മരണ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിക്ക് മുന്നില്‍ ജീവനോടെ എത്തി; പറ്റില്ലെന്ന് കോടതി

മരണ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കുന്നതിനുള്ള സമയ പരിധി അവസാനിച്ചതിന് ശേഷമാണ് ഇദ്ദേഹം കോടതിയെ സമീപിക്കുന്നത് എന്ന വാദമുയര്‍ത്തിയാണ് മരണ സര്‍ട്ടിഫിക്കറ്റ് പിന്‍വലിക്കാന്‍ കോടതി തയ്യാറാവാത്തത്
മരണ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിക്ക് മുന്നില്‍ ജീവനോടെ എത്തി; പറ്റില്ലെന്ന് കോടതി

മരണ സര്‍ട്ടിഫിക്കറ്റ് പുറത്തിറക്കി രണ്ട് വര്‍ഷത്തിനിപ്പുറം മരിച്ചെന്നു കരുതിയ വ്യക്തി തിരിച്ചു വന്നു കോടതിക്ക് മുന്നല്‍ നിന്നു. പക്ഷേ ഇയാള്‍ മരിച്ചുവെന്ന് വ്യക്തമാക്കി പുറത്തിറക്കിയ മരണ സര്‍ട്ടിഫിക്കറ്റ് പിന്‍വലിക്കാന്‍ കോടതി തയ്യാറാവാത്ത വിചിത്ര വാര്‍ത്തയാണ് റൊമാനിയയില്‍ നിന്നും വരുന്നത്. 

റൊമാനിയായിലെ കിഴക്കന്‍ നഗരമായ ബര്‍ലാന്‍ഡില്‍ നിന്നുമുള്ള കോണ്‍സ്റ്റാന്റിന്‍ റിലൂ എന്ന വ്യക്തിയെയാണ് ജീവിച്ചിരിക്കുമ്പോള്‍ തന്നെ മരിച്ചതായി ഭരണകൂടം വിധിയെഴുതുന്നത്. മരണ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കുന്നതിനുള്ള സമയ പരിധി അവസാനിച്ചതിന് ശേഷമാണ് ഇദ്ദേഹം കോടതിയെ സമീപിക്കുന്നത് എന്ന വാദമുയര്‍ത്തിയാണ് മരണ സര്‍ട്ടിഫിക്കറ്റ് പിന്‍വലിക്കാന്‍ കോടതി തയ്യാറാവാത്തത്. 

1990കളില്‍ റൊമാനിയ വിട്ട റില്യു ജോലി തേടി തുര്‍ക്കിയിലേക്ക് ചേക്കേറുകയായിരുന്നു. ഈ വര്‍ഷം ജാനുവരിയില്‍ റൊമാനിയയിലേക്ക് തിരിച്ചെത്തിയപ്പോഴാണ് തന്നെ മരിച്ചതായി ഭരണകൂടം വിധിയെഴുതിയ കാര്യം  അറിയുന്നത്. റില്യുവിന്റെ കുടുംബമാണ് വര്‍ഷങ്ങളായി വിവരമൊന്നും ഇല്ലാതിരുന്നതിനെ തുടര്‍ന്ന് ഇദ്ദേഹം മരിച്ചെന്ന വരുത്തി മരണ സര്‍ട്ടിഫിക്കറ്റ് വാങ്ങിയത്. 

മരണ സര്‍ട്ടിഫിക്കറ്റ് പുറത്തിറക്കുന്ന സമയത്ത താന്‍ ജീവിനോടെ ഉണ്ടായിരുന്നു എന്ന് തെളിയിക്കുന്ന മറ്റൊരു സര്‍ട്ടിഫിക്കറ്റ് സംഘടിപ്പിച്ച് ഊരാക്കുടുക്കില്‍ നിന്നും തലയൂരാനാണ് ശ്രമം എങ്കിലും കോടതി സമ്മതിക്കുമെന്ന് തോന്നുന്നില്ലെന്നാണ് റൊമാനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com