ഇവര്‍ ഒന്‍പത് മാസം ഗര്‍ഭിണി: കമ്പിയില്‍ തൂങ്ങിക്കിടന്നുള്ള അഭ്യാസപ്രകടനങ്ങള്‍ ആരെയും ആശ്ചര്യപ്പെടുത്തും

ഇരിപ്പിലും നില്‍പ്പിലും ആഹാരരീതിയിലെല്ലാം സമൂഹം നിഷ്‌കര്‍ഷിക്കുന്ന രീതി സ്ത്രീകള്‍ പിന്തുരടേണ്ടി വന്നേക്കാം. 
ഇവര്‍ ഒന്‍പത് മാസം ഗര്‍ഭിണി: കമ്പിയില്‍ തൂങ്ങിക്കിടന്നുള്ള അഭ്യാസപ്രകടനങ്ങള്‍ ആരെയും ആശ്ചര്യപ്പെടുത്തും

ജീവിതത്തിലെ ഏറ്റവും സവിശേഷതയാര്‍ന്ന കാലഘട്ടമാണ് ഗര്‍ഭകാലം. ആഹ്ലാദവും ആകുലതകളും ജാഗ്രതയും പരിഭ്രമവുമൊക്കെ നിറഞ്ഞ ജീവിത ഘട്ടം. ഈ സമയത്ത് സ്ത്രീകളില്‍ പലതരത്തിലുള്ള വൈകാരിക പ്രശ്‌നങ്ങളും പ്രത്യേകതകളും സംഭിവിക്കും. ഹോര്‍മോണ്‍ വ്യതിയാനങ്ങളെത്തുടര്‍ന്നാണിത്. 

ഈ സമയത്ത് സ്ത്രീകളുടെ മേലുള്ള നിയന്ത്രണം പലപ്പോഴും അവര്‍ക്ക് നഷ്ടപ്പെട്ടുകാണും. കാരണം സമൂഹം കാലങ്ങളോളം ശീലിച്ചിട്ടുള്ള പല മിത്തുകളും സ്ത്രീകളുടെ മേല്‍ നിര്‍ബന്ധിതമായും അല്ലാതെലും ഏല്‍പ്പിക്കാറുണ്ട്. ഇരിപ്പിലും നില്‍പ്പിലും ആഹാരരീതിയിലെല്ലാം സമൂഹം നിഷ്‌കര്‍ഷിക്കുന്ന ആ രീതി സ്ത്രീകള്‍ പിന്തുരടേണ്ടി വന്നേക്കാം. 

ഗര്‍ഭിണികള്‍ അങ്ങനെ ഇരിക്കാന്‍ പാടില്ല ഇങ്ങനെ കിടക്കരുത് ഇതുപോലെ വേണം നടക്കാന്‍.. തുടങ്ങിയ നിര്‍ദേശങ്ങള്‍ എപ്പോഴും നമ്മള്‍ കേള്‍ക്കാറുണ്ട്. എന്നാല്‍ ഇതിനെയെല്ലാം മുഴുവനായും പൊളിച്ചെഴുതുന്ന രീതിയിലാണ് അലിസണ്‍ സ്ലിപ്‌സ് എന്ന പോള്‍ ഡാന്‍സര്‍ അവളുടെ ഗര്‍ഭകാലം കൈകാര്യം ചെയ്തത്. വളരെ പോസിറ്റീവായ ഒരു മെസേജാണ് തന്റെ ഗര്‍ഭകാലത്തിലെ അഭ്യാസ നൃത്തത്തിലൂടെ അലിസണ്‍ മറ്റ് സ്ത്രീകള്‍ക്ക് മുന്നില്‍ കാഴ്ചവെച്ചത്.

തന്റെ ഗര്‍ഭകാലഘട്ടത്തിലെ ഏറ്റവും അപകടം പിടിച്ച ഒന്‍പതാം മാസത്തിലെ പ്രകടനം അലിസണ് ഏറെ വെല്ലുവിളികല്‍ നിറഞ്ഞതായിരുന്നു. ഗര്‍ഭിണി ആയതിന് ശേഷം ആറാം മാസത്തിലാണ് അലിസണ് ഭാരം കൂടുതലാണെന്ന് ഡോക്ടര്‍ പറയുന്നത്. പിന്നീട് ഭാരം കുറയ്ക്കാനായി പലതരം വ്യായാമങ്ങള്‍ ആലോചനയില്‍ വന്നെങ്കിലും, ഒരു പോള്‍ ഡാന്‍സറായ അലിസണ്‍ എന്തുകൊണ്ട് അതുതന്നെ ചെയ്തുകൂടാ എന്ന് തീരുമാനിക്കുകയായിരുന്നു. ഡോക്ടറുടെ പിന്തുണയോടുകൂടിയാണ് ഇവര്‍ നൃത്തം ചെയ്തത്. 

ഏപ്രില്‍ മാസത്തിലാണ് അലിസണിന്റെ ഡെലിവറി ഡേറ്റ്. പ്രസവത്തിന് പോകുന്നതുവരെ പോള്‍ ഡാന്‍സ് തുടരാനാണ് ഇവരുടെ തീരുമാനം. നിറവയറോടുകൂടി അലിസണ്‍ കമ്പിയില്‍ തൂങ്ങിക്കിടന്ന് നൃത്തം ചെയ്യുന്നതിന്റെ വീഡിയോയും ചിത്രങ്ങളും സോഷ്യല്‍മീഡിയയില്‍ വയറലാണിപ്പോള്‍. ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് ആദ്യം വീഡിയോ പുറത്തുവിട്ടത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com