട് ആരേലുമൊന്ന് പറഞ്ഞു കൊടുക്ക്; നിസഹായനായ പൂച്ചയും വൈറലാവുന്നു

ഇതെന്റെ ഭക്ഷണമാണെന്ന് ഈ എലിയോട് ആരേലുമൊന്ന് പറഞ്ഞു കൊടുക്ക്; നിസഹായനായ പൂച്ചയും വൈറലാവുന്നു

പൂച്ചയും എലിയും ആജന്മ ശത്രിക്കളാണെന്ന് കുട്ടിക്കാലം മുതലേ പറഞ്ഞു കേട്ട് കേട്ടാണ് നമ്മള്‍ വളരുന്നത്. എലിയെ മുന്നില്‍ കണ്ടാല്‍ പൂച്ച പുലിയാകുമെന്നൊക്കെയാണ് പറച്ചില്‍. ടോം ആന്‍ഡ് ജെറിക്കും, ചില സിനിമകള്‍ക്കും പുറത്ത് യഥാര്‍ഥ ജീവിതത്തില്‍ പലപ്പോഴും ഈ എലി-പൂച്ച പോര് നമ്മള്‍ നേരിട്ട് കണ്ടിട്ടുണ്ടാവും. 

ഇവിടെയിപ്പോള്‍ മുന്നിലെത്തിയ എലിക്ക് മുന്നില്‍ പൂച്ച നിസഹായനായി നില്‍ക്കുന്ന ഫോട്ടോകളാണ് ഇന്റര്‍നെറ്റില്‍ വൈറലാവുന്നത്. എലി വെറുതെ നില്‍ക്കുകയുമല്ല. പൂച്ചയുടെ ഭക്ഷണം അകത്താക്കിയാണ് ആ വിരുതന്‍ പൂച്ചയ്ക്ക് മുന്നില്‍ കൂളായി നില്‍ക്കുന്നത്. 

തന്റെ ഭക്ഷണവും കഴിച്ച് നില്‍ക്കുന്ന എലിയെ നോക്കിയും, ക്യാമറയ്ക്ക് നേരെ നോക്കിയുമുള്ള പൂച്ചയുടെ ഭാവങ്ങളാണ് ഇന്റര്‍നെറ്റിനെ ചിരിപ്പിക്കുന്നത്. ഫോട്ടോ എടുത്ത് നില്‍ക്കുന്ന യജമാനനെ നോക്കി, എന്തെങ്കിലും ചെയ്യു എന്ന ഭാവത്തിലാണ് പൂച്ചയുടെ നോട്ടം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com