സുഖമില്ലാത്ത മുത്തച്ഛന് വേണ്ടി വിവാഹ വേഷത്തില്‍ ഫോട്ടോഷൂട്ട്; ഈ ചിത്രങ്ങള്‍ നിങ്ങളെ കരയിക്കും

ഫു ഷുവായ് വിവാഹവേഷത്തില്‍ മുത്തച്ഛനൊപ്പം നിന്നെടുത്ത ഫോട്ടോഷൂട്ട് കണ്ടാല്‍ ഇതെന്താ സംഭവം എന്ന് കരുതി ഒന്ന് ഞെട്ടാതിരിക്കില്ല. 
സുഖമില്ലാത്ത മുത്തച്ഛന് വേണ്ടി വിവാഹ വേഷത്തില്‍ ഫോട്ടോഷൂട്ട്; ഈ ചിത്രങ്ങള്‍ നിങ്ങളെ കരയിക്കും

വെള്ള വസ്ത്രത്തില്‍ അതിസുന്ദരിയായ ഫു ഷുവായും അവളുടെ 87 വയസുകാരനായ മുത്തച്ഛനും ചേര്‍ന്നുള്ള തകര്‍പ്പന്‍ ഫോട്ടോഷൂട്ട് ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ വയറലാണ്. ഫു ഷുവായ് വിവാഹവേഷത്തില്‍ മുത്തച്ഛനൊപ്പം നിന്നെടുത്ത ഫോട്ടോഷൂട്ട് കണ്ടാല്‍ ഇതെന്താ സംഭവം എന്ന് കരുതി ഒന്ന് ഞെട്ടാതിരിക്കില്ല. 

എന്നാല്‍ ഈ ചിത്രങ്ങള്‍ക്ക് പിന്നില്‍ ഒരു കഥയുണ്ട്. ഫു ഷുവായ് എന്ന ഇതുപത്തിയഞ്ചുകാരിക്ക് എല്ലാം അവളുടെ മുത്തച്ഛനാണ്. അതുകൊണ്ടാണ് മുത്തച്ഛനു സുഖമില്ലാതായപ്പോള്‍ അവള്‍ കൂടെ നിന്ന് അദ്ദേഹത്തെ ശുശ്രൂഷിക്കുന്നതും ആഹ്ലാദിപ്പിക്കുന്നതും. ഷുവായുടെ മുത്തച്ഛന് അവസാന ആഗ്രഹമായി കൊച്ചുമകളെ വിവാഹവേഷത്തില്‍ കാണണം എന്നു പറഞ്ഞു. ഷുവായ്ക്ക് ആണെങ്കില്‍ ഇപ്പോള്‍ കല്യാണം കഴിക്കാന്‍ ഒരു പ്ലാനും ഉണ്ടായിരുന്നില്ല. പക്ഷേ മുത്തച്ഛനെ വിഷമിപ്പിക്കാനും കഴിയില്ല. അദ്ദേഹത്തിന് അസുഖം കൂടുതലാണ്, എപ്പോള്‍ വേണമെങ്കിലും മരിക്കാമെന്നും അവസാന ആഗ്രങ്ങളെല്ലാം നടത്തി കൊടുക്കണമെന്നും ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കിയതാണ്.

അങ്ങനെയാണ് ഷുവായ് ഈ ഫോട്ടോഷൂട്ട് നടത്താന്‍ തീരുമാനിച്ചത്. ഇതിനു വേണ്ടി അവര്‍ 475 ഡോളര്‍ മാറ്റിവയ്ക്കുകയും ചെയ്തു. എല്ലാ മാസത്തിലും ചെയ്യുന്ന ഹോസ്പിറ്റല്‍ ചെക്ക്അപിനാണെന്ന് പറഞ്ഞാണ് മുത്തച്ഛനെ വീട്ടില്‍ നിന്നിറക്കിയത്. ഷൂട്ട് നടക്കുന്ന സ്ഥലത്തെത്തി ഷുവയെ വിവാഹ വേഷത്തില്‍ കണ്ടപ്പോള്‍ മാത്രമാണ് അദ്ദേഹത്തിന് കാര്യം മനസിലായത്.

സ്വന്തം മാതാപിതാക്കള്‍ വിവാഹ മോചിതരായതിനാല്‍ തന്റെ പത്താം വയസു മുതല്‍ ഷുവായ് മുത്തശ്ശിയുടെയും മുത്തച്ഛന്റെയും കൂടെയാണ് താമസിക്കുന്നത്. ആ ഒരു സമര്‍പ്പണവും സ്‌നേഹവുമായിരിക്കാം ഷുവായിയെ ഇങ്ങനെയെല്ലാം ചെയ്യാന്‍ പ്രേരിപ്പിക്കുന്നത്. മുത്തച്ഛന്റെ ഓര്‍മ്മക്കായി ഈ പെണ്‍കുട്ടി അദ്ദേഹത്തിന്റെ ചിത്രം തന്റെ കയ്യില്‍ ടാറ്റൂ ചെയ്തിട്ടുമുണ്ട്. അപൂര്‍വ്വമായ സ്‌നേഹത്തിന്റെ കഥ പറയുന്ന ഇവരുടെ ചിത്രങ്ങള്‍ കാണാം...

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com