രേണുകേ നാം രണ്ടു മേഘശകലങ്ങളായ്: കേട്ടുമതിവരാതെ തങ്കപ്പന്‍ ചേട്ടന്റെ ആലാപനം

മലയാളികള്‍ ഇന്നേവരെ കേട്ടിട്ടില്ലാത്ത ശബ്ദത്തിനുടമ ആലപ്പുഴ ചന്ദിരൂര്‍ സ്വദേശി തങ്കപ്പന്‍ ഈ ഗാനം പാടിയപ്പോള്‍ സോഷ്യല്‍ മീഡിയ ഒന്നടങ്കം കയ്യടിക്കുകയാണ്.
രേണുകേ നാം രണ്ടു മേഘശകലങ്ങളായ്: കേട്ടുമതിവരാതെ തങ്കപ്പന്‍ ചേട്ടന്റെ ആലാപനം

മുരുകന്‍ കാട്ടാക്കടയുടെ പ്രശസ്തമായ വിരഹ കവിത, 'രേണുക' ഇന്നും യുവാക്കള്‍ക്കും മുതിര്‍ന്നവര്‍ക്കും ഹരമാണ്. ഈ കവിതയുടെ വരികള്‍ക്കിടയിലെ തീവ്ര പ്രണയമായിരിക്കാം ഇത് ഇത് ആളുകളില്‍ നിന്ന് ആളുകളിലേക്ക് പടര്‍ന്നു പോകാന്‍ കാരണമായത്. രേണുക പലരും പാടി നമ്മള്‍ കേട്ടിട്ടുണ്ട്. എന്നാല്‍ മലയാളികള്‍ ഇന്നേവരെ കേട്ടിട്ടില്ലാത്ത ശബ്ദത്തിനുടമ ആലപ്പുഴ ചന്ദിരൂര്‍ സ്വദേശി തങ്കപ്പന്‍ ഈ ഗാനം പാടിയപ്പോള്‍ സോഷ്യല്‍ മീഡിയ ഒന്നടങ്കം കയ്യടിക്കുകയാണ്.

കമല്‍ ചന്ദിരൂര്‍ എന്നയാള്‍ ഫേസ്ബുക്ക് ഗ്രൂപ്പില്‍ പങ്കുവെച്ച കവിത ചുരുങ്ങിയ സമയം കൊണ്ട് ഇരുപതിനായിരത്തോളം ആളുകളാണ് പങ്കുവെച്ചത്. പ്രണയാര്‍ദ്രമായ വരികള്‍ അതേ ഭാവത്തോടെ ഉള്‍ക്കൊണ്ടാണ് തങ്കപ്പന്‍ ചേട്ടന്റെ പാട്ട്. പാട്ടുപാടുന്നത് കാണാന്‍ തന്നെയൊരു ചേലാണെന്നാണ് വിഡിയോയ്ക്ക് ലഭിക്കുന്ന കമന്റുകള്‍. രേണുകയുടെ ഈ പുതിയ ഗായകനെ കണ്ടറിഞ്ഞ് സാക്ഷാല്‍ കവി മുരുകന്‍ കാട്ടാക്കട തന്നെ അഭിനന്ദനവുമായി രംഗത്തെത്തുകയും ചെയ്തു.

ഏറെ കഷ്ടപ്പാടുകളുള്ള കുടുംബത്തില്‍ ജനിച്ചയാളാണ് തങ്കപ്പന്‍. ആറുവയസുമുതല്‍ പാട്ടിനോട് കൂടിയ ചങ്ങാത്തം അന്‍പത്തിയഞ്ചാം വയസിലും ഒപ്പംകൊണ്ടുനടക്കുന്നു. അവസരങ്ങള്‍ കിട്ടുമ്പോഴൊക്കെ അദ്ദേഹം പാട്ടുപാടും. ക്ലബുകള്‍ തമ്മിലുള്ള മല്‍സരങ്ങളിലും പങ്കെടുക്കും. സ്വന്തമായി ട്രൂപ്പൊന്നും ഇല്ലെങ്കിലും ഗാനമേളയ്ക്കും തങ്കപ്പന്‍ ചേട്ടന്‍ പാടാറുണ്ട്. ഏതുപാട്ട് കേട്ടാലും ഒരുകൈനോക്കതെ  വിടാറില്ല. പക്ഷേ മുന്‍വരിയിലെ പല്ലില്ലാത്തത് കൊണ്ട് ഉദ്ദേശിക്കുന്ന രീതിയില്‍ ചില പാട്ടുകള്‍ പാടാന്‍ കഴിയില്ലെന്ന സങ്കടം മാത്രമേയുള്ളു ഇദ്ദേഹത്തിന്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com